- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരിയിൽ വാഹനാപകടം; മൂന്ന് യുവാക്കൾ മരിച്ചു; അപകടമുണ്ടയാത് എതിർദിശയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച്
ചങ്ങനാശ്ശേരി: വാഹനാപകടത്തിൽ മൂന്ന് മരണം. ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), ചങ്ങനാശ്ശേരി ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാഷ്(20) എന്നിവരാണ് മരിച്ചത്.
എസ് ബി കോളേജിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. എതിർദിശയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്. റോഡിൽ വീണ നാലുപേരെയും നാട്ടുകാർ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അപ്പോഴേക്ക് അജ്മൽ മരിച്ചിരുന്നു.ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ രുദ്രാഷും അലക്സും മരിച്ചു. അമിതവേഗതയിൽ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.