- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുമാസമായി ശമ്പളമില്ലാതെ ഇരുനൂറോളം ഇന്ത്യക്കാർ; നിർമ്മാണ മേഖലയിലെ ചൂഷണത്തിനെതിരേ പരാതി നൽകി
മസ്‌ക്കറ്റ്: നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇരുനൂറോളം ഇന്ത്യക്കാർക്ക് അഞ്ചുമാസമായി ശമ്പളമില്ലെന്ന് പരാതി. ഇതുസംബന്ധിച്ച പരാതി ഇവർ ഇന്ത്യൻ എംബസിക്കു നൽകിക്കഴിഞ്ഞു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്ന ഈ തൊഴിലാളികൾ കമ്പനി അധികൃതരോട് ശമ്പളം ആവശ്യപ്പെട്ടപ്പോൾ കുടിശിക ശമ്പളം തര
മസ്‌ക്കറ്റ്: നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഇരുനൂറോളം ഇന്ത്യക്കാർക്ക് അഞ്ചുമാസമായി ശമ്പളമില്ലെന്ന് പരാതി. ഇതുസംബന്ധിച്ച പരാതി ഇവർ ഇന്ത്യൻ എംബസിക്കു നൽകിക്കഴിഞ്ഞു.
മാസങ്ങളായി മുടങ്ങിക്കിടക്കുന്ന ശമ്പളം ലഭിക്കാത്തതിനാൽ ഏറെ ബുദ്ധിമുട്ടിലായിരിക്കുന്ന ഈ തൊഴിലാളികൾ കമ്പനി അധികൃതരോട് ശമ്പളം ആവശ്യപ്പെട്ടപ്പോൾ കുടിശിക ശമ്പളം തരാൻ കൂട്ടാക്കുന്നില്ലെന്നും പറയുന്നു. ഇബ്രി, മബേല, നഖൽ, ബൗഷർ എന്നിവിടങ്ങളിൽ കൺസ്ട്രക്ഷൻ സൈറ്റുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കാണ് ഈ ഗതികേട് വന്നിരിക്കുന്നത്.
കുടിശിക തീർത്ത് ശമ്പളം നൽകാൻ തയാറാകാത്ത കമ്പനികൾക്കെതിരേ തൊഴിലാളികൾ ഇന്ത്യൻ എംബസിയിൽ കഴിഞ്ഞ പത്തിന് പരാതി നൽകിക്കഴിഞ്ഞു. തൊഴിലാളികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ശമ്പളം കൊടുക്കാൻ കൂട്ടാകാത്ത കമ്പനി അധികൃതർ നിസഹകരണ മനോഭാവമാണ് കാട്ടുന്നതെന്നും ശമ്പളം ലഭിക്കാത്ത ഇന്ത്യൻ തൊഴിലാളികൾ പറയുന്നു.
അതേസമയം തൊഴിലാളികൾക്ക് തൊഴിൽ കരാർ അനുസരിച്ചുള്ള ശമ്പളം കൊടുക്കാത്ത കമ്പനികൾക്കെതിരേ ലേബർ ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്ന് മസ്‌ക്കറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.