- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്‌നോ: ഉത്തർപ്രദേശിലെ മഥുര ജയിലിൽ നിന്ന് മൂന്ന് പേർ ജയിൽചാടി രക്ഷപ്പെട്ടു. ഒരേ സെല്ലിലുണ്ടായിരുന്ന മൂന്ന് പേരാണ് മതിൽ ചാടി രക്ഷപ്പെട്ടത്. ഷെറ,സഞ്ജയ്,ബൽദേവ് എന്നീ മൂന്ന് പേരാണ് പൊലീസിനെ വെട്ടിച്ച് തിങ്കളാഴ്ച പുലർച്ചെ കടന്നു കളഞ്ഞത്. സംസ്ഥാനത്തെ ജയിലുകളിൽ ഏറ്റവും സുരക്ഷയുള്ളതാണ് മഥുര ജയിൽ. അതേസമയം ഇവർക്കൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച രാഹുൽ എന്നയാൾ മതിലിൽ നിന്ന് താഴെവീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസ് ചോദ്യം ചെയ്തു. പ്രതികൾ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് അറിയുന്നതിനേക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ജയിൽ ചാടിയ ശേഷമുള്ള പദ്ധതികളെക്കുറിച്ചും പൊലീസ് ഇയാളോട് ആരാഞ്ഞു. രക്ഷപ്പെട്ട പ്രതികളെ എത്രയും വേഗത്തിൽ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
ലക്‌നോ: ഉത്തർപ്രദേശിലെ മഥുര ജയിലിൽ നിന്ന് മൂന്ന് പേർ ജയിൽചാടി രക്ഷപ്പെട്ടു. ഒരേ സെല്ലിലുണ്ടായിരുന്ന മൂന്ന് പേരാണ് മതിൽ ചാടി രക്ഷപ്പെട്ടത്. ഷെറ,സഞ്ജയ്,ബൽദേവ് എന്നീ മൂന്ന് പേരാണ് പൊലീസിനെ വെട്ടിച്ച് തിങ്കളാഴ്ച പുലർച്ചെ കടന്നു കളഞ്ഞത്.
സംസ്ഥാനത്തെ ജയിലുകളിൽ ഏറ്റവും സുരക്ഷയുള്ളതാണ് മഥുര ജയിൽ. അതേസമയം ഇവർക്കൊപ്പം രക്ഷപ്പെടാൻ ശ്രമിച്ച രാഹുൽ എന്നയാൾ മതിലിൽ നിന്ന് താഴെവീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പൊലീസ് ചോദ്യം ചെയ്തു.
പ്രതികൾ എങ്ങോട്ടാണ് രക്ഷപ്പെട്ടതെന്ന് അറിയുന്നതിനേക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. ജയിൽ ചാടിയ ശേഷമുള്ള പദ്ധതികളെക്കുറിച്ചും പൊലീസ് ഇയാളോട് ആരാഞ്ഞു. രക്ഷപ്പെട്ട പ്രതികളെ എത്രയും വേഗത്തിൽ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് അധികൃതർ അറിയിച്ചു.
Next Story