- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ മലപ്പുറത്ത് പിടിയിലായത് ജയലളിതയുടെ എസ്റ്റേറ്റ് ബംഗ്ളാവ് കൊള്ളയടിച്ച പ്രതികൾ; പല്ലൻ സുനിലും ബ്ളേഡ് ലതീഷും പിടിയിലാവുന്നതോടെ തെളിയുന്നത് നിരവധി കേസുകൾ; മഞ്ചേരിയിലെ കവർച്ചയിൽ പിടികൂടാനുള്ള തൃശൂർ സ്വദേശിക്കായി തിരച്ചിൽ ശക്തമാക്കി
മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ പിടിയിലായത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതികൾ. തൃശൂർ കൊടകര സ്വദേശി പെരിങ്ങല സുനിൽ എന്ന പല്ലൻസുനിൽ, ചാലക്കുടി നായരങ്ങാടി സ്വദേശി ചിറ്റേത്ത് ലതീഷ്, മലപ്പുറം വെള്ളുവമ്പ്രം സ്വദേശികളായ പീടികപറമ്പൻ ബഷീർ, പോത്തക്കോടൻ ഷെഫീഖ് എന്നിവരാണ് മഞ്ചേരിയിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പല്ലൻ സുനിലും ബ്ളേഡ് ലതീഷും ഇത്തരത്തിൽ നിരവധി തട്ടിപ്പ്, കവർച്ച, വധശ്രമ കേസുകളിൽ പ്രതികളാണ്. 2016 ഡിസംബർ 27ന് മഞ്ചേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് ഇവർ ഇപ്പോൾ അറസ്റ്റിലായത്. പണവുമായി ബൈക്കിൽ പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശി നൂറേന്മൂച്ചി ബഷീറിനെ ക്വാളിസ് വാനിൽ പിന്തുടർന്നെത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കവർന്നുവെന്ന കേസിലാണ് പ്രതികൾ പിടിയിലായത്. സംഭവത്തിൽ വള്ളുവമ്പ്രം സ്വദേശികളായ കോയാലി ലത്തീഫ്, തോരപ്പ നൗഷാദ്, തൃശൂർ സ്
മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ പിടിയിലായത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റിൽ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലെ പ്രതികൾ.
തൃശൂർ കൊടകര സ്വദേശി പെരിങ്ങല സുനിൽ എന്ന പല്ലൻസുനിൽ, ചാലക്കുടി നായരങ്ങാടി സ്വദേശി ചിറ്റേത്ത് ലതീഷ്, മലപ്പുറം വെള്ളുവമ്പ്രം സ്വദേശികളായ പീടികപറമ്പൻ ബഷീർ, പോത്തക്കോടൻ ഷെഫീഖ് എന്നിവരാണ് മഞ്ചേരിയിൽ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പല്ലൻ സുനിലും ബ്ളേഡ് ലതീഷും ഇത്തരത്തിൽ നിരവധി തട്ടിപ്പ്, കവർച്ച, വധശ്രമ കേസുകളിൽ പ്രതികളാണ്.
2016 ഡിസംബർ 27ന് മഞ്ചേരിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ടാണ് ഇവർ ഇപ്പോൾ അറസ്റ്റിലായത്. പണവുമായി ബൈക്കിൽ പോവുകയായിരുന്ന വള്ളുവമ്പ്രം സ്വദേശി നൂറേന്മൂച്ചി ബഷീറിനെ ക്വാളിസ് വാനിൽ പിന്തുടർന്നെത്തി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി 14 ലക്ഷം രൂപ കവർന്നുവെന്ന കേസിലാണ് പ്രതികൾ പിടിയിലായത്.
സംഭവത്തിൽ വള്ളുവമ്പ്രം സ്വദേശികളായ കോയാലി ലത്തീഫ്, തോരപ്പ നൗഷാദ്, തൃശൂർ സ്വദേശികളായ വെട്ടുകാട് ജിതേഷ്, ദീപു, സുനീശ്, സതീഷ്, അനൂപ്, രമേഷ്, രാജേഷ്, സുനീഷ്, അരീക്കോട് സ്വദേശി അക്ഷയ്, വടക്കാഞ്ചേരി സ്വദേശി ജിയാസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
പണം തട്ടിയ സംഘത്തിലെ പ്രധാനിയാണ് ഇപ്പോൾ അറസ്റ്റിലായ സുനിൽ. കേസിൽ അറസ്റ്റിലായ വള്ളുവമ്പ്രം സ്വദേശി നൗഷാദിന്റെ സുഹൃത്തായിരുന്നു കവർച്ചക്കിരയായ ബഷീർ. നൗഷാദ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ബഷീറിനെ പിന്തുടർന്ന് തട്ടിക്കൊണ്ടുപോയി പണം കവർന്നത്. ഈ കേസിൽ റിമാന്റിലായിരുന്ന പ്രതികൾ തമിഴ്നാട് സ്വദേശികളുമായി ജയിലിൽ വെച്ച് പരിചയപ്പെടുകയും പിന്നീട് ജാമ്യത്തിലറങ്ങി അവരുടേയും സഹായത്തോടെ ജയലളിതയുടെ കോടനാട് എസ്്റ്റേറ്റിൽ കവർച്ച നടത്തുകയുമായിരുന്നു.
മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്ക് ലഭിച്ച പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്പി ജലീൽ തോട്ടത്തിലിന്റെ നിർദേശപ്രകാരം സി.ഐ എൻ.ബി.ഷൈജു, എസ്.ഐ ഫക്രുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ, ഉണ്ണികൃഷ്ണൻ, ശശി കുണ്ടറക്കാട്, പി.സഞ്ജീവ്, എസ്.ഐ.സത്യനാഥൻ, സി.പി.ഒ സുബൈർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരെല്ലാം തന്നെ സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിൽ പിടികിട്ടാപുള്ളികളാണ്. ഇന്നലെ അറസ്റ്റിലായ സംഘത്തലവൻ സുനിയുടെ പേരിൽ പെരുമ്പാവൂർ, ഇരിങ്ങാലക്കുട, തൃശൂർ ഈസ്റ്റ് തുടങ്ങിയ സ്റ്റേഷനുകളിൽ പണം കവർച്ച നടത്തിയതിന് കേസുണ്ട്. 2010ൽ മഞ്ചേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയി ഷൊർണൂരിലെ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട് മോചന ദ്രവ്യം ആവശ്യപ്പെടുകയും ലഭിക്കാതെ വന്നപ്പോൾ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഷൊർണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിയാണ്.
സംഘത്തിലെ ബ്ലേഡ് ലതീഷ് എന്ന ലതീഷാണ് സംഘത്തിന് സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോഴിക്കോട് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിലും 16 ലക്ഷം രൂപ കവർന്നകേസിലും ഈ സംഘത്തിന്റെ അറസ്റ്റോടെ തുമ്പുണ്ടാക്കാൻ പൊലീസിനായി. വള്ളുവമ്പ്രം സ്വദേശിയായ ബഷീർ മഞ്ചേരി എസ്.ഐയെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവമടക്കം മൂന്നു കൊലപാതക കേസുകളിലും പ്രതിയാണ്.