- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരി തലയ്ക്ക് പിടിച്ചപ്പോൾ ചൂട് കോഴിബിരിയാണി കഴിക്കാൻ ഉഗ്രൻ വിശപ്പ്; പാഴ്‌സൽ തരമാക്കി ഇരുട്ടിന്റെ മറവിൽ മുങ്ങാൻ നോക്കിയപ്പോൾ ഹോട്ടലുടമ കൈയോടെ പൊക്കി; രാത്രി കട എറിഞ്ഞ് തകർത്ത് പ്രതികാരം വീട്ടിയ പാലക്കാട്ടെ മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ പിടിയിൽ
പാലക്കാട്: പാർട്ടി അറിഞ്ഞാൽ കുഴപ്പമാണ്. സിപിഎമ്മിൽ ഇതൊന്നും പാടുള്ളതല്ല. യുവജനസംഘടനയാണെന്ന് പറഞ്ഞ് ഒഴിവ്കഴിവൊന്നും ഏൽക്കില്ല.ഏതായാലും കാര്യങ്ങൾ കൈവിട്ടുപോയി. ഇനി വരുന്നിടത്ത് വച്ച് കാണാം.പാലക്കാട്ടെ ചില ഡിവൈഎഫ്ഐ പ്രവർത്തകർ അൽപമൊന്നു പൂശി. ലഹരി മൂത്തപ്പോൾ, ബിരിയാണി കഴിക്കണമെന്ന് മോഹം. ഹോട്ടലിലെത്തി ബിരിയാണി പാഴ്‌സൽ വാങ്ങിക്കഴിഞ്ഞപ്പോൾ പണം കൊടുക്കാൻ മറന്നതോ എന്തോ..പതിയെ അങ്ങ് നടന്നുനീങ്ങി. മുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച ഹോട്ടലുടമ കയ്യോടെ പൊക്കി.അത്രയ്ക്കായാ സഖാക്കളോട് എന്നായി.കട എറിഞ്ഞ് തകർക്കുക തന്നെ. സംഭവം നടന്നത് കഴിഞ്ഞ ദിവസം ഹേമാംബികാ നഗർ ധോണീ ലീഡ് കോളേജിനടുത്തെ ബാല കൃഷ്ണാ ഹോട്ടലിലായിരുന്നു. ബിരിയാണി വാങ്ങി പണം കൊടുക്കാതിരുന്നതിന് രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കട എറിഞ്ഞ് തകർക്കുകയായിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ രഞ്ജിത്, അപ്പു, ബിനു എന്നിവരെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ
പാലക്കാട്: പാർട്ടി അറിഞ്ഞാൽ കുഴപ്പമാണ്. സിപിഎമ്മിൽ ഇതൊന്നും പാടുള്ളതല്ല. യുവജനസംഘടനയാണെന്ന് പറഞ്ഞ് ഒഴിവ്കഴിവൊന്നും ഏൽക്കില്ല.ഏതായാലും കാര്യങ്ങൾ കൈവിട്ടുപോയി. ഇനി വരുന്നിടത്ത് വച്ച് കാണാം.പാലക്കാട്ടെ ചില ഡിവൈഎഫ്ഐ പ്രവർത്തകർ അൽപമൊന്നു പൂശി. ലഹരി മൂത്തപ്പോൾ, ബിരിയാണി കഴിക്കണമെന്ന് മോഹം. ഹോട്ടലിലെത്തി ബിരിയാണി പാഴ്‌സൽ വാങ്ങിക്കഴിഞ്ഞപ്പോൾ പണം കൊടുക്കാൻ മറന്നതോ എന്തോ..പതിയെ അങ്ങ് നടന്നുനീങ്ങി. മുങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച ഹോട്ടലുടമ കയ്യോടെ പൊക്കി.അത്രയ്ക്കായാ സഖാക്കളോട് എന്നായി.കട എറിഞ്ഞ് തകർക്കുക തന്നെ.
സംഭവം നടന്നത് കഴിഞ്ഞ ദിവസം ഹേമാംബികാ നഗർ ധോണീ ലീഡ് കോളേജിനടുത്തെ ബാല കൃഷ്ണാ ഹോട്ടലിലായിരുന്നു. ബിരിയാണി വാങ്ങി പണം കൊടുക്കാതിരുന്നതിന് രാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കട എറിഞ്ഞ് തകർക്കുകയായിരുന്നു. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ രഞ്ജിത്, അപ്പു, ബിനു എന്നിവരെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നതിങ്ങനെ: പ്രതികൾ അഞ്ചു പേരും മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ ബിരിയാണി വാങ്ങുവാനായാണ് രാജേഷിന്റെ ഹോട്ടലിൽ എത്തിയത്. ബിരിയാണി വാങ്ങിയ ശേഷം പണം നൽകാതെ ഇവർ മടങ്ങവെ ഉടമ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. ഇത് വാക്കേറ്റത്തിനിടയാക്കുകയും പണം പിന്നീട് തരാമെന്ന് പറഞ്ഞ് സംഘം മടങ്ങുകയും ചെയ്തു. രാത്രി ഏകദേശം 9.30 സമയത്ത് ഇവർ കെ.എൽ -9- എ.എം-85110 എന്ന ഓട്ടോയിലെത്തുകയും കടയ്ക്ക് നേരെ കല്ലെറിയുകയുമായിരുന്നു. അക്രമണത്തിൽ കടയുടെ ചില്ലു തകരുകയും ചെറിയ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. രാജേഷിന്റെ പരാതി പ്രകാരം കേസെടുത്ത് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും രണ്ട് പേർക്കായി തിരച്ചിൽ നടത്തുകയുമാണ്.
പിടിയിലായ മൂന്ന് പ്രതികളും ഡിവൈഎഫ്ഐ യ്ക്ക് പുറമേ സിഐടി.യുവിലും പ്രവർത്തിക്കുന്നുണ്ട്. പ്രതികളെ രക്ഷിക്കാനായി നേതാക്കൾ രാജേഷുമായി ചർച്ച നടത്തി.ആക്രമണത്തിൽ ഹേമാംബിക നഗർ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായി പ്രതിഷേധിച്ചു.