ന്യൂഡൽഹി: ഡൽഹിയിൽ വൻ തീപിടുത്തം. പടിഞ്ഞാറൻ ഡൽഹിയിലെ നാല് നില കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ നിരവധി പേർ മരിച്ചു. 26 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തതായി ഡൽഹി പൊലീസ് അധികൃതർ അറിയിച്ചു. നാൽപ്പതിൽ അധധികം പേരെ പൊള്ളലേറ്റ് പരിക്കേറ്റതായാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചരിക്കയാണ്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും.

പടിഞ്ഞാറൻ ഡൽഹിയിലെ മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള വാണിജ്യ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. എഴുപതോളം പേരെ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. വൈകീട്ട് അഞ്ചു മണിയോടെയാണ് തീപിടിത്തം സംബന്ധിച്ച് ആദ്യ വിവരം ലഭിച്ചതെന്നാണ് അഗ്‌നിശമനസേനാംഗങ്ങൾ അറിയിക്കുന്നത്.

കൂടുതൽ പേർ കെട്ടിടത്തിൽ കുടുങ്ങികിടക്കുന്നതായി സൂചനകളുണ്ട്. തിരച്ചിലും രക്ഷാപ്രവവർത്തനവും തുടരുകയാണ്. നിരവധി കമ്പനികളുടെ ഓഫീസുകളാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടത്തിന് കാരണമായത് എന്താണെന്നതിൽ ഇനിയും വ്യക്തത വന്നിട്ടല്ല.

തീ നിലവിൽ നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നാണ് വിവരം. 30തോളം ഫയർഫോഴ്‌സ് വാഹനങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നിരവധി ഓഫീസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. ഒന്നാം നിലയിൽ നിന്നാണ് തീപടർന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ തെളിഞ്ഞിരിക്കുന്നത്.

ദാരുണമായ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് തുടങ്ങിയവർ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി.