- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 320 പേർ പിടിയിൽ; 256 പേരെ നാടുകടത്തി
മസ്‌ക്കറ്റ്: സെപ്റ്റംബർ നാലിനും 10നും ഇടയിൽ 320 ജീവനക്കാർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി മിനിസ്ട്രി ഓഫ് മാൻപവർ നടത്തിയ കണക്കെടുപ്പിൽ വ്യക്തമായി. ഇതിൽ 243 പേർ കൊമേഴ്‌സ്യൽ വർക്കേഴ്‌സ് ആണ്. 48 പേർ ഫാമിൽ ജോലി ചെയ്യുന്നവരും 29 പേർ വീട്ടു ജോലിക്കാരുമാണ്. നിയമം ലംഘിച്ച 316 തൊഴിലാളികളേയും അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 110 പേർ നിയമം ലംഘിച്ച് ഒളിച്ച
മസ്‌ക്കറ്റ്: സെപ്റ്റംബർ നാലിനും 10നും ഇടയിൽ 320 ജീവനക്കാർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി മിനിസ്ട്രി ഓഫ് മാൻപവർ നടത്തിയ കണക്കെടുപ്പിൽ വ്യക്തമായി.
ഇതിൽ 243 പേർ കൊമേഴ്‌സ്യൽ വർക്കേഴ്‌സ് ആണ്. 48 പേർ ഫാമിൽ ജോലി ചെയ്യുന്നവരും 29 പേർ വീട്ടു ജോലിക്കാരുമാണ്. നിയമം ലംഘിച്ച 316 തൊഴിലാളികളേയും അന്വേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 110 പേർ നിയമം ലംഘിച്ച് ഒളിച്ചു താമസിച്ചവരാണ്, മറ്റു നിയമ ലംഘനങ്ങൾ നടത്തിയവരാണ് ബാക്കിയുള്ള 206 പേർ. ഇർക്കെതിരെ നിയമ നടപടികൾക്കൊരുങ്ങുകയാണ് മന്ത്രാലയം. 256 തൊഴിലാളികളെയാണ് ഇതിനോടകം തന്നെ മസ്‌ക്കറ്റിൽ നിന്നു നാടുകടത്തിയത് എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Next Story