പരിയാരം: പരിയാരം മെഡിക്കൽ കോളേജിന്റെ അഞ്ചാം നിലയിൽ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു. കാസർകോട് ഹൊസ്ദുർഗ് കല്ലംചിറ സ്വദേശിയായ ഓട്ടോ ഡ്രൈവർ രാംദാസിന്റെ ഭാര്യ സിനി(31)യാണ് ആത്മഹത്യ ചെയ്തത്. പ്രസവം കഴിഞ്ഞു നാലാം ദിവസമാണു സിനി ജീവനൊടുക്കിയത്. ഇന്നു രാവിലെ ഏഴോടെയാണു സംഭവം.

ഇരുപതിനാണു കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സിനിയെ പ്രവേശിപ്പിച്ചത്. 21ന് അവിടെ വച്ച് ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടാവുകയും സിനിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു.

മാനസിക അസ്വാസ്ഥ്യത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് കരുതുന്നു. സംഭവം നടക്കുമ്പോൾ യുവതിക്കൊപ്പം ഭർത്താവ് മാത്രമാണുണ്ടായിരുന്നത്. കുഞ്ഞ് ആശുപത്രിയിൽ സുഖമായിരിക്കുന്നു. കരുണാകരൻ - നാരായണി ദമ്പതികളുടെ മകളാണ് സിനി. മൂത്ത മകൻ അശ്വിൻ. സത്യനും സുമയുമാണു സഹോദരങ്ങൾ.