- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഇരുപതുകാരി കാമുകിയെ കാണാൻ 55കാരനെത്തി; കാമുകനെ കണ്ട കാമുകിക്ക് ബോധക്ഷയം; വ്യാജ പ്രൊഫൈലിലൂടെ പെൺകുട്ടികളെ വളയ്ക്കുന്ന വിരുതൻ പിടിയിൽ
ആലപ്പുഴ: അനൂപ് നായർ.. വയസ്സ് മുപ്പത്, ജോലി ഗൾഫിൽ സോഫ്റ്റവെയർ എഞ്ചിനീയർ സുമുഖൻ സുന്ദരൻ.. എല്ലാ അർത്ഥത്തിലും ഒരു ജെന്റിൽമാൻ. പിന്നെ അധികസമയം വേണ്ടി വന്നില്ല സുന്ദരിയായ ഇടുക്കി കുന്നാപുരം സ്വദേശിനിയായ ഇരുപതുകാരി പ്രണയപരവശയാകാൻ. ഫേസ്‌ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട് ഒടുവിൽ ഫോൺവിളികളിലേക്കും നീങ്ങി. പ്രണയസുരഭിലമായ നാളുകൾ. ഒടുവിൽ ഫേസ്
ആലപ്പുഴ: അനൂപ് നായർ.. വയസ്സ് മുപ്പത്, ജോലി ഗൾഫിൽ സോഫ്റ്റവെയർ എഞ്ചിനീയർ സുമുഖൻ സുന്ദരൻ.. എല്ലാ അർത്ഥത്തിലും ഒരു ജെന്റിൽമാൻ. പിന്നെ അധികസമയം വേണ്ടി വന്നില്ല സുന്ദരിയായ ഇടുക്കി കുന്നാപുരം സ്വദേശിനിയായ ഇരുപതുകാരി പ്രണയപരവശയാകാൻ. ഫേസ്‌ബുക്ക് ചാറ്റിലൂടെ പരിചയപ്പെട്ട് ഒടുവിൽ ഫോൺവിളികളിലേക്കും നീങ്ങി. പ്രണയസുരഭിലമായ നാളുകൾ. ഒടുവിൽ ഫേസ്‌ബുക്ക് കാമുകിയെ കാണാൻ കഴിഞ്ഞ ദിവസം കാമുകൻ ആലപ്പുഴയിലെത്തി. അനൂപ് നായരെ നേരിൽ കണ്ട കാമുകി ശരിക്കും ഞെട്ടി. സുന്ദരനായ മുപ്പതുകാരന്റെ സ്ഥാനത്ത് അൻപത്തിയഞ്ചുകാരൻ. ആലപ്പുഴ,കരുമാടിയിൽ കാർത്തികയിൽ സത്യശീലൻ പിള്ള താനാണ് അനൂപ് നായർ എന്ന് പെൺകുട്ടിയോട് പറഞ്ഞതോടെ പെൺകുട്ടി അലറികരഞ്ഞ് ബോധം കെട്ടു വീണു.
ടെക്‌നോളജി കാലത്തെ ഒരു ഫേസ്‌ബുക്ക് പ്രണയത്തിന്റെ കഥയാണ് പറഞ്ഞുവന്നത്. വ്യാജ പ്രൊഫൈലിൽ വിലസിയ കാമുകനെ ഒടുവിൽ പൊലീസ് പിടിയിലുമായി. ഗൾഫിൽ പെയിന്ററായ സത്യശീലൻ പലപേരുകളിൽ ഉള്ള ഫേസ്‌ബുക്ക് അക്കൗണ്ടുകളിലൂടെയാണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ആലപ്പുഴ സ്വദേശിയായ ഇയാളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പലപേരുകൾ പലജോലികൾ പലപ്രായം പല പ്രൊഫൈൽ ഫോട്ടോകൾ, ഇങ്ങനെയായിരുന്നു സത്യശീലൻ പിള്ള ഫേസ്‌ബുക്കിൽ വിലസിയത്. മധുരമായി സംസാരിച്ച് പെൺകുട്ടികളെ വലയിൽ വീഴ്‌ത്തുകയും വഴങ്ങാത്തവരെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും തുടർന്ന് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്യുകയാണ് പതിവെന്നാണ് പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.
ബഹ്‌റിനിൽ പെയിന്ററായി ജോലി നോക്കുന്ന ഇയാൾ മുപ്പത് വയസ്സ് ഉണ്ടെന്നും ഗൾഫിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണെന്നും തെറ്റിധരിപ്പിച്ചാണ് 20കാരി പെൺകുട്ടിയെ ഇയാൾ വിളിച്ചു വരുത്തിയത്. പെൺകുട്ടി ബോധം കെട്ടുവീണതോടെ അപകടമാണെന്ന് മനസിലാക്കി മുങ്ങിയ ഇയാളെ പൊലീസ് പിന്നീട് വലയിലാക്കുകയായിരുന്നു. സത്യശീലൻ പിള്ളയെ പിന്നീട് പൊലീസ് നിർദ്ദേശത്തെ തുടർന്ന് പെൺകുട്ടി ഫോണിലൂടെ വിളിച്ചുവരുത്തുകയായിരുന്നു. പെൺകുട്ടികളുടെ ജാതിയും മതവും നോക്കി പ്രൊഫൈൽ നിർമ്മിക്കുന്ന ഇയാളുടെ തട്ടിപ്പിൽ നിരവധിപേർ കുടുങ്ങിയതായാണ് പൊലീസിനു ലഭിച്ച സൂചന.
ഭാര്യയും കുട്ടികളുമുള്ള ഇയാൾ സംസ്ഥാനത്ത് പലയിടത്തും ഇതേ തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്നും ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ പൊലിസ് കണ്ടെടുത്തു. ഇവ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു വരികയാണ്. പ്രതിയെ വിശദമായി ചോദം ചെയ്തതിൽ നിന്ന് ഇയാൾക്ക് , അനൂപ് നായർ, അർജുൻ നായർ,ഷെഫീക്ക്് മുഹ്ഹമദ്,സജിത്ത് സക്കറിയ,തുടങ്ങി നിരവധി പേരുകളിലുള്ള വ്യാജ പ്രെഫയിലുകൾ ഉണ്ടെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ഭാര്യയും ഇരുപതും വയസളുള്ള മകളം ഉയാൾക്കുണ്ട്. ഇയാളുടെ പക്കൽ നിന്നും ലാപ്‌ടോപ്പും അനവധി സിം കാർഡുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു.