- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം നാട്ടിൽ ഭീകര പ്രവർത്തനം കൂടിയപ്പോൾ ഉയർന്ന ജോലി രാജിവച്ച് റാഫിയ ബോംബ് നിർവ്വീര്യമാക്കുന്ന സംഘത്തിൽ ചേർന്നു; പാക്കിസ്ഥാൻ പൊലീസിലെ അതിസുന്ദരിയായ യുവതിയുടെ കഥ
പെഷാവർ : ബോംബ് നിർവീര്യമാക്കുന്നതിനുള്ള പാക്ക് പൊലീസ് സംഘത്തിൽ റാഫിയ ഖ്വാസീം ബെയ്ഗ് (29) എന്ന വനിതയും. പാക്കിസ്ഥാനിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ സംഘത്തിൽ അംഗമാകുന്നത്. , ഭീകരപ്രവർത്തനങ്ങൾ അധികവും നടക്കുന്ന ഖൈബർ-പക്ത്തൂൺഖ്വയിൽ നിന്നുള്ള യുവതിയാണ് ഇവർ. ഏഴു വർഷമായി പൊലീസ് കോൺസ്റ്റബിളായി പ്രവർത്തിച്ചുവരുകയായിരുന്നു. ബോംബ് നിർവീര്യമാക്കുന്നതിൽ പരിശീലനം നേടി വരുന്ന ബെയ്ഗ് ബിരുദാനന്തര ബിരുദധാരിയാണ്. സ്വന്തം പ്രവിശ്യയിൽ ഭീകരപ്രവർത്തനം വ്യാപകമായപ്പോഴാണു പൊലീസിൽ ചേരാൻ തീരുമാനിച്ചത്. അതും ഇതിലും ഉയർന്ന പദവിയും പ്രതിഫലവും ലഭിക്കുന്ന ജോലി രാജിവച്ച്. ഇപ്പോൾ നിയമപഠനവും നടത്തുന്നു. ബോംബ് സ്‌ക്വാഡിൽ അംഗമായതോടെ നൗഷേരയിലെ സ്‌കൂൾ ഓഫ് എക്സ്പ്ലോസിവ് ഹാൻഡ്ലിംഗിൽ 15 ദിവസത്തെ പരിശീലനത്തിനായി നിയോഗിക്കപ്പെടും. റഫിയയ്ക്കൊപ്പമുള്ള ബാക്കിയെല്ലാവരും പുരുക്ഷന്മാരാണ്. ഏതു തരത്തിലുള്ള ബോബുകളും കണ്ടെത്തുകയും അത് നിർവീര്യമാക്കുകയുമായിരിക്കും റഫിയ അടക്കമുള്ളവരുടെ ചുമതല. വിദ്യാഭ്യാസ യോഗ്യയക്ക് അനുസരിച്ച ജോലി ഇവർക്കുണ്ടായിരുന്നു
പെഷാവർ : ബോംബ് നിർവീര്യമാക്കുന്നതിനുള്ള പാക്ക് പൊലീസ് സംഘത്തിൽ റാഫിയ ഖ്വാസീം ബെയ്ഗ് (29) എന്ന വനിതയും. പാക്കിസ്ഥാനിൽ ആദ്യമായാണ് ഒരു സ്ത്രീ ഈ സംഘത്തിൽ അംഗമാകുന്നത്. , ഭീകരപ്രവർത്തനങ്ങൾ അധികവും നടക്കുന്ന ഖൈബർ-പക്ത്തൂൺഖ്വയിൽ നിന്നുള്ള യുവതിയാണ് ഇവർ.
ഏഴു വർഷമായി പൊലീസ് കോൺസ്റ്റബിളായി പ്രവർത്തിച്ചുവരുകയായിരുന്നു. ബോംബ് നിർവീര്യമാക്കുന്നതിൽ പരിശീലനം നേടി വരുന്ന ബെയ്ഗ് ബിരുദാനന്തര ബിരുദധാരിയാണ്. സ്വന്തം പ്രവിശ്യയിൽ ഭീകരപ്രവർത്തനം വ്യാപകമായപ്പോഴാണു പൊലീസിൽ ചേരാൻ തീരുമാനിച്ചത്. അതും ഇതിലും ഉയർന്ന പദവിയും പ്രതിഫലവും ലഭിക്കുന്ന ജോലി രാജിവച്ച്. ഇപ്പോൾ നിയമപഠനവും നടത്തുന്നു.
ബോംബ് സ്‌ക്വാഡിൽ അംഗമായതോടെ നൗഷേരയിലെ സ്‌കൂൾ ഓഫ് എക്സ്പ്ലോസിവ് ഹാൻഡ്ലിംഗിൽ 15 ദിവസത്തെ പരിശീലനത്തിനായി നിയോഗിക്കപ്പെടും. റഫിയയ്ക്കൊപ്പമുള്ള ബാക്കിയെല്ലാവരും പുരുക്ഷന്മാരാണ്. ഏതു തരത്തിലുള്ള ബോബുകളും കണ്ടെത്തുകയും അത് നിർവീര്യമാക്കുകയുമായിരിക്കും റഫിയ അടക്കമുള്ളവരുടെ ചുമതല. വിദ്യാഭ്യാസ യോഗ്യയക്ക് അനുസരിച്ച ജോലി ഇവർക്കുണ്ടായിരുന്നു. ഇത് വേണ്ടെന്ന് വച്ചാണ് പൊലീസിൽ ചേർന്നത്.
വലിയ വിദ്യാഭ്യാസം നേടിയ കുടുംബത്തിൽ നിന്നാണ് റഫിയയുടെ വരവ്. ഏഴ് വർഷം മുമ്പ് സെഷൻസ് കോടതിയുടെ സമീപത്ത് നടന്ന സ്‌ഫോടനത്തിന് സാക്ഷ്യം വഹിച്ചതാണ് റഫിയയെ സേനയിൽ ചേരാൻ പ്രേരിപ്പിച്ചത്. ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം സാമ്പത്തികശാസ്ത്രത്തിൽ മാസറ്റർ ബിരുദവും നേടി റഫിയ. പിന്നീട് ഇന്റർനാഷണൽ റെസ്‌ക്യൂ കമ്മിറ്റിയിൽ പ്രവർത്തിക്കുന്‌പോൾ നിയമത്തിൽ ആകൃഷ്ടയായവുകയും എൽ.എൽ.ബി ബിരുദത്തിന് ചേരുകയും ചെയ്തു. ഇപ്പോൾ പഠനം തുടരുകയാണ്.
റഫിയയുടെ വിദ്യാഭ്യാസ യോഗ്യത കണ്ട് നിരവധി സ്വകാര്യ കമ്പനികളും സർക്കാതിര സംഘടനകളും ജോലി വാഗ്ദാനം ചെയ്‌തെങ്കിലും റഫിയ പൊലീസ് വഴി തിരഞ്ഞെടുക്കുകയായിരുന്നു. ജോലിയുടെ ഭാഗമായി മിച്ച്‌നി, സൽമാൻ ഖേൽ. അദേസായ് എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കി. ഏതാണ്ട് അറുന്നൂറോളം സ്ത്രീകളാണ് ഖൈബർ-പക്ത്തൂൺഖ്വ മേഖലയിൽ പൊലീസ് വകുപ്പിൽ ജോലി ചെയ്യുന്നത്. ജൂനിയർ ക്‌ളർക്ക് മുതൽ ഡെപ്യൂട്ടി സൂപ്രണ്ട് വരെയുണ്ട് വനിതകൾ.