ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇന്നലെ മാത്രം നടന്നത് 223 വിവാഹങ്ങഴും 980 ചോറൂണും. ചിങ്ങമാസത്തിലെ ഏറ്റവും നല്ല മുഹൂർത്ത ദിനമായ ഇന്നലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവരുടെ തിരക്കും നിയന്ത്രണാതീതമായിരുന്നു. അവധി ദിവസവും ഏറ്റവും മുഹൂർത്തമുള്ള ദിനവുമായതിനാണ് ഇന്നലെ ഇത്രയധികം വിവാഹങ്ങളും ചോറൂണും നടക്കാൻ കാരണം.

ഓണം അടുത്തെത്തിയതോടെ ക്ഷേത്രത്തിൽ തിരക്കും വർദ്ധിച്ചിരിക്കുകയാണ്. ഇന്നലെ പുലർച്ചെ ഒരുമണിവരെ ദർശനത്തിനായി ഭക്തരുടെ നീണ്ടനിരതന്നെയുണ്ടായിരുന്നു. ക്ഷേത്രത്തിൽ നടന്ന വിവാഹങ്ങളുടെ സർവ്വകാല റെക്കോർഡ് 228 ആണ്.