- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആകാശം തെളിഞ്ഞു കാണാം... കാലു നീട്ടി ഇരിക്കാം... 1000ത്തോളം പേർക്ക് യാത്ര ചെയ്യാം; 2050ൽ വിമാനങ്ങളുടെ രൂപം ഇങ്ങനെയായിരിക്കുമോ?
കാലം പുരോഗമിക്കുന്നതിന് അനുസരിച്ച് ഇവിടുത്തെ ഓരോ സാങ്കേതിക വിദ്യകളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുന്നുണ്ട്. അപ്പോൾ വിമാനങ്ങൾക്കു മാത്രം അതിൽ നിന്നും മാറി നിൽക്കാനാവില്ല. അങ്ങനെ വരുമ്പോൾ 2050ലെ വിമാനങ്ങൾ എത്തരത്തിലുള്ളവ ആയിരിക്കുമെന്നു നിങ്ങൾക്കു ഭാവനയിൽ കാണാൻ സാധിക്കുന്നുണ്ടോ? ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കു ആകാശം തെളിഞ്ഞു കാണാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു പുറമെ കാലു നീട്ടിയിരിക്കാൻ ഇന്നത്തെ വിമാനങ്ങളിൽ ഉള്ളതിനേക്കാൾ സൗകര്യവും അവയിലുണ്ടാകും. 1000ത്തോളം യാത്രക്കാർക്ക് ഒരുമിച്ചു യാത്ര ചെയ്യാൻ കപ്പാസിറ്റിയുള്ള വിമാനങ്ങളായിരിക്കുമവ. എയർപോർട്ട് പാർക്കിങ് & ഹോട്ടൽസ്, ലണ്ടനിലെ ഇംപീരിയൽ കോളജ് എന്നിവിടങ്ങളിലെ ഒരു സംഘമാണ് ഇത്തരത്തിലുള്ള ഒരു അത്ഭുത വിമാനത്തിന്റെ ഡിസൈൻ ഇപ്പോൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ മൗലികമായി ഡിസൈൻ ചെയ്തിരിക്കുന്ന വിമാനത്തിലായിരിക്കും മേൽപ്പറഞ്ഞ പ്രത്യേകതകൾ അടങ്ങിയിരിക്കുന്നത്. ഇതിലെ യാത്രക്കാർക്കു വെർച്വൽ റിയാലിറ്റി ഹാൻഡ് സെറ്റുകള
കാലം പുരോഗമിക്കുന്നതിന് അനുസരിച്ച് ഇവിടുത്തെ ഓരോ സാങ്കേതിക വിദ്യകളിലും വിപ്ലവകരമായ മാറ്റങ്ങൾ വരുന്നുണ്ട്. അപ്പോൾ വിമാനങ്ങൾക്കു മാത്രം അതിൽ നിന്നും മാറി നിൽക്കാനാവില്ല. അങ്ങനെ വരുമ്പോൾ 2050ലെ വിമാനങ്ങൾ എത്തരത്തിലുള്ളവ ആയിരിക്കുമെന്നു നിങ്ങൾക്കു ഭാവനയിൽ കാണാൻ സാധിക്കുന്നുണ്ടോ? ഇത്തരം വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്കു ആകാശം തെളിഞ്ഞു കാണാൻ സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതിനു പുറമെ കാലു നീട്ടിയിരിക്കാൻ ഇന്നത്തെ വിമാനങ്ങളിൽ ഉള്ളതിനേക്കാൾ സൗകര്യവും അവയിലുണ്ടാകും. 1000ത്തോളം യാത്രക്കാർക്ക് ഒരുമിച്ചു യാത്ര ചെയ്യാൻ കപ്പാസിറ്റിയുള്ള വിമാനങ്ങളായിരിക്കുമവ. എയർപോർട്ട് പാർക്കിങ് & ഹോട്ടൽസ്, ലണ്ടനിലെ ഇംപീരിയൽ കോളജ് എന്നിവിടങ്ങളിലെ ഒരു സംഘമാണ് ഇത്തരത്തിലുള്ള ഒരു അത്ഭുത വിമാനത്തിന്റെ ഡിസൈൻ ഇപ്പോൾ രൂപകൽപന ചെയ്തിരിക്കുന്നത്.
ഇത്തരത്തിൽ മൗലികമായി ഡിസൈൻ ചെയ്തിരിക്കുന്ന വിമാനത്തിലായിരിക്കും മേൽപ്പറഞ്ഞ പ്രത്യേകതകൾ അടങ്ങിയിരിക്കുന്നത്. ഇതിലെ യാത്രക്കാർക്കു വെർച്വൽ റിയാലിറ്റി ഹാൻഡ് സെറ്റുകളുപയോഗിക്കാനും വിമാനത്തിന്റെ ഭിത്തികളിൽ ലൈവ് ഇമേജ് പ്രൊജക്ഷൻ ദർശിക്കാനും സൗകര്യമുണ്ടാകും. ഇത്തരം ഭിത്തികൾ സ്‌ക്രീനുകളായി വർത്തിച്ച് അതിൽ പുറം കാഴ്ചകളുടെ തത്സമയ പ്രദർശനവും സിനിമകളും കാണാൻ സാധിക്കും. എയർക്രാഫ്റ്റ് ഡിസൈൻ പിഎച്ച്ഡി വിദ്യാർത്ഥിയായ ആദം ഒമറടക്കമുള്ള വിദഗ്ധരടങ്ങിയ സംഘമാണ് തീർത്തും വ്യത്യസ്മായ ഈ വിമാന ഡിസൈൻ നിർമ്മിച്ചിരിക്കുന്നത്. ഇന്നത്തെ ജെറ്റുകളിലുള്ള അത്യാധുനികമായ ചില പ്രത്യേകതകളുടെയും നെക്സ്റ്റ് ജനറേഷൻ ടെക്നോളജിയുടെയും സമർത്ഥമായ മിശ്രണത്തിലൂടെയാണീ ഈ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്. വിമാനത്തിന്റെ ഉടലും ചിറകും കൂടിക്കലർന്ന ഒരു ഡിസൈനാണിവർ തയ്യാറാക്കിയിരിക്കുന്നത്. ഇത് ഇന്നുള്ള വിമാനങ്ങളേക്കാൾ വിസ്തൃതമാണെന്നു കാണാം. ഈ വിമാനത്തിന് ഇന്നത്തെ വിമാനങ്ങൾക്കുള്ളതു പോലെ ടെയിൽ വിങ് കാണപ്പെടുന്നില്ല. ബയോഫ്യൂവൽ അഥവാ ജൈവഇന്ധനം ഊർജമേകുന്ന ആറ് എൻജിനുകളാണ് ഈ വിമാനത്തിനുള്ളത്. വിമാനത്തിന്റെ പുറകിലാണിവ നിലകൊള്ളുക.
വലിയ ചിറകുകളോടു കൂടിയ വിസ്തൃതമായ ബോഡിയായതിനാലാണ് ഇതിനെ 1000ത്തോളം യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കുന്നത്. അധികം യാത്രക്കാരുണ്ടെങ്കിലും ഈ ഡിസൈനിലൂടെ യാത്രക്കാർക്ക് ഇന്നത്തെ വിമാനങ്ങളേക്കാൾ കൂടുതൽ ലെഗ്റൂം പ്രദാനം ചെയ്യാൻ സാധിക്കുമെന്നാണു ഡിസൈനർമാർ പറയുന്നത്. ഈ വിമാനത്തിന് വളരെക്കുറച്ചു വിൻഡോകളേ ഉണ്ടാകൂ എന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇത് ചിലർക്കു ബുദ്ധിമുട്ടുണ്ടാക്കാൻ സാധ്യതയുണ്ട്. ജനാലകൾക്കു പകരം ഭിത്തികളിൽ സുതാര്യമായ എൽസിഡി സ്‌ക്രീനുകളാണുള്ളത്. ഇതിലൂടെ പുറംകാഴ്ചകളോ, സിനിമകളോ, പ്രോഗ്രാമുകളോ നമുക്കു കണ്ടാസ്വദിക്കാൻ സാധിക്കുന്നു. പുതിയ ഡിസൈനിൽ ബാക്ക്സീറ്റ് മോണിറ്ററുകൾ അപ്രത്യക്ഷമാകും. ഇതിനു പകരം വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റുകൾ രംഗത്തു വരുകയും ചെയ്യും. ഇതു സീറ്റുകളിൽ അവിഭാജ്യ ഭാഗമായ രീതിയിലായിരിക്കും സജ്ജമാക്കുന്നത്. ഇതിനൊപ്പം ചുറ്റും പൊതിഞ്ഞ രീതിയിലുള്ള വൈസേർസും ഉണ്ടാകും. ഇതിലൂടെ സിനിമയോ ഗെയിമുകളോ ഫുൾ 3ഡിയിൽ കാണാനും സാധിക്കും. ഇത്തരം വൈസറുകൾ ടേക്ക് ഓഫ് വേളയിലും അടിയന്തിര സന്ദർഭങ്ങളിലും ഓട്ടോമാറ്റിക്കായി മടങ്ങുന്ന രീതിയിലായിരിക്കും സജ്ജീകരിക്കുന്നത്. കൂടുതൽ ഊർജകാര്യക്ഷമതയുള്ള രീതിയിലും പരിസ്ഥിതിക്കു കുറഞ്ഞ കോട്ടമുണ്ടാക്കുന്ന രീതിയിലുമാണീ വിമാനം തയ്യാറാക്കുന്നത്.