- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ 3.72 ലക്ഷം ഭിക്ഷക്കാർ; 21 ശതമാനവും വിദ്യാഭ്യാസം ഉള്ളവർ; അനേകായിരം പേർക്ക് പോസ്റ്റ് ഗ്രാജ്വേഷനും പ്രൊഫഷണൽ യോഗ്യതകളും; കഴിഞ്ഞ സെൻസസിലെ അറിയപ്പെടാത്ത ചില രഹസ്യങ്ങൾ
ലോകത്തിന്റെ കണ്ണിൽ കോടിക്കണക്കിന് ദരിദ്രരുള്ള നാടാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയിലെ ഭിക്ഷക്കാരെക്കുറിച്ച് ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്ന ചില രഹസ്യങ്ങളിതാ. ഇന്ത്യയിലാകെയുള്ള 3.72 ലക്ഷം യാചകരിൽ 21 ശതമാനവും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് സെൻസസ് കണക്കുകൾ. +2 പാസ്സായ 75,000 യാചകരാണ് ഇന്ത്യയിലുള്ളത്. 3000-ത്തോളം പേർക്ക് പ്രൊഫഷണൽ യോഗ്യതകളുണ്ട
ലോകത്തിന്റെ കണ്ണിൽ കോടിക്കണക്കിന് ദരിദ്രരുള്ള നാടാണ് ഇന്ത്യ. എന്നാൽ, ഇന്ത്യയിലെ ഭിക്ഷക്കാരെക്കുറിച്ച് ലോകത്തിന്റെ കണ്ണുതുറപ്പിക്കുന്ന ചില രഹസ്യങ്ങളിതാ. ഇന്ത്യയിലാകെയുള്ള 3.72 ലക്ഷം യാചകരിൽ 21 ശതമാനവും ഉന്നത വിദ്യാഭ്യാസമുള്ളവരാണെന്ന് സെൻസസ് കണക്കുകൾ.
+2 പാസ്സായ 75,000 യാചകരാണ് ഇന്ത്യയിലുള്ളത്. 3000-ത്തോളം പേർക്ക് പ്രൊഫഷണൽ യോഗ്യതകളുണ്ട്. ബിരുദാനന്തര ബിരുദധാരികൾ പോലും യാചകർക്കിടയിലുണ്ടെന്ന് 2011 സെൻസസിലെ കണക്കുകൾ സൂചിപ്പിക്കുന്നു. തൃപ്തികരമായ ജോലി ലഭിക്കാത്തതിന്റെ പേരിൽ മറ്റൊന്നിനും പോകാതിരിക്കുകയും പിന്നീട് യാചകവൃത്തി സ്വീകരിക്കുകയും ചെയ്തവരാണ് ഇവരിൽ പലരും.
ഗുജറാത്ത് സർവകലാശാലയിൽനിന്ന് എംകോം ബിരുദം നേടിയ ദശരഥ് പാർമറിന്റെ ലക്ഷ്യം സർക്കാർ ജോലിയായിരുന്നു. അത് കിട്ടിയില്ലെന്ന് മാത്രമല്ല ഉണ്ടായിരുന്ന സ്വകാര്യ ജോലി നഷ്ടമാവുകയും ചെയ്തു. രോഗിയായ അമ്മയെ ചികിത്സിക്കാൻ നിവൃത്തിയില്ലാതെ വന്നതോടെയാണ് പാർമർ യാചകവൃത്തി തിരഞ്ഞെടുത്തത്.
ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ മറ്റൊരു മുഖമാണ് ബിരുദധാരികളായ യാചകരെന്ന് വിലയിരുത്തപ്പെടുന്നു. സംതൃപ്തി പകരുന്ന ജോലി ലഭിക്കാതിരിക്കുകയും ജീവിതത്തെ താങ്ങിനിർത്താനുള്ള പിന്തുണ ലഭിക്കാതെ വരികയും ചെയ്യുമ്പോൾ, എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഒന്നായി യാചക വൃത്തി മാറുകയാണ്.
ഉത്തരേന്ത്യയിലെ കൂലിക്കുറവും യാചകവൃത്തിയിലേക്ക് തിരിയാൻ പലരെയും പ്രേരിപ്പിക്കുന്നു. ആശുപത്രിയിൽ വാർഡ് ബോയ് ആയി ജോലി ചെയ്തിരുന്ന ദിനേഷ് ഖോധാഭായി എന്ന 45-കാരൻ +2 പാസ്സായിട്ടുണ്ട്. ആശുപത്രിയിൽനിന്ന് പ്രതിദിനം 100 രൂപയാണ് ലഭിച്ചിരുന്നത്. അതുപേക്ഷിച്ച് യാചകനായ ദിനേഷിന് ഇപ്പോൾ 200 രൂപയോളം ലഭിക്കുന്നു.