ണ്ട് ലൈംഗികാവയവങ്ങളുള്ള അപൂർവ്വങ്ങളിൽ അപൂർവ്വമായ ശാരീരിക ഭിന്നതയുള്ള ഒരു യുവാവിന്റെ ആത്മകഥയ്ക്ക് അമേരിക്കയിൽ വായനക്കാർ ഏറി വരുന്നു. പേര് വെളിപ്പെടുത്താത്ത 25-കാരനാണ് രണ്ട് ലിംഗവുമായി ജീവിക്കുന്ന തന്റെ അനുഭവങ്ങൾ ഓർമ്മക്കുറിപ്പുകളാക്കി 76 പേജുകളുള്ള പുസ്തകമാക്കി പുറത്തിറക്കിയിരിക്കുന്നത്. ഡബ്ൾ ഹെഡർ എന്നാണ് പുസ്തകത്തിന്റെ പേര്. ഡബ്ൾഡിക്ക് ഡൂഡ് എന്ന പേരിൽ റെഡിറ്റിൽ കഴിഞ്ഞ വർഷം തന്റെ രണ്ടു ലിംഗങ്ങളുടെ ഫോട്ടോ പോസ്റ്റ് ചെയ്തതോടെയാണ് ഈ യുവാവ് ചർച്ചയായത്. ഇക്കാര്യം പരസ്യമാക്കാൻ തയാറായെങ്കിലും തന്റെ വ്യക്തി വിവരങ്ങളും മറ്റും കൂടുതൽ വെളിപ്പെടുത്താൻ ഇദ്ദേഹം തയാറായിട്ടില്ല. അങ്ങനെ ചെയ്താൽ ജീവിതമൊരിക്കലും പഴയ പോലെയാവില്ലെന്നാണ് യുവാവിന്റെ പക്ഷം. 'ക്ലാർക് കെന്റ് താനാണ് സൂപ്പർമാനെന്ന് വെളപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹത്തെ ആരും വെറുതെ വിടുമായിരുന്നില്ല. എന്റെ കാര്യം വേഗത്തിൽ വിശദീകരിക്കാവുന്നതും അങ്ങനെയാണ്,' റോളിങ് സ്റ്റോൺ മാസികയോട് യുവാവ് പറഞ്ഞു.

യുഎസിൽ അറുപത് ലക്ഷം കുട്ടികളിൽ ഒരാൾക്കു മാത്രം ഉണ്ടാകാനിടയുള്ള അപൂർവ്വ ശാരീരിക ഭിന്നതയാണ് ഈ ഇരട്ട ലിംഗം. ഇതു കണ്ടെത്തിയാൽ പലരും ഇളം പ്രായത്തിൽ തന്നെ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. പക്ഷേ ഈ 25-കാരൻ അതു ചെയ്തില്ല. രണ്ടു ലിംഗങ്ങളും സ്വതന്ത്രമായി പ്രവർത്തിക്കുന്നവയാണ്. തന്റെ മാതാപിതാക്കൾ ഇതു മുറിച്ചു മാറ്റാൻ തുനിഞ്ഞില്ലെന്നതിൽ താൻ സന്തോഷവാനാണെന്നും യുവാവ് പറയുന്നു. 'തന്നെ പോലെ ഇപ്പോൾ ആരും ജീവിച്ചിരിക്കുന്നില്ലെന്ന് അറിയുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ എന്നെ അത് വേറിട്ട് നിർത്തുന്നു,' അദ്ദേഹം പറഞ്ഞു. ഏറെ പ്രയാസങ്ങൾ നേരിട്ട കൗമാര പ്രായത്തിൽ കുടുംബം വളരെ പിന്തുണച്ചുവെന്നും ഒരു കോമാളിയാക്കാതെ വിശിഷ്ടനാണെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തെന്നും അദ്ദേഹം പറയുന്നു.

അമേരിക്കക്കാരനാണെന്ന് കരുതപ്പെടുന്ന യുവാവ് താൻ ഇപ്പോൾ സ്വവർഗാനുരാഗിയാണ്. നേരത്തെ ഒരു സ്ത്രീയോടും പുരുഷനോടും ബന്ധം പുലർത്തിയിരുന്നു. ഇപ്പോൾ ബോയ്ഫ്രണ്ടുമായി മാത്രമെ ബന്ധമുള്ളൂ. തനിക്ക് മൂത്രമൊഴിക്കാനും ശുക്ലസ്ഖലനം നടത്താനും ഒരേസമയം സാധിക്കുമെന്നും ഇദ്ദേഹം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. തന്റെ ഇരട്ട ലിംഗത്തിന്റെ കാര്യം മറച്ചു വച്ച് ആയിരത്തോളം പേരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ഇയാൾ പറയുന്നു.

അത്യപൂർവ്വമായ ഈ ഇരട്ട ലിംഗം ആദ്യമായി റിപ്പോർച്ച് ചെയ്തത് 1609-ൽ ഇറ്റലിയിലാണ്. ഒരു പുരുഷന്റെ മൃതദേഹത്തിൽ ഡോക്ടർ ജേക്കഹ് വെക്കറാണ് ആദ്യമായി ഇതു കണ്ടെത്തിയത്. ഈ അവസ്ഥയിൽ രണ്ടു ലിംഗങ്ങളും ഒരേ വലിപ്പത്തിലുള്ളതായിരിക്കും.