- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ ഫിലിപ്പിൻ യുവതിയെ കൊലപ്പെടുത്തിയ കേസ്; തടവിൽ കഴിയുന്ന മൂന്ന് മലയാളികളുടെ വിധി 28 ന്; വിധി അനുകൂലമാകുമെന്ന പ്രതീക്ഷയോടെ കോഴിക്കോട് സ്വദേശികൾ
കുവൈത്ത് സിറ്റി: കഴിഞ്ഞ ഫെബ്രുവരിയിൽ ഫിലിപ്പീൻ യുവതിയ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതികളായി കണ്ടെത്തിയ മൂന്ന് മലയാളികളുടെ വിധി ഈ മാസം 28 ന് പ്രസ്താവിക്കും. ക്രിമിനൽ കോടതിയിൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ജഡ്ജി മിത്അബ് അൽആർദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിക്കുക.കോഴിക്കോട് സ്വദേശികളായ മൂന്നു പേരാണ് കേസിൽ പിടിയിലായ
കുവൈത്ത് സിറ്റി: കഴിഞ്ഞ ഫെബ്രുവരിയിൽ ഫിലിപ്പീൻ യുവതിയ തീപിടിച്ച് മരിച്ച സംഭവത്തിൽ പ്രതികളായി കണ്ടെത്തിയ മൂന്ന് മലയാളികളുടെ വിധി ഈ മാസം 28 ന് പ്രസ്താവിക്കും. ക്രിമിനൽ കോടതിയിൽ വിചാരണ പൂർത്തിയാക്കിയ കേസിൽ ജഡ്ജി മിത്അബ് അൽആർദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പ്രസ്താവിക്കുക.
കോഴിക്കോട് സ്വദേശികളായ മൂന്നു പേരാണ് കേസിൽ പിടിയിലായത്.താമരശ്ശേരി സ്വദേശി അജിത് അഗസ്റ്റിൻ, ഈങ്ങാപ്പുഴക്കാരൻ ടിജോ തോമസ്, ബാലുശ്ശേരിയിലെ തുഫൈൽ എന്നിവരാണ് വിധി അനുകൂലമാകുമെന്ന പ്രതീക്ഷയോടെ ജയിലിൽ കഴിയുന്ന മൂന്ന് മലയാളികൾ.ഫർവാനിയ പാക്കിസ്ഥാൻ സ്‌കൂളിന് സമീപം ബഹുനില കെട്ടിടത്തിലെ ഫ്‌ളാറ്റിൽ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീൻ യുവതിയായ ഇസ്ത്രീല കാബ കുജാൻ എന്ന ജമീല ഗോൺസാലസിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.
തീപിടിത്തത്തെ തുടർന്നാണ് യുവതി മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, മൃതദേഹം ഫോറൻസിക് പരിശോധനക്ക് വിേ
ധയമാക്കിയപ്പോഴാണ് തീപിടിത്തത്തിനുമുമ്പുതന്നെ യുവതി കൊല്ലപ്പെട്ടിരുന്നു എന്ന് തെളിഞ്ഞത്. സംഭവസ്ഥലത്തുനിന്ന് അജിത് അഗസ്റ്റിന്റെ സിവിൽ ഐ.ഡി കിട്ടിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.പലിശക്ക് പണം കടം കൊടുക്കാറുണ്ടായിരുന്ന യുവതിയിൽനിന്ന് വൻ സംഖ്യ വാങ്ങിയിരുന്ന അജിത് അത് തിരിച്ചടക്കാതിരിക്കാൻ യുവതിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയും തെളിവു നശിപ്പിക്കാൻ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്‌ളാറ്റിന് തീകൊളുത്തുകയുമായിരുന്നുവെന്നാണ് കേസ്.
പ്രമുഖ ബേക്കറി സ്ഥാപനത്തിൽ ജോലിചെയ്യുന്ന അജിത് ഫിലിപ്പീൻകാരിയുടെ ഇടനിലക്കാരനായി നിന്ന് പലർക്കും പണം പലിശക്കെടുത്ത്
നൽകിയിരുന്നതായും പറയപ്പെടുന്നു. ഇയാൾ ജോലിചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തകരാണ് ടിജോ തോമസും ബാലുശ്ശേരിക്കാരൻ തുഫൈലും. കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും സഹായിച്ചതായി അജിത് മൊഴി നൽകിയതിനെ തുടർന്നാണ് ഇവർ പിടിയിലായത്. ബശ്ശാർ നസാർ, അബ്ദുൽ കരീം സഖ്‌റാൻ, ഫാദിൽ അൽജുമൈരി എന്നിവരാണ് പ്രതികൾക്കുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകർ.