- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ വാഹനാപകടങ്ങളിൽ പെട്ട് ഈ വർഷം മരിച്ചത് 340 പേർ
കുവൈത്ത് സിറ്റി : രാജ്യത്ത് ഈ വർഷമുണ്ടായ വാഹനാപകടത്തിൽ ഇതുവരെ മരിച്ചത് 340 പേർ. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കാണിത്. ആഭ്യന്തരമന്ത്രാലയത്തെ പരാമർശിച്ച് പ്രാദേശികവാർത്താ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദിവസം 1.3 പേർ വീതം വാഹനാപകടങ്ങളിൽ മരിക്കുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.അപകട മരണങ്ങളുടെ എണ്ണത്തോടൊപ്പം തന്നെ പ
കുവൈത്ത് സിറ്റി : രാജ്യത്ത് ഈ വർഷമുണ്ടായ വാഹനാപകടത്തിൽ ഇതുവരെ മരിച്ചത് 340 പേർ. കഴിഞ്ഞ ഞായറാഴ്ച വരെയുള്ള കണക്കാണിത്. ആഭ്യന്തരമന്ത്രാലയത്തെ പരാമർശിച്ച് പ്രാദേശികവാർത്താ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദിവസം 1.3 പേർ വീതം വാഹനാപകടങ്ങളിൽ മരിക്കുന്നെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അപകട മരണങ്ങളുടെ എണ്ണത്തോടൊപ്പം തന്നെ പരിക്കേൽക്കുന്നവരുടെ എണ്ണവും വർദ്ധിക്കുന്നുണ്ട്. അപകടത്തിൽ പെട്ടവരിൽ 39%വും കുവൈത്തിൽ നിന്നു തന്നെ ഉള്ളവരാണ്. 267 ദിവസത്തിനുള്ളിലാണ് 340 പേർ മരിച്ചത് എന്നതും ഞെട്ടിക്കുന്ന വിവരമാണ്.
ഡ്രൈവിംഗിലെ അശ്രദ്ധയാണ് റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നത്. അപകടങ്ങളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും യുവതീയുവാക്കളാണ്. 21 നും 30നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെടുന്നവരിൽ ഭൂരിഭാഗവും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Next Story