- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെറുതെ പോയി എൻജിനിയറായിട്ട് കാര്യമില്ല; സ്‌പെഷലൈസ് ചെയ്യുന്ന വിഷയം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധവേണം; ഈ 30 ടെക് സ്കില്ലിൽ പരിശീലനം നേടിയാൽ കുറഞ്ഞത് ഒരു 70 ലക്ഷം രൂപ പ്രതിവർഷ ശമ്പളം
പ്ലസ് ടു കഴിഞ്ഞിറങ്ങുന്നവരൊക്കെ എൻജിനിയർമാരാകുന്ന കാലമാണിത്. എന്നാൽ, വെറുതെ എൻജിനിയറിങ് ബിരുദം സ്വന്തമാക്കിയിട്ട് കാര്യമില്ല. ഏതു വിഷയത്തിൽ സ്‌പെഷലൈസ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാകും നിങ്ങളുടെ ഭാവി നിർണയിക്കപ്പെടുക. പ്രതിവർഷം 70 ലക്ഷം രൂപ വരെ ശമ്പളം നേടാൻ കഴിയുന്ന ചില ഐടി ഫീൽഡുകൾ ഉണ്ട്. പ്രമുഖ ജോബ് വെബ്‌സൈറ്റായ ഡൈസ് ഡോട്ട് കോ
പ്ലസ് ടു കഴിഞ്ഞിറങ്ങുന്നവരൊക്കെ എൻജിനിയർമാരാകുന്ന കാലമാണിത്. എന്നാൽ, വെറുതെ എൻജിനിയറിങ് ബിരുദം സ്വന്തമാക്കിയിട്ട് കാര്യമില്ല. ഏതു വിഷയത്തിൽ സ്‌പെഷലൈസ് ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാകും നിങ്ങളുടെ ഭാവി നിർണയിക്കപ്പെടുക. പ്രതിവർഷം 70 ലക്ഷം രൂപ വരെ ശമ്പളം നേടാൻ കഴിയുന്ന ചില ഐടി ഫീൽഡുകൾ ഉണ്ട്. പ്രമുഖ ജോബ് വെബ്‌സൈറ്റായ ഡൈസ് ഡോട്ട് കോം പ്രസിദ്ധീകരിച്ച സാലറി സർവേയിൽ ഏറ്റവും ഉയർന്ന സാധ്യതയുള്ള 30 ടെക് സ്‌കില്ലുകൾ വിശദമാക്കിയിട്ടുണ്ട്.
ക്ലൗഡ് കമ്പ്യൂട്ടിങ് ടെക്‌നോളജിയായ പാസ് (PaaS) ആണ് ഈ സർവേയിൽ ഏറ്റവും ഒന്നാമതായി രേഖപ്പെടുത്തിയിട്ടുള്ളത്. ആപ്ലിക്കേഷനുകളുടെ കാലമായതുകൊണ്ടാണ് പാസിന് ഇപ്പോൾ ഇത്രയും ഡിമാൻഡ്. ഓപ്പൺ സോഴ്‌സ് ഡാറ്റാ ബേസായ കസാൻഡ്ര (Cassandra), മാപ്പ്‌റെഡ്യൂസ് (MapReduce), ക്ലൗഡേറ (Cloudera), എച്ച്‌ബേസ് (Hbase), പിഗ് (Pig), എബിഎപി (ABAP), ചെഫ് (Chef), ഫ്ളാം (Flume), ഹാഡൂപ് (Hadoop) എന്നിവയാണ് വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്ന ആദ്യ പത്ത് ടെക് സ്‌കില്ലുകൾ എന്ന് സർവേ വ്യക്തമാക്കുന്നു. ഈ സ്‌കില്ലുകളിൽ പലതിലും തൊഴിലവസരം 20 ശതമാനത്തിലേറെ വർധിച്ചതായും സർവേ വ്യക്തമാക്കുന്നു.
ഹൈവ് (Hive), പപ്പറ്റ് (Puppet), എൻഒഎസ്‌ക്യുഎൽ (NoSQL), സൂകീപ്പർ (Zookeeper), എസ്ഒഎ (SOA), ഡാറ്റ ആർക്കിട്ടെക്ട് (Data Architect), സോൾ (ടീഹൃ), ഡാറ്റ സയന്റിസ്റ്റ് (Data Scientist), ബിഗ് ഡാറ്റ (Big Data), സിഎംഎംഐ (CMMI), ആർ (R), ക്ലൗഡ്‌സ്റ്റാക്ക് (ഇഹീൗറടമേരസ), ഒംനിഗ്രാഫിൾ (OmniGraffle), അരിസ്റ്റ (Arista), ഡോക്യുമെന്റം (Documentum), യുഎംഎൽ(UML), സ്‌കൂപ്പ് (Sqoop), ജെഡിബിസി (JDBC), ആർഡിബിഎംഎസ് (RDBMS) എന്നിവയാണ് അത്യാകർഷകമായ വേതനം ലഭിക്കാൻ എളുപ്പം വഴിയൊരുക്കുന്ന സ്‌പെഷലൈസേഷൻ മേഖലകൾ.
വിവര സാങ്കേതിക വിദ്യയുടെ ലോകം കൂടുതൽ വിശാലമായതും ഉപയോഗങ്ങൾ ഏറിയതുമാണ് ഐടി മേഖല കൂടുതൽ സ്‌പെഷലൈസേഷന്റെ ലോകത്തേയ്ക്ക് തിരിയുന്നത്. എന്തിനും ഏതിനും ആപ്പുകളുള്ള ലോകമായതിനാൽ, ഐടി രംഗത്ത് സ്‌പെഷലൈസേഷനുള്ളവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ തുറന്നുകിട്ടുമെന്നാണ് വിദഗ്ധരുടെ പ്രവചനം.