- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വാഹനാപകട മരണം ഒമാനിൽ: കഴിഞ്ഞ വർഷം അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 816
മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ വാഹനാപകടങ്ങളിൽ മരിച്ചത് ഒമാനിലെന്ന് കണക്കുകൾ. 2014 ലെ വാഹനാപകടങ്ങളുടെ എണ്ണം പരിഗണിക്കുമ്പോൾ സുൽത്താനേറ്റിൽ ഞെട്ടിക്കുന്ന കണക്കാകും വെളിപ്പെടുക. കഴിഞ്ഞ വർഷം അപകടങ്ങളിൽ ഒമാനിൽ മരിച്ചത് 816 പേരാണ്. യുഎഇയിൽ 712 ഉം കുവൈറ്റിൽ 461 ഉം ഖത്തറിൽ 222 ഉം ബഹ്‌റിനിൽ 61 ഉം പേരാണ് വാഹനാപകടത്തിൽ മരിച്ചത്. കഴിഞ
മസ്‌കറ്റ്: ജിസിസി രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ വാഹനാപകടങ്ങളിൽ മരിച്ചത് ഒമാനിലെന്ന് കണക്കുകൾ. 2014 ലെ വാഹനാപകടങ്ങളുടെ എണ്ണം പരിഗണിക്കുമ്പോൾ സുൽത്താനേറ്റിൽ ഞെട്ടിക്കുന്ന കണക്കാകും വെളിപ്പെടുക. കഴിഞ്ഞ വർഷം അപകടങ്ങളിൽ ഒമാനിൽ മരിച്ചത് 816 പേരാണ്. യുഎഇയിൽ 712 ഉം കുവൈറ്റിൽ 461 ഉം ഖത്തറിൽ 222 ഉം ബഹ്‌റിനിൽ 61 ഉം പേരാണ് വാഹനാപകടത്തിൽ മരിച്ചത്.
കഴിഞ്ഞ വർഷം ജിസിസി രാജ്യങ്ങളിലെ ആകെ വാഹനാപകട മരണങ്ങൾ 9,910 ആണ്. ഒമാനിൽ ആകെ 5,768 അപകടങ്ങളാണുണ്ടായത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിറ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ കണക്ക് പ്രകാരം ഒമാനിലുണ്ടായ വാഹനാപകടങ്ങളിൽ 561 ഒമാനികളാണ് മരിച്ചത്. ഇതിൽ അധികവും പുരുഷന്മാരായിരുന്നു.
ബഹ്‌റിനിലാണ് ഏറ്റവും കുറവാളുകൾ വാഹനാപകടത്തിൽ മരിച്ചത്. അശ്രദ്ധമായി വാഹനം ഓടിക്കുന്നതും അമിതവേഗതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം.
Next Story