സൗദിയിലെ പല നിയമങ്ങളും പലപ്പോഴും നമുക്ക് കാഠിന്യമേറിയതായി തോന്നാമെങ്കിലും ചില കാര്യങ്ങളിൽ രാജ്യം എടുക്കുന്ന നിലപാട് ആദരിക്കപ്പെടേണ്ടതുമായി തോന്നാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് രാജ്യത്തെ അദ്ധ്യാപികമാർ്ക്കായി ഏർപ്പെടുത്തിയ പുതിയ  നിയമം.

സൗദിയിൽ സ്‌കൂളിൽനിന്നും അകലെ താമസിക്കുന്ന അദ്ധ്യാപികമാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ മൂന്നു ദിവസമായി കുറച്ചതാണ്വിദേശികൾ ഉൾപ്പെട്ട അദ്ധ്യാപിക സമൂഹത്തിനും ഏറെ ഗുണകരമാകുന്നത്. സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രകളിൽ അദ്ധ്യാപികമാർ വാഹനാപകടങ്ങളിൽ പെടുന്നത് കണക്കിലെടുത്താണ് നടപടി.

കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തിൽ പ്രവൃത്തി ദിവസം ക്രമീകരിക്കണമെന്നും സൗദി വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. അടുത്ത സെമസ്റ്റർമുതൽ പുതിയ നിയമം പ്രാബല്യത്തിൽവരും. പ്രൈമറി ക്ലാസുകളിലെ അദ്ധ്യാപികമാർക്കാണ് ആദ്യഘട്ടത്തിൽ നിയമം ബാധമാകുക.