ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപിയാനിൽ സ്‌കൂൾ ബസ് മറിഞ്ഞ് 38 കുട്ടികൾ മരിച്ചു. വിനോദയാത്രയ്ക്കുപോയ സ്‌കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ജമ്മുവിലെ രജൗറിയിൽനിന്ന് പീർകി ഗലിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസ് കൊക്കയിലേക്കു മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഉച്ചയ്ക്കായിരുന്നു അപകടം. 40 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. 38 പേരും മരിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ബസിൽ ഉണ്ടായിരുന്നത്.