മുംബൈ: ദേശീയ നീന്തൽ താരത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 23കാരിയായ താനിക ധാരയാണു മുംബൈയിലെ വീട്ടിൽ തൂങ്ങിമരിച്ചത്.

ദേശീയ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ നീന്തൽ താരമാണു താനിക ധാര. വെസ്റ്റേൺ റയിൽവേയിൽ ജൂനിയർ ക്ലർക്കായി ജോലി ചെയ്യുകയായിരുന്നു താനിക. 2015ൽ തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസിൽ വെങ്കല മെഡലും നേടിയിരുന്നു.

വീട്ടിലെത്തിയ സുഹൃത്താണു താനികയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും മരിച്ചു. പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊൽക്കത്തയിലാണു താനികയുടെ മാതാപിതാക്കൾ.