- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറക്കമുറ്റും മുമ്പേ കണ്ണീരിലാഴ്ത്തി മാഞ്ഞു; ന്യൂജൻ ബൈക്കുകളിൽ പാഞ്ഞ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ദാരുണ മരണം; ബൈക്ക് ലോറിയിൽ ഇടിച്ച് മരിച്ചത് അടൂർ സ്വദേശികൾ; അപകടം എംസി റോഡിൽ കിളിവയലിന് സമീപം
പത്തനംതിട്ട: മക്കളുടെ നിർബന്ധത്തിന് വഴങ്ങി ന്യൂജെൻ ബൈക്കുകൾ വാങ്ങി നൽകുന്ന മാതാപിതാക്കൾ പിന്നീട് കണ്ണീർ പൊഴിക്കേണ്ടി വരുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി. എംസിറോഡിൽ അടൂർ കിളിവയലിന് സമീപം ബൈക്കും തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയും കൂട്ടിയിടിച്ച് ഇന്ന് പുലർച്ചെ ഒന്നിന് മരിച്ചത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ. ബൈക്കിൽ യാത്രചെയ്തിരുന്ന നെടുമൺ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ കൈതപ്പറമ്പ് ലക്ഷ്മി ഭവനിൽ സജിയുടെ മകൻ വിശാദ് (16), ഏനാത്ത് പള്ളിവാതുക്കൽ തടത്തിൽ വിനോദിന്റെ മകൻ വിമൽ(16), നെടുമൺ മാങ്കൂട്ടം ചരുവിളപുത്തൻവീട്ടിൽ ജോർജിന്റെ മകൻ ചാൾസ് (16) എന്നിവരാണ് മരിച്ചത്. എംസി റോഡിൽ നടക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. മൂവരും ബൈക്കിൽ നടക്കാവ് ജങ്ഷനിൽ എത്തി തട്ടുദോശ കഴിച്ച് മടങ്ങുമ്പോൾ എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. മൂവരുടേയും മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പത്തനംതിട്ട: മക്കളുടെ നിർബന്ധത്തിന് വഴങ്ങി ന്യൂജെൻ ബൈക്കുകൾ വാങ്ങി നൽകുന്ന മാതാപിതാക്കൾ പിന്നീട് കണ്ണീർ പൊഴിക്കേണ്ടി വരുന്ന കഥകളുടെ കൂട്ടത്തിലേക്ക് ഒന്നു കൂടി.
എംസിറോഡിൽ അടൂർ കിളിവയലിന് സമീപം ബൈക്കും തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറിയും കൂട്ടിയിടിച്ച് ഇന്ന് പുലർച്ചെ ഒന്നിന് മരിച്ചത് മൂന്നു പ്ലസ് വൺ വിദ്യാർത്ഥികൾ.
ബൈക്കിൽ യാത്രചെയ്തിരുന്ന നെടുമൺ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ കൈതപ്പറമ്പ് ലക്ഷ്മി ഭവനിൽ സജിയുടെ മകൻ വിശാദ് (16), ഏനാത്ത് പള്ളിവാതുക്കൽ തടത്തിൽ വിനോദിന്റെ മകൻ വിമൽ(16), നെടുമൺ മാങ്കൂട്ടം ചരുവിളപുത്തൻവീട്ടിൽ ജോർജിന്റെ മകൻ ചാൾസ് (16) എന്നിവരാണ് മരിച്ചത്.
എംസി റോഡിൽ നടക്കാവ് ജംഗ്ഷനിലായിരുന്നു അപകടം. മൂവരും ബൈക്കിൽ നടക്കാവ് ജങ്ഷനിൽ എത്തി തട്ടുദോശ കഴിച്ച് മടങ്ങുമ്പോൾ എതിരെ വന്ന ലോറി ഇടിച്ചായിരുന്നു അപകടം. മൂവരുടേയും മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.