- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും തട്ടിയെടുത്തത് 33 ലക്ഷം രൂപ; യുവതിയുടെ പരാതിയിൽ ഹോട്ടൽ മാനേജരും ഭാര്യയും അറസ്റ്റിൽ
മുംബൈ: സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കാമുകിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. നാഗ്പൂരിലാണ് സംഭവം. ഉത്തരാഖണ്ഡിൽ ഹോട്ടൽ മാനേജരായി ജോലി ചെയ്യുന്ന പങ്കജാണ് പിടിയിലായത്. യുവതിയെ പറ്റിക്കാൻ ഇയാളെ സഹായിച്ച ഭാര്യയും അറസ്റ്റിലായിട്ടുണ്ട്. കൊടുത്ത പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
രണ്ടു വർഷത്തിനിടെ ഭീഷണിപ്പെടുത്തി 33 ലക്ഷം രൂപ തട്ടിയെടുത്തിയെന്നാണ് യുവതിയുടെ പരാതി. തന്റെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ഹോട്ടൽ ആരംഭിക്കാൻ പണം നൽകണമെന്ന് യുവാവ് നിരന്തരം ആവശ്യപ്പെട്ടതായി യുവതിയുടെ പരാതിയിൽ പറയുന്നു.
2017ലാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് നാഗ്പൂരിൽ യുവാവ് ജോലി ചെയ്യുന്ന ഹോട്ടലിൽ എത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടത്. തുടർന്ന് പരസ്പരം അടുത്തു. അതിനിടെയാണ് വിവാഹം ചെയ്യാമെന്ന് യുവാവ് 37കാരിക്ക് വാഗ്ദാനം നൽകിയത്. വിവാഹിതനാണ് എന്ന കാര്യം മറച്ചുവച്ചായിരുന്നു യുവാവിന്റെ വിവാഹ വാഗ്ദാനം. തുടർന്ന് ഹോട്ടൽ തുടങ്ങാൻ നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങി. അതിനിടെ വിവാഹ വാഗ്ദാനം യുവാവ് അവഗണിക്കാൻ തുടങ്ങിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.
നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ, യുവതി പങ്കജുമായി വഴക്കിടാൻ തുടങ്ങി. ഇതിൽ കുപിതനായ യുവാവ് സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഇതിൽ ഭയന്ന് തന്റെ സമ്പാദ്യമായ 11 ലക്ഷം രൂപ കൈമാറി. വീണ്ടും ഭീഷണി തുടർന്നതോടെ, കടം വാങ്ങി 20 ലക്ഷം രൂപ നൽകി.അതിനിടെ അമ്മയ്ക്ക് സുഖമില്ല എന്ന വ്യാജേന രണ്ടു ലക്ഷം രൂപ അടക്കം വാങ്ങി കൊണ്ടുപോയതായും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. നാഗ്പൂരിലെ ബിസിനസ് പദ്ധതി പരാജയപ്പെട്ടതോടെ, യുവാവ് ഉത്തരാഖണ്ഡിലേക്ക് കടന്നുകളഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ