- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരുഷതാരത്തെ ഗുസ്തി മത്സരത്തിനു വെല്ലുവിളിച്ച് 21കാരി; ഒരു മിനിറ്റിൽ മല്ലനെ മലർത്തിയടിച്ച് കരുത്തും തെളിയിച്ചു: സ്ത്രീശക്തി വിളിച്ചോതിയ മത്സരം ഇൻഡോറിൽ
ഇൻഡോർ: പുരുഷ ഗുസ്തിതാരത്തെ ഒരുമിനിറ്റു കൊണ്ടു മലർത്തിയടിച്ച് 21കാരി. ഗ്വാളിയർ സ്വദേശി റാണി റാണയാണ് ഗുസ്തിമത്സരത്തിൽ സ്ത്രീശക്തി തെളിയിച്ചത്. 45 കിലോ വിഭാഗത്തിലെ മത്സരത്തിലായിരുന്നു ഒരു മിനിറ്റ് കൊണ്ട് പുരുഷ എതിരാളിയെ തോൽപ്പിച്ചു റാണി റാണെ കരുത്തു തെളിയിച്ചത്. മധ്യപ്രദേശിൽ നടന്ന എംഹൗ ഗുസ്തി മത്സരത്തിലായിരുന്നു സംഭവം. 45 കിലോ വിഭാഗ
ഇൻഡോർ: പുരുഷ ഗുസ്തിതാരത്തെ ഒരുമിനിറ്റു കൊണ്ടു മലർത്തിയടിച്ച് 21കാരി. ഗ്വാളിയർ സ്വദേശി റാണി റാണയാണ് ഗുസ്തിമത്സരത്തിൽ സ്ത്രീശക്തി തെളിയിച്ചത്.
45 കിലോ വിഭാഗത്തിലെ മത്സരത്തിലായിരുന്നു ഒരു മിനിറ്റ് കൊണ്ട് പുരുഷ എതിരാളിയെ തോൽപ്പിച്ചു റാണി റാണെ കരുത്തു തെളിയിച്ചത്. മധ്യപ്രദേശിൽ നടന്ന എംഹൗ ഗുസ്തി മത്സരത്തിലായിരുന്നു സംഭവം.
45 കിലോ വിഭാഗത്തിലെ മത്സരം പ്രഖ്യാപിച്ച ഉടൻ റാണി ഗോദയിൽ കയറി വിനോദ് എന്ന പുരുഷതാരത്തെ വെല്ലുവിളിച്ചു. ഈ വെല്ലുവിളി സ്വീകരിച്ചാണ് വിനോദ് ഗോദയിൽ എത്തിയത്. അനായാസം റാണിയെ തോൽപ്പിക്കാമെന്ന കണക്കുകൂട്ടലിൽ എത്തിയ വിനോദിനു പിഴച്ചു.
വെറും ഒരുമിനിറ്റു കൊണ്ടു വിനോദിനെ റാണി മലർത്തിയടിച്ചു. താൻ നേരത്തെയും പുരുഷ താരങ്ങളെ തോൽപ്പിച്ചിട്ടുണ്ടെന്നാണു റാണി മത്സരശേഷം പറഞ്ഞത്. ശക്തിയുടെ കാര്യത്തിൽ പുരുഷന്മാരെക്കാൾ ഒട്ടും പിന്നിലല്ല സ്ത്രീകൾ എന്ന് ബോധ്യപ്പെടുത്താനാണ് വിനോദിനെ വെല്ലുവിളിച്ചതെന്നും തോൽപ്പിച്ചതെന്നും റാണി വ്യക്തമാക്കി.
പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ റാണിയുടെ പ്രകടനം സഹായിക്കുമെന്ന് ഒളിമ്പ്യൻ കൃപാശങ്കർ പട്ടേൽ പറഞ്ഞു. ഇൻഡോർ സ്പോർട്സ് അഥോറിറ്റിയുടെ കീഴിലുള്ള കേന്ദ്രത്തിൽ 2010 മുതലാണു റാണി ഗുസ്തി പഠിക്കാൻ തുടങ്ങിയത്.