തഞ്ചാവൂർ: തഞ്ചാവൂരൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ചാലക്കുടി തോട്ടത്തിൽ ജോർജ് കുട്ടി, മകൻ ലിബി, ജോർജ് കുട്ടിയുടെ മരുമകൻ അജോമോൻ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിയിലേക്ക് പോയ ഇവരുടെ കാർ എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.