ലുധിയാന: അമിത വേഗത്തിൽ വന്ന സ്‌കോർപ്പിയോയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എംഎ വിദ്യാർത്ഥിയായ യുവാവ് ഓടിച്ച എസ് യുവി ഇടിച്ച് 28കാരനായ യുവാവാണ് മരിച്ചത്.

ഛണ്ഡിഗഡിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറുടെ മകൻ സുമിത് കുമാറാണ് മരിച്ചത്. ഇയാളുടെ ഭാര്യ കുസുമിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. ബന്ധുവിന്റെ ബർത്ത് ഡേ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങവേ രാത്രി 11.30ഓടെയാണ് സുമിതും കുസുമും സഞ്ചരിച്ച ബൈക്ക് അപടകത്തിൽപ്പെടുന്നത്. ബൈക്കിനെ ഇടിച്ച് തെറുപ്പിച്ച എസ് യു വി ഇലക്ട്രിക് പോസ്റ്റ് തകർക്കുകയും ഒരു വീടിന്റെ ഗേറ്റ് തകർക്കുകയും ചെയ്തു.

സുമിത്തിനെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പോകും വഴി തന്നെ മരണം സംഭവിച്ചിരുന്നു. കുസുമിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. വണ്ടി ഓടിച്ചിരുന്ന വിദ്യാർത്ഥിയായ അനീഷ് ദിവാൻ എന്ന 25കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2016 നവംബറിലാണ് സുമിത്തും കുസുമും വിവാഹിതരായത്. ശനിയാഴ്ച ഒരു സ്വകാര്യ ബാങ്കിൽ ജോലിയിൽ പ്രവേശിക്കാൻ ഇരിക്കേയാണ് സുമിത്തിനെ അപകടത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുത്തതെന്നും പിതാവ് പറയുന്നു. സ്‌കോർപ്പിയോ അമിത വേഗത്തിലായിരുന്നു.

അനീഷും മറ്റൊരു സുഹൃത്തും ഷിംലയിൽ നിന്നും വരികയായിരുന്നു. വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം അനീഷ് മദ്യപിച്ചിട്ടില്ലെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.