- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചു തിരുവനന്തപുരം പള്ളിച്ചലിൽ മൂന്നു മരണം; മരിച്ചത് ഓട്ടോ ഡ്രൈവറും യാത്രക്കാരായ അമ്മയും മകളും
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു. പള്ളിച്ചലിലാണു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറും ഇതിൽ യാത്ര ചെയ്തിരുന്ന അമ്മയും മകളുമാണു മരിച്ചത്. ഓട്ടോ യാത്രക്കാരായിരുന്ന മണക്കാട് സ്വദേശി രമേശ്വരിയമ്മ, മകൾ അനിത, പാച്ചല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്. പള്ളിക്കൽത്തോട് വളവിൽ വൈകീട്ട് നാലുമണിയോടെയാണ് അപകടം. നെയ്യാറ്റിൻകരയിൽ നിന്നു വൈക്കത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും ബാലരാമപുരത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു മൂന്നുപേർ മരിച്ചു. പള്ളിച്ചലിലാണു സംഭവം. ഓട്ടോറിക്ഷ ഡ്രൈവറും ഇതിൽ യാത്ര ചെയ്തിരുന്ന അമ്മയും മകളുമാണു മരിച്ചത്.
ഓട്ടോ യാത്രക്കാരായിരുന്ന മണക്കാട് സ്വദേശി രമേശ്വരിയമ്മ, മകൾ അനിത, പാച്ചല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ദുൽ റഹ്മാൻ എന്നിവരാണ് മരിച്ചത്.
പള്ളിക്കൽത്തോട് വളവിൽ വൈകീട്ട് നാലുമണിയോടെയാണ് അപകടം. നെയ്യാറ്റിൻകരയിൽ നിന്നു വൈക്കത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസും ബാലരാമപുരത്തേക്ക് പോവുകയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Next Story