- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്നാട്ടിൽ 34 പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്നെത്തിയയാളും; കൂടുതൽ രോഗികൾ ചെന്നൈയിൽ; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗം ഇന്ന്; വൈറസ് ബാധ പടരാതിരിക്കാൻ കർശന നിർദ്ദേശം നൽകി കേന്ദ്രം
ചെന്നൈ: രാജ്യത്ത് ഓമിക്രോൺ ബാധിതരുടെ എണ്ണം ഉയരുന്നു. തമിഴ്നാട്ടിൽ 33 പേർക്ക് പുതുതായി ഓമിക്രോൺ സ്ഥിരീകരിച്ചതോടെ വൈറസ് ബാധിരുടെ എണ്ണം 269 ആയി. ചെന്നൈയിൽ മാത്രം 23 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്ന് എത്തിയ 66 പേരെ പരിശോധിച്ചപ്പോഴാണ് 33 പേർക്ക് ഓമിക്രോൺ കണ്ടെത്തിയതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ അറിയിച്ചു.
തമിഴ്നാട്ടിൽ ഓമിക്രോൺ സ്ഥിരീകരിച്ച 34 പേരിൽ കേരളത്തിൽ നിന്നെത്തിയയാളുമുണ്ട്. അടുത്തിടെ 18,129 പേരാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. ഇവരിലും ഇവരുമായി സമ്പർക്കം പുലർത്തിയവരിലും നടത്തിയ പരിശോധനയിൽ 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചപ്പോഴാണ് 33 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരത്തെ ഒരാൾക്ക് ഓമിക്രോൺ കണ്ടെത്തിയിരുന്നു.
മൊത്തം ഓമിക്രോൺ ബാധിതരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവർ. ഒരാൾ കേരളത്തിൽ നിന്നെത്തിയയാളാണ്. ചെന്നൈയിലാണ് ഏറ്റവുമധികം പേർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചത്. 26 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മധുര (4), തിരുവണാമലൈ(2), സേലം(1), കേരളം (1) എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളിലെ ഒേൈമേക്രാൺ ബാധിതർ.
എല്ലാവർക്കും നേരിയ രോഗലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. 34 പേരിൽ രണ്ടുപേർ 18 വയസിൽ താഴെയുള്ളവരാണെന്നും അധികൃതർ വ്യക്തമാക്കി.
രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചുചേർത്തു. ഇന്ന് വൈകീട്ട് നടക്കുന്ന അടിയന്തര യോഗത്തിൽ ഒമൈക്രോണിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ചർച്ചയാവുമെന്നാണ് റിപ്പോർട്ടുകൾ.
മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ഓമിക്രോൺ കേസുകൾ. സംസ്ഥാനത്ത് 65 പേർക്കാണ് രോഗബാധ കണ്ടെത്തിയത്. ഡൽഹി (64), തമിഴ്നാട് (34), തെലങ്കാന (24), രാജസ്ഥാൻ (21), കർണാടക (19) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഓമിക്രോൺ കണക്കുകൾ.
മറുനാടന് മലയാളി ബ്യൂറോ