മക്ക: ഹജ്ജ് സീസണിൽ പകർച്ചവ്യാധികൾ തടയുന്നതിനായി 232 ഐസലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുള്ളതായി ആരോഗ്യമന്ത്രാലയം. അത്യാധുനിക സൗകര്യങ്ങളോടു കൂടി ഒരുക്കിയിട്ടുള്ള ഈ ഐസലേഷൻ വാർഡുകളിലേക്ക് പകർച്ചവ്യാധികൾ ഉണ്ടെന്നു കണ്ടെത്തുന്ന രോഗികളെ ഉടൻ മാറ്റി പാർപ്പിക്കുമെന്ന് ആരോഗ്യമന്ത്രാലയം വക്താവ് ഫൈസൽ ബിൻ സയ്യിദ് അൽ സഹ്‌റാനി അറിയിച്ചു. ഹജ്ജ് തീർത്ഥാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സജ്ജീകരണങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അൽ സഹ്‌റാനി.

ഇതുകൂടാതെ മൊബൈൽ മെഡിക്കൽ കെയർ യൂണിറ്റുകളായി പ്രവർത്തിപ്പിക്കാവുന്ന തരത്തിൽ 100 ചെറിയ ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ സേവനങ്ങൾക്കായി 25,000 ഡോക്ടർമാരേയും ടെക്‌നീഷ്യന്മാരേയും മറ്റു മെഡിക്കൽ സ്റ്റാഫുകളേയും വിന്യസിപ്പിച്ചുട്ടുമുണ്ട്. 25ഓളം ആശുപത്രികൾ എന്ത് സേവനങ്ങൾ നടത്താനും തയ്യാറായി നിൽക്കുന്നുണ്ട്. ഇതിൽ അഞ്ചെണ്ണം അറഫാത്തിലും ഏഴെണ്ണം മക്കയിലും ഒമ്പതെണ്ണം മദീനയിലുമാണ്.

5000ത്തോളം ബെഡുകളാണ് ഇവിടെ ഒരുങ്ങിയിരിക്കുന്നത്. ഇതിൽ 500 എണ്ണം ഇന്റൻസീവ് കെയർ യൂണിറ്റുകളും ആണ്. 550 എണ്ണം അത്യാഹിത വിഭാഗത്തിലുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ 155 ഹെൽത്ത് കെയർ സെന്ററുകളും ഒരുങ്ങിയിട്ടുണ്ട്. ഈ മേഖലയിൽ 155 ഹെൽത്ത് സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനു ഇരു ഭാഗത്തുമായി 18 മെഡിക്കൽ പോയിന്റുകളാണ് ഒരുക്കിയിട്ടുള്ളത്. ഹജ്ജ് തീർത്ഥാടകർക്ക് അത്യാവശ്യ ഘട്ടങ്ങളിൽ മെഡിക്കൽ സേവനം ലഭ്യമാകുന്നതിനാണിവ.

കൂടതെ 1484 ഡയാലിസിസ് യൂണിറ്റുകളും 252 കാർഡിയാക് കത്തീട്ടറൈസേഷനുകളും 16 ഓപ്പൺ ഹാർട്ട് സർജറികളും ഇതിനോടകം മെഡിക്കൽ സംഘടം ചെയ്തുകഴിഞ്ഞതായി വക്താവ് വെളിപ്പെടുത്തി.