- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശങ്കയുടെ നീണ്ട ദിനങ്ങൾക്ക് വിട; യെമനിൽ നിന്നും ജിബൂട്ടി വഴി രക്ഷപെട്ട 358 പേർ ഇന്ത്യയിലെത്തി; നെടുമ്പാശ്ശേരിയിലെത്തിയത് 168 പേർ; അനേകായിരങ്ങൾ രക്ഷതേടി അലയുന്നതായി തിരിച്ചെത്തിയവർ; ഇന്ത്യക്കാരെ മുഴുവൻ രക്ഷിക്കാൻ തീവ്രശ്രമം
നെടുമ്പാശ്ശേരി: ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ നിന്നും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ട് വിമാനങ്ങൾ ഇന്ത്യയിലെത്തി. 358 ഇന്ത്യക്കാരാണ്ഇന്നു പുലർച്ചെ കൊച്ചി, മുംബൈ വിമാനത്താവളങ്ങളിൽ മടങ്ങിയെത്തിയത്. യെമനിൽ നിന്നും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ എത്തിച്ച് അവിടെ നിന്നുമാണ് വിമാനത്തിൽ മലയാളികൾ അടക്കമുള്ളവരെ നാ
നെടുമ്പാശ്ശേരി: ആഭ്യന്തര സംഘർഷം രൂക്ഷമായ യെമനിൽ നിന്നും മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെയും കൊണ്ടുള്ള രണ്ട് വിമാനങ്ങൾ ഇന്ത്യയിലെത്തി. 358 ഇന്ത്യക്കാരാണ്ഇന്നു പുലർച്ചെ കൊച്ചി, മുംബൈ വിമാനത്താവളങ്ങളിൽ മടങ്ങിയെത്തിയത്. യെമനിൽ നിന്നും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ എത്തിച്ച് അവിടെ നിന്നുമാണ് വിമാനത്തിൽ മലയാളികൾ അടക്കമുള്ളവരെ നാട്ടിലെത്തിച്ചത്. 168 പേരെ കൊച്ചിയിൽ എത്തിച്ചതിന് പുറമേ 190 പേരുടെ സംഖവുമായി മറ്റൊരു വ്യോമസേനാ വിമാനം മുംബൈ ഛത്രപതി വിമാനത്താവളത്തിലും ഇറങ്ങി. തിരിച്ചെത്തിയവരിൽ 206 പേർ മലയാളികളാണ്.
ഇന്നു പുലർച്ചെ 1.45നാണ് വ്യോമസേനയുടെ സി 17 ഗ്ലോബ് മാസ്റ്റർ വിമാനത്തിൽ യുദ്ധഭൂമിയിൽ നിന്നും മലയാളികൾ അടക്കമുള്ളവർ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് പറന്നിറങ്ങിയത്. ജിബൂട്ടിയിലേക്ക് കപ്പൽ മാർഗമെത്തിച്ച ഇവരെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇന്ത്യൻ സമയം 9.10 നാണു ജിബൂട്ടിയിൽ നിന്നു പുറപ്പെട്ടത്. ആദ്യം കൊച്ചിയിലേക്കുള്ള വിമാനമാണ് പുറപ്പെട്ടത്. രാത്രി എട്ടോടെ വിമാനം എത്തിച്ചേരുമെന്ന് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് ബന്ധുക്കൾ അടക്കമുള്ള വൻ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നു.
തിരികെ എത്തുന്നവരെ സ്വീകരിക്കാൻ മന്ത്രിമാരായ കെ.സി. ജോസഫ്, വി.കെ. ഇബ്രാഹിംകുഞ്ഞ് , കെ. ബാബുഎന്നിവരുടെ നേതൃത്വത്തിൽ സർക്കാർ സംഘവും വിമാനത്താവളത്തിൽ എത്തിയിരുന്നു. അൻവർ സാദത്ത് എംഎൽഎ, ജില്ലാ കലക്ടർ എം.ജി. രാജമാണിക്യം തുടങ്ങിയവരും വിമാനത്താവളത്തിൽ എത്തി. ഇന്ത്യൻ വിമാനങ്ങൾക്ക് സനയിലേക്കു പോകാൻ ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നു മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി തന്നെ സൗദി ഭരണാധികാരികളോട് ഇന്ത്യൻ വിമാനങ്ങളുടെ യാത്രാ തടസ്സം നീക്കാനുള്ള നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി ഭരണാധികാരികളുമായി നിരന്തരം ആശയ വിനിമയം പുലർത്തുന്നുണ്ടെന്നും കെ.സി. ജോസഫ് പറഞ്ഞു. മടങ്ങിയെത്തിയവർക്ക് സഹായധനമായി 2000 രൂപ വീതം നോർക്ക വിതരണം ചെയ്തു.
പോരാട്ടം രൂക്ഷമായ യെമനിലെ ഏദനിൽ നിന്ന് 350 ഇന്ത്യക്കാരെ ചൊവ്വാഴ്ച രാത്രിയോടെ കപ്പൽ മാർഗം ജിബൂട്ടിയിൽ എത്തിക്കുകയായിരുന്നു. 'ഓപറേഷൻ റാഹത്ത്' എന്നുപേരിട്ട രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി നാവികസേനാ നിരീക്ഷണ കപ്പലായ ഐ.എൻ.എസ് സുമിത്രയിൽ ഇവരെ ജിബൂട്ടിയിലും തുടർന്ന് വ്യോമസേനാ വിമാനത്തിൽ മുംബൈയിലും കൊച്ചിയിലും എത്തിക്കുകയായിരുന്നു.
ഏതാണ്ട് 500നും 1,000ത്തിനുമിടയിൽ ഇന്ത്യക്കാർ മാത്രമാണ് ഏദനിൽ നേരത്തേ ഉണ്ടായിരുന്നത്. ശേഷിക്കുന്നവരെ ഒഴിപ്പിക്കാൻ കപ്പൽ ഏദനിലേക്ക് തിരിച്ചുപോകാനിടയുണ്ടെന്നും സൂചനകളുണ്ട്. യമനിൽ ഏറ്റവുമധികം ഇന്ത്യക്കാർ താമസിക്കുന്നത് സനയിലാണ്.
അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള എയർഇന്ത്യ വിമാനങ്ങൾക്ക് മൂന്നാം ദിനവും യമന്റൈ തലസ്ഥാന നഗരമായ സൻആയിലേക്ക് പറക്കാൻ അനുമതി ലഭിച്ചില്ല. രക്ഷാപ്രവർത്തനത്തിനായി അയച്ച രണ്ട് എയർബസ് എ320 വിമാനങ്ങൾ ജിബൂട്ടിയിലാണുള്ളത്. മസ്‌കത്തിലായിരുന്ന വിമാനങ്ങൾ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ജിബൂട്ടിയിലെ അമ്പൂലി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
എട്ടരയാകുമ്പോൾ വിമാനം എത്തുമെന്നായിരുന്നു സന്ദേശം. പുലർച്ചെ അഞ്ചരക്ക് വിളിച്ച് വിമാനം കാൻസൽ ചെയ്തതായി പറഞ്ഞു. പിന്നെ 8.20ഓടെ വീണ്ടും വിളിച്ച് ഒമ്പത് മണിയോടെ വിമാനത്താവളത്തിൽ എത്താൻ ആവശ്യപ്പെട്ടു. 364 പേരാണ് വിമാനത്താവളത്തിൽ യാത്രക്കൊരുങ്ങി എത്തിയത്. ബോർഡിങ് പാസ് നൽകിയ ശേഷം കാത്തിരിക്കാൻ നിർദ്ദേശിച്ചു. ഉച്ചയോടെ സൗദി ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതിനാൽ വിമാനങ്ങൾക്ക് ഇറങ്ങാൻ കഴിയില്ലെന്നും തിരികെപ്പോകാനും നിർദ്ദേശിക്കുകയായിരുന്നു.
അനേകായിരം പേർ ഇന്ത്യക്കാർ ഇപ്പോഴും ജിബൂട്ടിയിയിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. യുദ്ധമേഖലയിൽ നിന്നും പ്രാണരക്ഷാർത്ഥം ഇവർ പലയിടങ്ങളിലേക്കായി പലായനം ചെയ്തുകൊണ്ടിരിക്കയാണ്. ഇന്ത്യക്കാരെ രക്ഷപെടുത്തുക എന്ന ദൗത്യവുമായി മന്ത്രി വി കെ സിംഗും യെമനിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ പ്രത്യേക നിർദ്ദേശപ്രകരമാണ് സിങ് യെമനിൽ എത്തിയത്.
അതേസമയം, ഇന്ത്യക്കാരെ കൊണ്ടുവരാനുള്ള എയർഇന്ത്യ വിമാനങ്ങൾക്ക് മൂന്നാം ദിനവും യമന്റെ തലസ്ഥാന നഗരമായ സൻആയിലേക്ക് പറക്കാൻ അനുമതി ലഭിച്ചില്ല. രക്ഷാപ്രവർത്തനത്തിനായി അയച്ച രണ്ട് എയർബസ് എ320 വിമാനങ്ങൾ ജിബൂട്ടിയിലാണുള്ളത്. മസ്‌കത്തിലായിരുന്ന വിമാനങ്ങൾ ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ജിബൂട്ടിയിലെ അമ്പൂലി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.
ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ