ജിദ്ദ: തൊഴിൽ വിസയിൽ സൗദിയിലെത്തിയ ശേഷം റീ എൻട്രി വിസയോടെ രാജ്യത്തിന് പുറത്തേക്ക് പോകുന്നവർ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വന്നിട്ടില്ലെങ്കിൽ പിന്നെ മൂന്ന് വർഷത്തേക്ക് സൗദിയിലേക്ക് വിലക്ക് എർപ്പെടുത്തും. അത്തരക്കാർക്കു മൂന്ന് വർഷത്തേക്ക് ഹജ്ജ്, ഉമ്ര, വിസിറ്റിങ് തുടങ്ങിയ ഒരു തരം വിസയിലും രാജ്യത്തേക്ക് പ്രവേശനം നൽകുകയില്ലെന്നു പാസ്‌പോർട്ട് വിഭാഗത്തിലെ പബ്ലിക് റിലേഷൻ മേധാവി മുഹമ്മദ് അബ്ദുൽ അസീസ് അസ്സഅദ് അറിയിച്ചു.

നിലവിലുള്ള ജോലിയിൽ തൃുപ്തരല്ലാത്തവർ റീ എൻട്രി വിസ നേടി പോയശേഷം മറ്റൊരു വിസയിൽ ജോലിക്കെത്തുന്നതിനാണ് നിയന്ത്രണം വന്നിരിക്കുന്നത്. റീ എൻട്രിയിൽ രാജ്യത്തിന് പുറത്തു പോയി കാലാവധിക്ക് മുമ്പായി തിരിച്ചു വരാത്തവർക്ക് മുമ്പ് മുതലേ നിയന്ത്രണം നിലവിലുണ്ടെങ്കിലും ഇപ്പോഴത് കർശനമാക്കുകയാണ്. നാട് വിട്ട റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞ് മൂന്ന് വർഷങ്ങൾ കഴിയണം വീണ്ടും സൗദിയിലേക്ക് പ്രവേശിക്കാൻ.

തൊഴിലാളികൾ റീ എന്ട്രി വിസയിൽ നാട്ടിലേക്ക് പോവുകയും തിരികെ മറ്റൊരു കമ്പനിയിലേക്ക് പുതിയ വിസയിൽ എത്തിയാൽ തങ്ങൾക്കുണ്ടാകുന്ന പ്രയാസങ്ങൾ നിരവധി തൊഴിലുടമകൾ നേരത്തെ അധികൃതരെ അറിയിച്ചിരുന്നു. ഇത്തരം പ്രവണതയ്ക്ക് കടിഞ്ഞാണിടാനാണ്
അധികൃതർ മുന്നുവർഷത്തെ കാലപരിധി കൊണ്ടുന്നവത്.

എന്നാൽ ഫൈനൽ എക്‌സിറ്റ് വിസയിൽ പോകുന്നവർക്ക് ഈ നിയമം ബാധകമല്ല. റി എൻ ട്രി വിസയിൽ പോയവർക്ക് നിലവിലെ സ്‌പോൺസർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ആ പരാതി പരിഹരിച്ചതിനു ശേഷമേ മൂന്ന വർഷത്തെ വിലക്കിനു ശേഷവും പുതിയ വിസ അനുവദിക്കുകയുള്ളൂ എന്നും കേണൽ പറഞ്ഞു.