- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
26-ാമത് അൽഫോൺസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി; മഴയെ അവഗണിച്ചും തീർത്ഥാടനത്തിൽ പങ്കെടുത്തത് പതിനായിരങ്ങൾ
ഏറ്റുമാനൂർ: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ 26-ാമത് അൽഫോൺസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി. അൽഫോൺസാമ്മായുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്ക് കടുത്ത മഴയെ അവഗണിച്ചും പതിനായിരങ്ങൾ ആണ് എത്തിയത്. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷം അവിടെ നിന്നാണ് തീർ
ഏറ്റുമാനൂർ: ചങ്ങനാശേരി അതിരൂപതാ ചെറുപുഷ്പം മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ 26-ാമത് അൽഫോൺസാ തീർത്ഥാടനം ഭക്തിസാന്ദ്രമായി. അൽഫോൺസാമ്മായുടെ കുടമാളൂരിലെ ജന്മഗൃഹത്തിലേക്ക് കടുത്ത മഴയെ അവഗണിച്ചും പതിനായിരങ്ങൾ ആണ് എത്തിയത്. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കബറിടത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷം അവിടെ നിന്നാണ് തീർത്ഥയാത്ര ആരംഭിച്ചത്. ആലപ്പുഴ, എടത്വ, പുളിംകുന്ന്, ചമ്പക്കുളം, തൃക്കൊടിത്താനം ഫൊറോനകളിൽനിന്നുള്ള തീർത്ഥാടകരാണു പ്രധാനമായും എത്തിച്ചേർന്നത്.
രാവിലെ പത്തിനു തീർത്ഥാടകർ ആശ്രമദേവാലയത്തിലെത്തിച്ചേർന്നു. തുടർന്ന് തിരുവനന്തപുരം സെന്റ് ജോസഫ്‌സ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ.സിറിയക് മഠത്തിൽ സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാന അർപ്പിച്ചു. അൽഫോൺസാ തീർത്ഥാടനത്തിനു തുടക്കംകുറിച്ച മിഷൻലീഗ് അതിരൂപതാ മുൻ ഡയറക്ടറും ചങ്ങനാശേരി അതിരൂപതാ വികാരിജനറാളുമായ റവ.ഡോ.മാണി പുതിയിടം സന്ദേശം നൽകി.
മാന്നാനം ആശ്രമം പ്രിയോർ ഫാ.സെബാസ്റ്റ്യൻ ചാമത്തറ സിഎംഐ ഫ്‌ളാഗ്ഓഫ് ചെയ്തതോടെ തീർത്ഥാടനത്തിനു തുടക്കമായി. സുകൃതജപങ്ങളും പ്രാർത്ഥനകളുമുരുവിട്ട ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിനു തീർത്ഥാടകർ ജന്മഗൃഹത്തിലേക്കു നടന്നുനീങ്ങി. പ്രിയോർ ഫാ.സെബാസ്റ്റ്യൻ ചാമത്തറ തീർത്ഥാടകരെ സ്വാഗതം ചെയ്തു. കോട്ടയം, നെടുംകുന്നം, മണിമല ഫൊറോനാകളിൽനിന്നുള്ള തീർത്ഥാടകർ കോട്ടയം സിഎംഎസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ സംഗമിച്ചശേഷം തീർത്ഥയാത്രയായി കുടമാളൂർ ഫൊറോനാ പള്ളിയിലെത്തി വിശുദ്ധകുർബാന അർപ്പിച്ചശേഷം ജന്മഗൃഹത്തിലെത്തി. മണിമല ഫൊറോനാ വികാരി ഫാ.ആന്റണി നിരയത്ത് വിശുദ്ധകുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു. അതിരൂപതാ വികാരിജനറാൾ റവ.ഡോ.ജയിംസ് പാലയ്ക്കൽ സന്ദേശം നൽകി.