കാസർഗോഡ്: മദ്രസാ അദ്ധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജേഷ് എന്ന അപ്പു സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. രണ്ടാം പ്രതിയായ കേളുഗുണ്ഡേയിലെ നിതിനും സ്ഥിരം കുറ്റവാളിപ്പട്ടികയിലേക്ക് സ്ഥാനം പിടിക്കാൻ ഒരുങ്ങുകയാണ്. നരഹത്യാ ശ്രമം ഉൾപ്പെടെ ഒന്നാം പ്രതി അജേഷ് നാല് കേസുകളിലും രണ്ടാം പ്രതി നിതിൻ മൂന്ന് കേസുകളിലും പ്രതികളാണെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്.

ഹക്കിം എന്ന യുവാവിന്റെ തലക്ക് ബിയർ കുപ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതും കരന്തക്കാടു വെച്ച് ബിജെപി. ഹർത്താലിനിടെ ബൈക്കിൽ സഞ്ചരിക്കു യുവാവിനെ ചവുട്ടി വീഴ്‌ത്തി പരിക്കേൽപ്പിച്ച സംഭവത്തിലും ഉൾപ്പെട്ടിരുന്നതായി ചോദ്യം ചെയ്യലിൽ ഇവർ പൊലീസിൽ സമ്മതിച്ചതായാണ് വിവരം.

സാമുദായിക സംഘർഷം ഉണ്ടാക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തുനിന്നുണ്ടായതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ആ വകുപ്പുകൾ കൂച്ചിച്ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകാനാണ് പൊലീസ് ഒരുങ്ങുത്.

മാർച്ച് 18 ന് റിയാസ് മൗലവി കൊല്ലപ്പെട്ട ദിവസം കബഡി ടൂർണ്ണമെന്റിനിടെ ബൈക്ക് മോഷ്ടിച്ച സംഭവത്തിലും അജേഷും നിതിനും പ്രതികളാണ്. നേരത്തെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ എറിഞ്ഞുതകർത്തതും എട്ടു വീടുകൾക്ക് നേരെ കല്ലേറ് നടത്തി ജനൽ ചില്ലുകൾ തകർത്തതും തങ്ങളാണെന്ന് ഇവർ മൊഴി നൽകിട്ടുണ്ട്. ജില്ലയിലുണ്ടായ മറ്റ് ചില അക്രമ സംഭവങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ച്യുരി മേഖലയിൽ അടുത്ത കാലത്തുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പെട്ട പത്തൊമ്പതുകാരനായ മൂന്നാം പ്രതി അഖിലേഷ് എന്ന അഖിൽ മറ്റ് കേസുകളിലൊന്നും ഉൾപ്പെട്ടിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മാർച്ച് 18 ന് അർദ്ധരാത്രിയിലാണ് റിയാസ് മൗലവിക്ക് നേരെ അക്രമം നടന്നത്. പഴയ ച്യൂരി മുഹിയുദ്ദീൻ ജുമാമസ്ജിദ് പള്ളിക്ക് സമീപത്തെ മുറിയിൽ താമസിച്ചു വരികയായിരു മൗലവി. രാത്രി മുറിക്ക് പുറത്ത് പുസ്തക വായനയിൽ മുഴുകിയ റിയാസ് മൗലവിയെ മറ്റ് വിരോധമൊന്നുമില്ലാതെ പ്രതികൾ മൂന്ന് പേരും അക്രമിക്കുകയായിരുന്നു. ഒന്നാം പ്രതി അജേഷ് കത്തികൊണ്ട് റിയാസ് മൗലവിയെ കൊലപ്പെടുത്താൻ വേണ്ടി മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പൊതുവേ സൗമ്യനായിരന്നു മൗലവിയെ കൊലപ്പെടുത്തിയ സംഭവം കാസർഗോഡും പരിസരത്തും സംഘർഷാവസ്ഥ ഉണ്ടാക്കിയിരുന്നു.

കുടകിലെ മടിക്കേരിക്കടുത്ത ഉദ്ദാവാഡ് ഗ്രാമത്തിലെ നിർദ്ധനകുടുംബത്തിലെ അംഗമായിരുന്നു റിയാസ് മൗലവി. ഭാര്യയും ഒരു വയസ്സുള്ള പെൺകുട്ടിയും അടങ്ങിയതാണ് മൗലവിയുടെ കുടുംബം. എട്ട് വർഷത്തോളമായി കാസർകോഡ് മദ്രസാ അദ്ധ്യാപകനായി പ്രവർത്തിച്ചു വരികയായിരുന്നു. കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ശരീരത്തിൽ ആകെ ഇരുപത്തെട്ട് വെട്ടുകൾ ഏറ്റിരുന്നു. മരണകാരണമായത് നെഞ്ചത്തേറ്റ രണ്ടുകുത്തുകളാണ്. ഒരേ രീതിയിലുള്ള ആയുധങ്ങളാണ് അക്രമികൾ ഉപയോഗിച്ചതെന്ന പൊലീസിന്റെ നിഗമനത്തിൽ ഊന്നി നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ മൂന്നു പേരും വലയിലായത്. കാസർഗോട്ടു നടന്ന മറ്റ് സാമുദായിക സംഘർഷങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.