- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എറണാകുളത്തെ ചുള്ളന്മാർ വാലന്റൈൻസ് ഡേ ആഘോഷമാക്കിയത് മൂന്നാറിന് സമീപം ഹോംസ്‌റ്റേയിൽ ഡിജെ പാർട്ടി നടത്തി; എതിർഗ്യാങുകൾ ഒറ്റിയപ്പോൾ എക്സൈസ് കയ്യോടെ പൊക്കിയത് കഞ്ചാവും എൽഎസ്ഡിയുമടക്കം! പിടിയിലായവരിൽ ഒരു യുവതിയും
രാജാക്കാട്: എറണാകുളത്തെ ചുള്ളന്മാർ മദ്യവും മയക്കു മരുന്നുമായി വാലന്റൈൻസ് ഡേ അടിപൊളിയാക്കാനെത്തിയത് മൂന്നാറിന് സമീപമുള്ള ഹോം സ്‌റ്റേയിൽ. ഡിജെ പാർട്ടിയും പാട്ടും കൂത്തുമായി ആഘോഷം മുന്നേറിയപ്പോൾ ഇവരുടെ മേൽ എക്‌സൈസിന്റെ പിടിവീണു. കഞ്ചാവും എൽഎസ്ഡിയുമടക്കമുള്ളവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത 25 പേരെയാണ് പൊലീസ് പൊക്കിയത്. എറണാകുളം സ്വദേശികളായ ചേരാനെല്ലൂർ, ദേവസ്വം പറമ്പിൽ പ്രമോദ് ലാലു (25) വെണ്ണല, നെടുംതോട്ടിങ്കൽ മുഹമ്മദ് ഷിഹാസ് (29), എന്നിവരെയാണ് 20 എൽഎസ്ഡി സ്റ്റാമ്പുമായി കസ്റ്റഡിയിൽ എടുത്തത്. സൂര്യനെല്ലി, ബിഎൽ റാവിന് സമീപമുള്ള ഹോംസ്‌റ്റേയിൽ നിന്നാണ് ഈ സംഘത്തെ പൊലീസ് പൊക്കിയത്. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു. വാരാപ്പുഴ പുത്തൻപ്പള്ളി കുളത്തിപറമ്പിൽ ആഷിക്(24)ിനെയാണ് 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മദ്യവും വിദേശ നിർമ്മിത സിഗരറ്റും അടക്കമുള്ള ലഹരി വസ്തുക്കളും കണ്ടെടുത്തു. വിലകൂടിയ രഹസ്യ വസ്തുക്കൾ ഉപയോഗിക്കുന്നതായി ഉടുമ്പൻചോല എക്സൈസ് സർക്കി
രാജാക്കാട്: എറണാകുളത്തെ ചുള്ളന്മാർ മദ്യവും മയക്കു മരുന്നുമായി വാലന്റൈൻസ് ഡേ അടിപൊളിയാക്കാനെത്തിയത് മൂന്നാറിന് സമീപമുള്ള ഹോം സ്‌റ്റേയിൽ. ഡിജെ പാർട്ടിയും പാട്ടും കൂത്തുമായി ആഘോഷം മുന്നേറിയപ്പോൾ ഇവരുടെ മേൽ എക്‌സൈസിന്റെ പിടിവീണു. കഞ്ചാവും എൽഎസ്ഡിയുമടക്കമുള്ളവയാണ് ഇവരിൽ നിന്നും പിടികൂടിയത്. ഡിജെ പാർട്ടിയിൽ പങ്കെടുത്ത 25 പേരെയാണ് പൊലീസ് പൊക്കിയത്.
എറണാകുളം സ്വദേശികളായ ചേരാനെല്ലൂർ, ദേവസ്വം പറമ്പിൽ പ്രമോദ് ലാലു (25) വെണ്ണല, നെടുംതോട്ടിങ്കൽ മുഹമ്മദ് ഷിഹാസ് (29), എന്നിവരെയാണ് 20 എൽഎസ്ഡി സ്റ്റാമ്പുമായി കസ്റ്റഡിയിൽ എടുത്തത്. സൂര്യനെല്ലി, ബിഎൽ റാവിന് സമീപമുള്ള ഹോംസ്‌റ്റേയിൽ നിന്നാണ് ഈ സംഘത്തെ പൊലീസ് പൊക്കിയത്. പിടിയിലായവരിൽ ഒരു യുവതിയും ഉൾപ്പെടുന്നു.
വാരാപ്പുഴ പുത്തൻപ്പള്ളി കുളത്തിപറമ്പിൽ ആഷിക്(24)ിനെയാണ് 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും മദ്യവും വിദേശ നിർമ്മിത സിഗരറ്റും അടക്കമുള്ള ലഹരി വസ്തുക്കളും കണ്ടെടുത്തു. വിലകൂടിയ രഹസ്യ വസ്തുക്കൾ ഉപയോഗിക്കുന്നതായി ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസർ എ ജി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയിഡിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ഒരു സ്ത്രീ ഉൾപ്പെടെ 25 പേരാണ് ഡി ജെ പാർട്ടിയിൽ പങ്കെടുത്തത്. ഇവരിൽ പലരും എൽ എസ്.ഡി സ്റ്റാമ്പും മറ്റു ലഹരി വസ്തുക്കളും പ്രതികളിൽ നിന്നും വാങ്ങി ഉപയോഗിക്കാൻ എത്തിയവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. എറണാകുളം സ്വദേശികളാണ് എല്ലാവരും.
അറസറ്റിലായ പ്രതികൾ ഓൺലൈൻ വഴിയാണ് മറ്റുള്ള ഇടപാടുകാരെ കണ്ടെത്തിയത്. അതിനു ശേഷം ഓൺലൈനായി തന്നെ ഹോംസ്റ്റേ ഏർപ്പാടു ചെയ്തു. അറസ്റ്റിലായ പ്രമോദ് ബാലു ടൈൽ വർക്ക് ചെയ്യുന്ന ആളാണ്. മുഹമ്മ്ദ് ഷിഹാസ് പ്ലംബ്ബിങ്ങ് ജോലികൾ ചെയ്യുന്നയാളും. കഞ്ചാവുമായി പിടിയിലായ ആഷിക് മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുമാണ്.
പ്രതികളുടെ പഴ്സിൽ നിന്നുമാണ് എൽ എസ് ഡി സ്റ്റാമ്പ് കണ്ടെത്തിയത്. ഇവരിൽ നിന്നും പിടികൂടിയ എൽഎസ്ഡി സ്റ്റാമ്പിന് അന്താരാഷ്ട്ര വിപണിയിൽ 10 ലക്ഷം രൂപ വില വരുമെന്ന് എക്സൈസ് ഉദ്യോഹൃഗസ്ഥർ പറഞ്ഞു. മൂന്നാർ സ്വദേശിയിൽ നിന്നാണ് എൽഎസ്ഡി സ്റ്റാമ്പും കഞ്ചാവും വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം തുടരുമെന്ന് സി.ഐ എ ജി പ്രകാശ് പറഞ്ഞു. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി.
ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി പ്രദീപിന്റെ നിർദ്ദേശ പ്രകാരം സിഐയെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ എംപി പ്രമോദ്, കെ.ആർ ബാലൻ ലിജോ ഉമ്മൻ സിവിൽ എക്സൈസ് ഓഫീസർമാരായ എം.എസ് അരുൺ ,സജിത് കുമാർ,പിസി റെജി,കെ എൻ രാജൻ,ഷിജു ദാമോദരൻ,വനിത സിവിൽ എക്സൈസ് ഓഫീസർ കെ ജെ ബിജിമോൾ എന്നിവരാണ് റെയിഡിൽ പങ്കെടുത്തത്.