- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എലി കടിച്ചാൽ മരിക്കുമോ? രാത്രി അമ്മ കിടത്തി ഉറക്കിയ കുഞ്ഞ് മരിച്ച നിലയിൽ; മൂന്നുമാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി പോയ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്
കേപ് ടൗൺ: എലി കടിച്ചാൽ ആളുകൾ മരിക്കുമോ? കുറഞ്ഞത് എലിപ്പനി വരും എന്ന് നമ്മളിൽ പലർക്കും അറിയാം, എന്നാൽ എലി കടിച്ചാൽ അസുഖങ്ങൾ മാത്രമല്ല, മരണം വരെ സംഭവിക്കാം എന്നാണ് പുതിയ വാർത്തകൾ. രാത്രി കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി അമ്മ വീട്ടിനു പുറത്തു പോയ സമയത്ത് കുട്ടി മരിച്ചിരിക്കുന്നു. സൗത്ത് ആഫ്രിക്കയിലാണ് സിനിമാ കഥയേയും വെല്ലുന്ന സംഭവം അരങ്ങേറിയത്. പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്. അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് കുഞ്ഞിനെ എലി കടിച്ചെന്നു അയൽ വാസികളാണ് പറഞ്ഞത്. ഇതിൽ എത്രത്തോളം വസ്തുത ഉണ്ട് എന്നത് വ്യക്തമല്ല. പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കതോറസ് മെയിൽ എന്ന പ്രാദേളിശ പത്രത്തിലാണ് വാർത്ത വന്നത്. രാത്രി അമ്മ വീട്ടിൽ നിന്നും പുറത്ത് പോയ സമയത്താണ് കുഞ്ഞിനെ എലി കടിച്ചത് എന്നാണ് വാർത്ത. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോയതിന്റെ പേരിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് മാസം പ്രായമായ രണ്ട് ഇരട്ടകുട്ടികളാണ് (ഒരു ആൺ കുട
കേപ് ടൗൺ: എലി കടിച്ചാൽ ആളുകൾ മരിക്കുമോ? കുറഞ്ഞത് എലിപ്പനി വരും എന്ന് നമ്മളിൽ പലർക്കും അറിയാം, എന്നാൽ എലി കടിച്ചാൽ അസുഖങ്ങൾ മാത്രമല്ല, മരണം വരെ സംഭവിക്കാം എന്നാണ് പുതിയ വാർത്തകൾ. രാത്രി കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി അമ്മ വീട്ടിനു പുറത്തു പോയ സമയത്ത് കുട്ടി മരിച്ചിരിക്കുന്നു. സൗത്ത് ആഫ്രിക്കയിലാണ് സിനിമാ കഥയേയും വെല്ലുന്ന സംഭവം അരങ്ങേറിയത്. പ്രാദേശിക പത്രമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്.
അമ്മ വീട്ടിൽ ഇല്ലാത്ത സമയത്ത് കുഞ്ഞിനെ എലി കടിച്ചെന്നു അയൽ വാസികളാണ് പറഞ്ഞത്. ഇതിൽ എത്രത്തോളം വസ്തുത ഉണ്ട് എന്നത് വ്യക്തമല്ല. പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് സംഭവം നടക്കുന്നത്. കതോറസ് മെയിൽ എന്ന പ്രാദേളിശ പത്രത്തിലാണ് വാർത്ത വന്നത്. രാത്രി അമ്മ വീട്ടിൽ നിന്നും പുറത്ത് പോയ സമയത്താണ് കുഞ്ഞിനെ എലി കടിച്ചത് എന്നാണ് വാർത്ത. കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോയതിന്റെ പേരിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മൂന്ന് മാസം പ്രായമായ രണ്ട് ഇരട്ടകുട്ടികളാണ് (ഒരു ആൺ കുട്ടിയും ഒരു പെൺ കുട്ടിയും) ഉണ്ടായിരുന്നത്. അമ്മ പുറത്തേക്ക് പോകുമ്പോൾ ഒരു കുട്ടിയെ കൂടെ കൂട്ടുകയും ഒരാളെ വീട്ടിൽ തന്നെ കിടത്തുകയായിരുന്നു. രാവിലെ അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ചു കിടക്കുകയായിരുന്നു. എലി കടിച്ചു തിന്നു എന്നാണ് അവരുടെ പ്രധാന ആരോപണം. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ടാബ്ലോയിഡ് പത്രത്തിലാണ് ആദ്യം മരണ വാർത്ത വന്നത്. അതിനു ശേഷം മറ്റു പത്രങ്ങളും ഏറ്റെടുക്കുകയായിരുന്നു. എന്നാൽ കുട്ടി മരിച്ചതിലെ ദുരൂഹതയാണ് മറ്റുള്ളവർ പ്രധാനമായും നോക്കിയത്. എങ്ങനെയാണ് ഒരു എലിക്ക് ഒരു കുഞ്ഞിനെ കൊല്ലാൻ സാധിക്കുന്നത് എന്നാണ് പ്രധാനമായും ഉയർന്നു വരുന്ന വാദം. അതേടൊപ്പം തന്നെ മരിച്ച കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. പെൺകുഞ്ഞാണ് മരിച്ചത്. അമ്മയുടെ പേര് വെളുത്തിയിട്ടില്ല. ആൺ കുട്ടിയെയാണ് അവർ കൂടെ കൂട്ടിയിരുന്നത്.