- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇനി മുതൽ സർവീസ് ചാർജ് ഇല്ല; എത്രതുകവേണമെങ്കിലും ഇനി സമയംനോക്കാതെ കൈമാറാം; 24 മണിക്കുറുമുള്ള ആർടിജിഎസ് സംവിധാനം നിലവിൽ വന്നു
ന്യൂഡൽഹി: തുക കൈമാറുന്നതിനുള്ള പരിധി ഇനി ഇല്ല.രണ്ടുലക്ഷം രൂപയ്ക്കുമുകളിൽ എത്രതുകവേണമെങ്കിലും ഇനി സമയംനോക്കാതെ കൈമാറാം. അതിനുള്ള ഡിജിറ്റൽ സംവിധാനമായ റിയൽ ടൈം ഗ്രോസ് സെറ്റിൽമന്റ് സിസ്റ്റ്ം(ആർടിജിഎസ്) 24 മണിക്കൂർ സേവനം രാജ്യത്ത് നിലവിൽ വന്നു.ആർടിജിഎസ് സംവിധാനം 365 ദിവസവും 24 മണിക്കൂറും ലഭ്യമാകും.2004 മാർച്ചിലാണ് ആർജിടിഎസ് സംവിധാനം രാജ്യത്ത് ആദ്യമായി നിലവിൽവന്നത്. സമയപരിധിയോടെയായിരുന്നു നാലു ബാങ്കുകൾക്ക് തുടക്കത്തിൽ ഈസേവനം നൽകാൻ കഴിഞ്ഞിരുന്നത്. നിലവിൽ 237 ബാങ്കുകളിൽ ഈസേവനം ലഭിക്കും.
സേവനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ..
തത്സമയം ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാൻ കഴിയുന്നതാണ്. ആർടിജിഎസ് വഴി എത്രതുക കൈമാറിയാലും സർവീസ് ചാർജ് ഇല്ല.
തിങ്കൾ മുതൽ ഞായർവരെ 24മണിക്കൂറും ഇടപാട് നടത്താം.മൊബൈൽ ആപ്പ്, ഇന്റർനെറ്റ് ബാങ്കിങ് എന്നിവവഴി ഓൺലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്ലൈനായും ഈസംവിധാനംവഴി പണംകൈമാറാം.ചുരുങ്ങിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കുതാഴെയാണെങ്കിൽ എൻഇഎഫ്ടി സംവിധാനംവഴിയാണ് ഇടപാട് നടത്തേണ്ടത്.ആർജിടിഎസ് വഴി ദിവസം ആറുലക്ഷത്തിലേറെ ഇടപാടുകളാണ് നടക്കുന്നത്. മൂല്യമാകട്ടെ നാലുലക്ഷം കോടിയിലേറെയും.
ന്യൂസ് ഡെസ്ക്