- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലയ്ക്കുപിന്നിൽ വാക്കത്തി കൊണ്ട് അടിച്ച് അബോധാവസ്ഥയിലാക്കി; വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം വെട്ടിക്കൊന്നു; കുട്ടിക്കാനത്തെ തേയിലത്തോട്ടത്തിൽ ഒഡിഷ സ്വദേശിനി കൊല്ലപ്പെട്ടതു ബലാത്സംഗത്തിന് ശേഷമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; കുറ്റസമ്മതം നടത്തി പ്രതികളും
തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് ഇതരസംസ്ഥാനക്കാരിയായ യുവതി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെ തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതിയുടെ അയൽവാസികളായ അന്യസംസ്ഥാനക്കാരായ രണ്ടുപേർ കസ്റ്റഡിയിലുണ്ട്. ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചനകൾ. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. സ്വകാര്യ തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി സബിത മാജി പുതുവത്സരദിനത്തിലാണു കൊല്ലപ്പെട്ടത്. ബലാൽസംഗത്തിനിടെയാണ് സബിത മാജി കൊല്ലപ്പെട്ടതെന്ന പൊലീസ് സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിക്കാനത്തെ കള്ളിമലയിലെ കാപ്പിത്തോട്ടത്തിൽ ഒഡിഷ സ്വദേശിനിയായ സബിത മാജിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനി
തൊടുപുഴ: ഇടുക്കി കുട്ടിക്കാനത്ത് ഇതരസംസ്ഥാനക്കാരിയായ യുവതി കൊല്ലപ്പെട്ടത് ക്രൂരപീഡനത്തെ തുടർന്നാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. യുവതിയുടെ അയൽവാസികളായ അന്യസംസ്ഥാനക്കാരായ രണ്ടുപേർ കസ്റ്റഡിയിലുണ്ട്. ഇവർ കുറ്റം സമ്മതിച്ചതായാണ് സൂചനകൾ. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. സ്വകാര്യ തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ഒഡീഷ സ്വദേശി സബിത മാജി പുതുവത്സരദിനത്തിലാണു കൊല്ലപ്പെട്ടത്.
ബലാൽസംഗത്തിനിടെയാണ് സബിത മാജി കൊല്ലപ്പെട്ടതെന്ന പൊലീസ് സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു. കഴിഞ്ഞ ദിവസമാണ് കുട്ടിക്കാനത്തെ കള്ളിമലയിലെ കാപ്പിത്തോട്ടത്തിൽ ഒഡിഷ സ്വദേശിനിയായ സബിത മാജിയുടെ മൃതദേഹം കണ്ടെത്തിയത്. പൂർണ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പൊലീസ് നടത്തിയ തെളിവെടുപ്പിനിടെ പൊലീസ് നായ ഓടിക്കയറിയത് യുവതിയുടെ വീടിനടുത്തുള്ള രണ്ടു വീടുകളിലായിരുന്നു. അതുകൊണ്ടാണ് അയൽക്കാരും യുവതിയുടെ ഭർത്താവും അടക്കം മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തത്.
പോസ്റ്റ് മോർട്ടം റിപ്പോര്ട്ട് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. തലയ്ക്കുപിന്നിൽ അടിച്ച് ആദ്യം അബോധാവസ്ഥയിലാക്കി. വാക്കത്തികൊണ്ടുള്ള അടിയിൽ രക്തംവാർന്നൊഴുകി. തുടർന്നു വലിച്ചിഴച്ചു കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പീഡനശേഷം നെഞ്ചിലും വയറ്റിലും വെട്ടി മരണം ഉറപ്പിച്ചുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സബിതയുടെ അയൽവാസികളും എസ്റ്റേറ്റിലെ ജീവനക്കാരുമാണ് കേസിലെ പ്രതികളായ ഒഡീഷാ സ്വദേശി ഭോലക് പത്രയും, തമിഴ്‌നാട് സ്വദേശി വിശ്വനാഥനും.
ഞായറാഴ്ച വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു സബിതയ്ക്കു നേരെയുള്ള ആക്രമണം. ആളൊഴിഞ്ഞ പ്രദേശത്തുവച്ചു സബിതയെ പ്രതികൾ കടന്നുപിടിച്ചു. ഉച്ചത്തിൽ നിലവിളിച്ചതോടെ കഴുത്തിനു പിന്നിൽ വാക്കത്തിക്കൊണ്ടു വെട്ടി. രക്തം വാർന്നൊഴുകി ബോധരഹിതയായ സബിതയെ 200 മീറ്ററിലേറെ പാറക്കെട്ടുകളിലൂടെ വലിച്ചിഴച്ചാണു കുറ്റിക്കാട്ടിലെത്തിച്ചത്. ഇവിടെവച്ച് ഇരുവരും ചേർന്നു സബിതയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട്. സബിതയെ വെട്ടാനുപയോഗിച്ച വാക്കത്തി കണ്ടെത്താനായിട്ടില്ല. പ്രതികളെ സംഭവസ്ഥലത്തു തെളിവെടുപ്പിനായി എത്തിക്കും.
കാപ്പിത്തോട്ടത്തിൽ ജോലിക്കു പോയ ഭർത്താവ് കുന്ദൻ മാജി വീട്ടിൽ തിരിച്ചെത്തിയപ്പോൾ സബിതയെ കാണാനില്ലായിരുന്നു. തുടർന്ന് കുന്ദനും സുഹൃത്തുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവും സമീപത്തെ ലയങ്ങളിൽ താമസിക്കുന്നവരും ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് കുന്ദൻ മാജിയും സബിതയും ജോലി തേടി പീരുമേട്ടിലെത്തിയത്. കഴിഞ്ഞ ഒരു വർഷത്തോളമായി സബിതമാജിയും ഭർത്താവ് കുന്ദന്മാജിയും കുട്ടിക്കാനത്തെ കള്ളുവേലി എസ്റ്റേറ്റിലെ തൊഴിലാളികളാണ്.
ഞായറാഴ്ച രാവിലെ സബിതയെയും കുഞ്ഞിനെയും അടുത്ത വീട്ടിലാക്കി കുന്ദൻ മാജി ജോലിക്കു പോയതായിരുന്നു. തിരികെ എത്തിയപ്പോഴാണ് ഭാര്യയെ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് കുന്ദനും ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചു. സാധാരണ ഞായറാഴ്ചകളിൽ ആൾ താമസമില്ലാത്ത സ്ഥലങ്ങളിൽ നിന്ന് വിറക് ശേഖരിക്കുന്ന പതിവ് സബിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് ഭർത്താവും ബന്ധുക്കളും ഇവിടെ തിരച്ചിൽ നടത്തിയത്. കാട്ടിൽ വിവസ്ത്രയായ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ ആരും കാണാത്തയിടത്താണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലധികം വെട്ടേറ്റ പാടുകളുണ്ട്.
സബിത ശേഖരിച്ചതെന്നു കരുതുന്ന വിറകുകൾ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്നും കുറച്ചകലെയായി കിടപ്പുണ്ടായിരുന്നു. ഇതിനു സമീപത്തായി രക്തം തളം കെട്ടിക്കിടപ്പുണ്ട്. ഇവിടെ നിന്നും 100 മീറ്ററോളം മൃതദേഹം വലിച്ചുകൊണ്ട് പോയാണ് കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്.