- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫ് അഭയാർഥികളുടെ ജീവിതത്തിന് അക്ഷര ഭാഷ്യം നൽകി; ടാൻസാനിയൻ നോവലിസ്റ്റ് അബ്ദുൾറസാക്ക് ഗുർണയ്ക്ക്; ബുക്കറിൽ കൈവിട്ട നേട്ടം നോബലിൽ നേടി ഗുർണ
സ്റ്റോക്ഹോം: 2021ലെ സാഹിത്യ നൊബേൽ അബ്ദുൾ റസാഖ് ഗുർണയ്ക്ക്. ടാൻസാനിയൻ എഴുത്തുകാരനായ ഇദ്ദേഹം സാൻസിബർ വംശജനാണ്. ഏറെക്കാലമായി ഇംഗ്ലണ്ടിലാണ് സ്ഥിരതാമസം. പത്തുനോവലുകളും നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്.
പാരഡൈസാണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാന നോവൽ. 1994ൽ പുറത്തുവന്ന ഈ നോവൽ ലോകശ്രദ്ധ ആകർഷിച്ചു. കൊളോണിയലിസത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് സാഹിത്യത്തിന് നൽകിയ സംഭാവനകളാണ് അബ്ദുൾ റസാഖിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗൾഫ് മേഖലയിലെ അഭയാർഥികളുടെ ജീവിതമാണ് അദ്ദേഹം എഴുത്തിൽ വരച്ചുകാണിച്ചത്.
പാരഡൈസിന് പുറമേ ബൈ ദി സീ, ഡെസേർഷൻ തുടങ്ങിയ നോവലുകളും ശ്രദ്ധിക്കപ്പെട്ടു. പാരഡൈസ് 2005ലെ ബുക്കർ പ്രൈസിനും വൈറ്റ്ബ്രെഡ് പ്രൈസിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.ആഫ്രിക്കൻ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയൽ രചനകളെ കുറിച്ചാണ് കൂടുതൽ പഠനങ്ങൾ നടത്തിയത്.
സാൻസിബറിൽ ജനിച്ച ഗുർണ പഠനാർഥമാണ് 1968-ൽ ഇംഗ്ലണ്ടിലെത്തുന്നത്. പിന്നീട് ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആർദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന് നൊബേൽ ജൂറി അഭിപ്രായപ്പെട്ടു.ഡെസേർഷൻ, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികൾ.