- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയതായി ഇറങ്ങുന്ന 2000 രൂപ എങ്ങോട്ടുപോയാലും സർക്കാറിന് അറിയാം; കുറച്ചുകാലം ട്രാൻസാക്ഷൻ നടക്കാതെ നോട്ട് പൂഴ്ത്തിവച്ചാൽ പിന്നീട് ബാങ്കിലെത്തുമ്പോൾ പിടിവീഴും; രാജാവിന്റെ കസേരയിൽനിന്നും ഇറങ്ങുന്ന രൂപ ഇനി ജനങ്ങളുടെ ദാസൻ
ന്യൂഡൽഹി: പിൻവലിച്ച നോട്ടുകൾക്കുപകരം സർക്കാർ നാളെ വിപണിയിലിറക്കുന്ന പുതിയ നോട്ടുകൾ അഴിമതിയുടെ അന്തകനാകുമെന്ന് ഉറപ്പാകുന്നു. 2000 രൂപയുടെ നോട്ട് ഒരിക്കൽ ബാങ്കിൽ നിന്ന് വിതരണം ചെയ്തുകഴിഞ്ഞാൽ പിന്നീട് ബാങ്കിൽ ഓരോ ട്രാൻസാക്ഷനും എപ്പോഴെല്ലാം എത്തിയെന്ന് വ്യക്തമാകുന്ന രീതിയിൽ സൂക്ഷ്മമായ മാഗ്നറ്റിക് സ്ട്രിപ് പോലുള്ള സംവിധാനം ഓരോ നോട്ടിലും ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയതായി അവതരിപ്പിക്കുന്ന 2000ന്റെ കറൻസികൾ എവിടെ വിനിമയം ചെയ്താലും കണ്ടെത്താനാവുന്ന തരത്തിൽ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് ഇറങ്ങുന്നത്. അതിനാൽത്തന്നെ കൈക്കൂലി നൽകിയാൽപ്പോലും ഈ പണം പൂഴ്‌ത്തിവെക്കാനാവില്ല. വിതരണം ചെയ്തശേഷം പിന്നീട് എത്രതവണ ബാങ്കിലെത്തുന്നുവെന്നും കുറേക്കാലം എത്തിയില്ലെങ്കിലും നോട്ടോ അത് കൈവശംവച്ച വ്യക്തിയോ നോട്ടപ്പുള്ളിയാകുന്ന സ്ഥിതിവിശേഷമാണ് വരിക. അതേസമയം, റിയൽ എസ്റ്റേറ്റ്, സ്വർണ വിപണിയിൽ പണത്തിനുണ്ടായിരുന്ന സ്വാധീനം പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പിൻവാ
ന്യൂഡൽഹി: പിൻവലിച്ച നോട്ടുകൾക്കുപകരം സർക്കാർ നാളെ വിപണിയിലിറക്കുന്ന പുതിയ നോട്ടുകൾ അഴിമതിയുടെ അന്തകനാകുമെന്ന് ഉറപ്പാകുന്നു. 2000 രൂപയുടെ നോട്ട് ഒരിക്കൽ ബാങ്കിൽ നിന്ന് വിതരണം ചെയ്തുകഴിഞ്ഞാൽ പിന്നീട് ബാങ്കിൽ ഓരോ ട്രാൻസാക്ഷനും എപ്പോഴെല്ലാം എത്തിയെന്ന് വ്യക്തമാകുന്ന രീതിയിൽ സൂക്ഷ്മമായ മാഗ്നറ്റിക് സ്ട്രിപ് പോലുള്ള സംവിധാനം ഓരോ നോട്ടിലും ഉണ്ടാകുമെന്നാണ് ലഭ്യമാകുന്ന വിവരം.
പുതിയതായി അവതരിപ്പിക്കുന്ന 2000ന്റെ കറൻസികൾ എവിടെ വിനിമയം ചെയ്താലും കണ്ടെത്താനാവുന്ന തരത്തിൽ സുരക്ഷാ ക്രമീകരണങ്ങളോടുകൂടിയാണ് ഇറങ്ങുന്നത്. അതിനാൽത്തന്നെ കൈക്കൂലി നൽകിയാൽപ്പോലും ഈ പണം പൂഴ്‌ത്തിവെക്കാനാവില്ല. വിതരണം ചെയ്തശേഷം പിന്നീട് എത്രതവണ ബാങ്കിലെത്തുന്നുവെന്നും കുറേക്കാലം എത്തിയില്ലെങ്കിലും നോട്ടോ അത് കൈവശംവച്ച വ്യക്തിയോ നോട്ടപ്പുള്ളിയാകുന്ന സ്ഥിതിവിശേഷമാണ് വരിക.
അതേസമയം, റിയൽ എസ്റ്റേറ്റ്, സ്വർണ വിപണിയിൽ പണത്തിനുണ്ടായിരുന്ന സ്വാധീനം പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പിൻവാതിലുകളിലൂടെ നടക്കുന്ന ഇടപാടുകളെല്ലാം നിയന്ത്രിക്കപ്പെടുമെന്നതാണ് വലിയ കാര്യം.
ഇതോടെ കള്ളപ്പണം പുറത്തുവരാതെയാകും. നോട്ടുകൾക്കുണ്ടായിരുന്ന പ്രാധാന്യം ഇല്ലാതാകുമെന്നും കണക്കാക്കപ്പെടുന്നു. ഇതോടെ പണം രാജാവിന്റെ കസേരയിൽ നിന്ന് താഴെയെത്തി ജനങ്ങളുടെ ദാസനായി മാറും.
നിയമപരമായി കൊടുക്കൽ വാങ്ങൽ നടത്തുന്നവരെ പുതിയ തീരുമാനം ഒരുതരത്തിലും ബാധിക്കില്ല. തുടക്കത്തിലെ ഏതാനും ദിവസത്തെ സ്തംഭനമൊഴിച്ചാൽ അത്തരം ഇടപാടുകൾ സുഗമമായി നടക്കും. എന്നാൽ, കള്ളപ്പണം ഉൾപ്പെടുന്ന ഇടപാടുകൾ പൂർണമായും നിലയ്ക്കും. ഇതിനുപയോഗിക്കുന്ന പണത്തിലേറെയും 500, 1000 കറൻസികളാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
മാത്രമല്ല, കണ്ടെയ്‌നർ കണക്കിന് കള്ളനോട്ട് ശത്രുരാജ്യങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ തകർക്കാൻ രാജ്യത്തേക്ക് എത്തിക്കുന്നതായി നേരത്തേ മുതലേ റിപ്പോർട്ടുകളുണ്ട്. കള്ളനോട്ടിന്റെ വ്യാപനം തടയാൻ ഇപ്പോൾ മോദി ചെയ്തതുപോലെ ഫലപ്രദമായ ഒരു ശക്തമായ നടപടി ഇതുവരെ ആരും ചെയ്തിട്ടില്ലെന്നതാണ് വലിയ ചർച്ചയാകുന്നത്.
പണത്തിന്റെ പൂഴ്‌ത്തിവയ്പ് തടയാനും ശരിയായ വിനിയോഗം ഉറപ്പുവരുത്താനും പുതിയ നോട്ടുകൾക്ക് കഴിയുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇവയുടെ വിനിമയം സർക്കാരിന് നിരീക്ഷിക്കാനാവും.
മാത്രമല്ല, ഇടപാടുകളിലേറെയും ബാങ്കുകൾ മുഖേനയാകുമ്പോൾ അവയ്ക്ക് കൃത്യമായ കണക്കുമുണ്ടാകും. അതുകൊണ്ടുതന്നെ തട്ടിപ്പുകൾക്കുള്ള സാധ്യത ഏറെയാണ്. കളപ്പണക്കാരനും കരിഞ്ചന്തക്കാരനും മുമ്പുണ്ടായിരുന്ന പ്രസക്തി പുതിയ തീരുമാനത്തോടെ ഇല്ലാതാകുമെന്നും വിലയിരുത്തപ്പെടുന്നു.