- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂഹൂബീച്ചിൽ നിന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ഇരുപത് വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹത്തിന്റെ മുഖത്തിലും കഴുത്തിലും നിരവധി മുറിവുകൾ: പെൺകുട്ടിയാരെന്ന് തേടി പൊലീസ്
മുംബൈ: മുംബൈ ജൂഹൂബീച്ചിൽ നിന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയുടെ ജഡമാണ് കണ്ടെടുത്തത്. വലിയ ബാഗ് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ അറിയിച്ചു. ഇതുടർന്ന് പൊലീസ് എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും നിരവധി മുറിവുകളുണ്ട്. മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് സ്ഥിതീകരിച്ചിട്ടില്ല, കറുപ്പും പച്ചയും ചേർന്ന വസ്ത്രം ധരിച്ച യുവതിയുടെ ശരീരത്തിന്റെ പിൻകഴുത്തിൽ ടാറ്റൂവും പതിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി. മാലാഖയുടെ രൂപത്തിലുള്ള ടാറ്റൂവാണ് യുവതിയുടെ ശരീരത്തിൽ പതിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച കാണാതായവരെക്കറിച്ചുള്ള പരാതികൾ പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ മറ്റൊരു സംഭവം മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടി ആരെന്ന് അറിയ
മുംബൈ: മുംബൈ ജൂഹൂബീച്ചിൽ നിന്ന് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇരുപത് വയസ് തോന്നിക്കുന്ന യുവതിയുടെ ജഡമാണ് കണ്ടെടുത്തത്. വലിയ ബാഗ് കണ്ടതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിൽ അറിയിച്ചു. ഇതുടർന്ന് പൊലീസ് എത്തി ബാഗ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടത്.
മൃതദേഹത്തിന്റെ മുഖത്തും കഴുത്തിലും നിരവധി മുറിവുകളുണ്ട്. മൃതദേഹത്തിന് എത്ര ദിവസം പഴക്കമുണ്ടെന്ന് സ്ഥിതീകരിച്ചിട്ടില്ല,
കറുപ്പും പച്ചയും ചേർന്ന വസ്ത്രം ധരിച്ച യുവതിയുടെ ശരീരത്തിന്റെ പിൻകഴുത്തിൽ ടാറ്റൂവും പതിച്ചിട്ടുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.
മാലാഖയുടെ രൂപത്തിലുള്ള ടാറ്റൂവാണ് യുവതിയുടെ ശരീരത്തിൽ പതിച്ചിരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച കാണാതായവരെക്കറിച്ചുള്ള പരാതികൾ പൊലീസ് പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മെയ് മാസത്തിലും സമാനമായ മറ്റൊരു സംഭവം മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. പെൺകുട്ടി ആരെന്ന് അറിയാൻ പൊലീസ് അന്വേഷണം ഉൂർജിതമാക്കിയിരിക്കുകയാണ്.