- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ വാഹനാപകടത്തിൽ മൂന്നു മലയാളി വിദ്യാർത്ഥികൾ മരിച്ചു; അപകടം കൂട്ടുകാരന്റെ വീട്ടിൽപ്പോയി മടങ്ങുംവഴി
ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ മൂന്നു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂർ സ്വദേശി അഷ്‌റഫിന്റെ മകൻ അഷ്മിദ്(19), കണ്ണൂർ പാനൂർ സ്വദേശി മുസ്തഫയുടെ മകൻ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂൻ(19) എന്നിവരാണ് മരിച്ചത്. ്ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദാമിനടുത്ത് ഹത്ത റോഡിലാണ് അപകടമുണ്ടായത്. ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ വിദ്യാർത്ഥികളായിരുന്നു മൂവരും. ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയും കാർ മറിയുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി 12നായിരുന്നു അപകടം. സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്. മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അസ്മിതിന്റെ പിതാവ് അഷ്‌റഫ് ദുബായിൽ റസ്റ്റോറന്റ് ബിസിനസ് നടത്തുകയാണ്. മാതാവ് ഹാജറ. സഹോദരങ്ങൾ: അർഷദ്, അഫ്‌സൽ, ഹാഷിർ, അജ് വദ്, ഫാത്തിമ.
ഷാർജ: ഷാർജയിൽ വാഹനാപകടത്തിൽ മൂന്നു മലയാളി വിദ്യാർത്ഥികൾ മരിച്ചു. കോഴിക്കോട് നാദാപുരം പാറക്കടവ് താനക്കോട്ടൂർ സ്വദേശി അഷ്‌റഫിന്റെ മകൻ അഷ്മിദ്(19), കണ്ണൂർ പാനൂർ സ്വദേശി മുസ്തഫയുടെ മകൻ ഷിഫാം(19), കോഴിക്കോട് ഫറൂഖ് സ്വദേശി മുഹമ്മദ് സുനൂൻ(19) എന്നിവരാണ് മരിച്ചത്.
്ഒപ്പമുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദാമിനടുത്ത് ഹത്ത റോഡിലാണ് അപകടമുണ്ടായത്.
ദുബായ് മിഡിൽസെക്‌സ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ വിദ്യാർത്ഥികളായിരുന്നു മൂവരും. ഇവർ സഞ്ചരിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയും കാർ മറിയുകയുമായിരുന്നു. വെള്ളിയാഴ്ച രാത്രി 12നായിരുന്നു അപകടം. സഹപാഠിയുടെ വീട്ടിൽ പോയി മടങ്ങുംവഴിയാണ് അപകടമുണ്ടായത്.
മൂന്നുപേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അസ്മിതിന്റെ പിതാവ് അഷ്‌റഫ് ദുബായിൽ റസ്റ്റോറന്റ് ബിസിനസ് നടത്തുകയാണ്. മാതാവ് ഹാജറ. സഹോദരങ്ങൾ: അർഷദ്, അഫ്‌സൽ, ഹാഷിർ, അജ് വദ്, ഫാത്തിമ.