കൊച്ചി: കൊച്ചി മെട്രോയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കലിന്റെ ആദ്യ ഘട്ടം മുതൽ വിവാദമായ വിഷയമായിരുന്നു ശിമാട്ടിയുടെ സ്ഥലം ഏറ്റെടുക്കൽ പ്രശ്‌നം. കൊച്ചി മെട്രോക്കു വേണ്ടി പല സ്ഥല ഉടമകൾക്കും നോട്ടീസ് നൽകി ഉടനെ സ്ഥലം ഏറ്റെടുക്കൽ നടന്നപ്പോൾ ശിമാട്ടിയുടെ കാര്യത്തിൽ മെല്ലെ പോക്കാണ് സർകാർ സ്വികരിച്ചതെന്നു വ്യക്തമായിരുന്നു.

പിന്നിട് ശിമാട്ടിയുടെ 32 സെന്റ സ്ഥലം കെ.എം.ആർ.എൽ.ഏറ്റെടുത്തിരുന്നു. ഇതിൽ ഇവർ തമ്മിൽ പല ധാരണകൾ ഉണ്ടെന്നു മുൻപേ ആക്ഷേപം ഉയർന്നിരുന്നു . എന്നാൽ ഭുമി ഏറ്റെടുത്തു അതിന്റെ 80% തുകയും ശിമാട്ടിക്കു കൊടുത്തു. ഇവരുടെ സ്ഥലം കെ.എം.ആർ.എൽ. ഏറ്റെടുത്തത്തിന്റെ തെളിവുകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. എന്നാൽ ഇപ്പോഴും കള്ളക്കളികൾക്ക് ശ്രമം നടക്കുന്നുണ്ട്. കൊച്ചിയിലെ പൊതുപ്രവർത്തകനും ഐ.ടി ഉദ്യോഗസ്ഥനുമായ ധന രാജിനു കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റിന്റെ ചാർജുള്ള ഡെപ്യുടി കലക്ടറിൽ നിന്നും ലഭിച്ച വിവരാവകാശ നിയമം വഴി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിമാട്ടി ഉടമ ബിന കണ്ണനു പണം കിട്ടിയതായുള്ള തെളിവുകൾ ലഭിച്ചത്

ബിനാ കണ്ണന്റെ ഉടമസ്ഥയിലുള്ള 32 സെന്റ് സ്ഥലമ്മാണ് കെ.എം.ആർ.എൽ കൊച്ചി മെട്രോക്ക് വേണ്ടി ആവശ്യപെട്ടത്. വിവരാവകാശ നിയമം വഴി കിട്ടിയ വിവരങ്ങൾ പ്രകാരം സ്ഥലത്തിത്തിനു സെന്റ് ഒന്നിന്നു 52 ലക്ഷം വച്ചു 32 സെന്റിന് 16,63,97,140 (16.63 കോടി) രൂപ ശിമാട്ടിക്കു നൽകണം. മൊത്തം തുകയുടെ 80% അതായതു 13,17,86,535 രൂപയിൽ ഒരു ശതമാനം ടി.ഡി.സ് കഴിച്ചു ബിനാ കണ്ണന് കെ.എം.ആർ.എൽ നൽകി എന്നാണു, വിവരാവകാശ രേഖകൾ തെളിയിക്കുന്നത്. ബാക്കി വരുന്ന തുക കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നൽകും. എന്നാൽ സമൂഹത്തിന്റെ താൽപ്പര്യം മാനിച്ച് ഭൂമി വെറുതെ നൽകുന്നുവെന്ന തരത്തിലാണ് ശീമാട്ടി കാര്യങ്ങൾ പ്രചരിപ്പിച്ചത്. പരസ്യത്തിൽ കണ്ണുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളും സത്യം തുറന്നു പറഞ്ഞില്ല. ഇതിന്റെ കരുത്തിലാണ് അധിക സൗകര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചത്.

കൊച്ചി മേട്രോക്കായി സ്ഥലം നല്കുനതും മറ്റും തനിക്കു ഭിമമായ നഷ്ടം വരുമെന്നും 32 സെന്റ് കൊടുത്താൽ ആകെ കിട്ടുന്നത് 2 തൂണുകൾ ഇരിക്കുന്ന സ്ഥലത്തെ പൈസ മാത്രം എന്നാണു എന്നും ഇത് വിവാദമായ സമയത്ത് ബിന കണ്ണൻ പറഞ്ഞിരുന്നു. ഇതാണ് വിവരാവകാശ മറുപടിയിലൂടെ പൊളിയുന്നത്. അതിനിടെ ഈ വാദമുയർത്തി കൊച്ചി മെട്രോയ്ക്ക് കൈമാറിയ സ്ഥലത്ത് പരോക്ഷ സ്വാധീനം നേടാനും ശ്രമം നടത്തിയിരുന്നു. അതിപ്പോഴും തുടരുകയാണ്. കൊച്ചി മെട്രോയിലെ മുതിർന്ന ഉദ്യോഗസ്ഥർ എതിർക്കുന്നതു കൊണ്ട് മാത്രമാണ് ഇത് നടക്കാതെ പോവുന്നത്.

കൊച്ചി മെട്രോയ്ക്ക് സ്ഥലം കൈമാറിയതിലൂടെ വലിയ നഷ്ടമുണ്ടാ3യി. അതുകൊണ്ട് ശിമാടിയുടെ പരസ്യ ബോർഡുകൾ വക്കാനും ഇവർക്ക് വേണ്ടി മാത്രം പ്രത്യക എൻട്രി വേണമെന്നും ബിനാ കണ്ണൻ ആവശ്യപെട്ടിരുന്നു. എന്നാൽ ഇതെല്ലാം പച്ച നുണയും കൊടുത്ത സ്ഥലം പരോക്ഷമായി എങ്കിലും ഉപയോഗിക്കാന്നാണ് ഈ ധാരണ അന്ന് ഉണ്ടാക്കാൻ ശ്രമിച്ചത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന രേഖകൾ വ്യക്തമാക്കുന്നത്. ഇപ്പോൾ ശിമാട്ടി ഇരിക്കുന്ന സ്ഥലത്തിൻെ ന്യായ വില സെന്റിന് നൽകി അതിന്റെ 80% ശതമാനം തുക ഇപ്പോൾ തന്നെ ഇവർക്കു കിട്ടി.സ്ഥല വില നിശ്ചയവുമായി കോടതിക്ക് മുന്നിൽ നിരവധി കേസുകൾ ഉണ്ട്. ഇതിൽ തീർപ്പുണ്ടാകുമ്പോൾ ബാക്കിയും കിട്ടും. അതുകൊണ്ട് തന്നെ ശീമാട്ടിക്ക് വേണ്ടി പ്രത്യേക സൗകര്യങ്ങൾ ഒരുക്കരുതെന്നാണ് പൊതുവേയുള്ള ആവശ്യം. കൊച്ചി മെട്രോയും ഇതിനെ പിന്തുണയ്ക്കുന്നു.

എന്നാൽ ശീമാട്ടിക്ക് വേണ്ടി ഇതെല്ലാം മാറുമെന്ന് കരുതുന്നവരാണ് ഏറെയും. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ടതല്ലെങ്കിലും പച്ചാളം മേൽപ്പാലത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി ജില്ലാ ഭരണകൂടം കാണിച്ച ശുഷ്‌കാന്തിയുടെ ഒരംശം പോലും ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതിൽ കാണിച്ചിരുന്നില്ല. പാവപ്പെട്ടവരുടെ സ്ഥലം ഒറ്റ രാത്രി കൊണ്ട് ഏറ്റെടുക്കുകയും പണവും സ്വാധീനവുമുള്ള ബീനാ കണ്ണന്റെ ഉടമസ്ഥതയിലുള്ള ശീമാട്ടിയുടെ സ്ഥലം രണ്ടു വർഷമായി ഏറ്റെടുക്കാതിരിക്കുകയും ചെയ്യുന്നത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നു. കൊച്ചി മെട്രോയുടെ വികസന പ്രവർത്തനങ്ങൾക്ക് തടസ്സമായി ശീമാട്ടി ടെക്‌സ്‌റ്റൈൽസ് നിലകൊള്ളുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ താനേ അന്നുണ്ടായിരുന്നു.

ഇതേ തുടർന്നാണ് സ്ഥലം ബിനാ കണ്ണൻ വിട്ടു നൽകിയത്. സമൂഹത്തിന്റെ പൊതുവികസനാവശ്യത്തിന് ആരുടെ എതിർപ്പുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാരുകൾക്ക് കഴിയും. അതുകൊണ്ട് തന്നെ കോടികൾ നൽകി വസ്തു ഏറ്റെടുത്ത സാഹചര്യത്തിൽ ഇനി ഒരു സൗകര്യവും ശീമാട്ടിക്കായി നൽകരുതെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25-12-2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ