- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാറിൽ കുടുങ്ങിയ നാലുകുട്ടികൾ ശ്വാസംമുട്ടി മരിച്ചു; സംഭവം ഉത്തർപ്രദേശിൽ
ലഖ്നോ: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ കുടുങ്ങി നാലുകുട്ടികൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശ് ഭാഗ്പതിലെ ചാന്ദിനഗർ പ്രദേശത്താണ് സംഭവം. വീടിന് പുറത്ത് രാജ്കുമാർ എന്നയാൾ പാർക്ക് ചെയ്തിരുന്ന കാറിൽ കയറിയിരുന്ന് അയൽവാസികളായ അഞ്ചുകുട്ടികൾ കളിക്കുകയായിരുന്നു. അതിനിടെ കാർ ഓട്ടോലോക്കായി. നാലുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
'ഓട്ടോലോക്ക് ആയതോടെ അഞ്ചുകുട്ടികളും കാറിനുള്ളിൽ കുടുങ്ങി. നാലുകുട്ടികൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിന് അയച്ചു' -ഖേഗ്ര സി.ഒ എം.എസ് റാവത്ത് പറഞ്ഞു.
ശ്വാസംമുട്ടിയാണ് ഇവരുടെ മരണം. മരിച്ചവരിൽ രണ്ടു പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉൾപ്പെടും. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടികളുടെ മരണത്തെ തുടർന്ന് കാർ ഉടമക്കെതിരെ അയൽവാസികൾ രംഗത്തെത്തി. ഉടമയുടെ നിസംഗതയാണ് അപകടത്തിന് കാരണമെന്ന് അയൽവാസികൾ ആരോപിച്ചു.
മറുനാടന് ഡെസ്ക്