- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വയസുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം കണ്ടെടുത്തത് കരിമ്പിൻ കാട്ടിൽ നിന്ന്; ഗ്രാമവാസിക്കെതിരെ കുട്ടിയുടെ പിതാവിന്റെ മൊഴിയും; ജില്ലയിൽ 20ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവം; എങ്ങുമെത്താതെ പൊലീസ്; ദാരുണ സംഭവം യു.പിയിൽ
ലഖിംപുർ ഖേരി: ഉത്തർപ്രദേശിൽ മൂന്ന് വയസുകാരിയെ ക്രൂര ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ലഖിംപുർ ഖേരി ജില്ലയിലാണഇ് ദാരുണ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. 20 ദിവസത്തിനുള്ളിൽ ജില്ലയിൽ നടക്കുന്ന മൂന്നാമത്തെ ബലാത്സംഗ കൊലപാതകമാണിത്.
ബുധനാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. കുട്ടിയുടെ പിതാവ് മറ്റൊരു ഗ്രാമവാസിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. മുൻ വൈരാഗ്യത്തിന്റെ പേരിൽ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നു പിതാവ് ആരോപിക്കുന്നു. പോസ്റ്റ്മോർട്ടത്തിൽ ലൈംഗികാതിക്രമം സ്ഥിരീകരിച്ചതായും പ്രതിയെ കണ്ടെത്താൻ നാലു ടീമുകൾ രൂപീകരിച്ചതായും പൊലീസ് പറഞ്ഞു. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെ കരിമ്പു വയലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.
ഇതേ ജില്ലയിൽ, സ്‌കോളർഷിപ്പ് അപേക്ഷ പൂരിപ്പിക്കാൻ വീട്ടിൽ നിന്ന് പോയ 17 കാരിയെ ഗ്രാമത്തിന് പുറത്തു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ഇതിനുമുൻപ്, 13 വയസുകാരിയെ ബലാത്സംഗം ചെയ്തു കഴുത്തു ഞെരിച്ച് കൊല്ലപ്പെടുത്തിയിരുന്നു. വയലിലേക്ക് പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കരിമ്പിൻ തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
മറുനാടന് ഡെസ്ക്