- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാർഗെയിംമുകൾ ഒരുക്കുന്നതിൽ വിദഗ്ധൻ; ആർട്ടിഫിഷ്യൽ എഞ്ചിനിയറിങ് പഠിച്ച കാഡൽ ജിൻസൻ അച്ഛനമ്മമാരെയും പെങ്ങളെയും കുഞ്ഞമ്മയെയും കൊന്നത് നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിൽ; മഴുവും ആയുധങ്ങളും ധാരാളം പെട്രോളും നേരത്തെ കരുതിവച്ചു; തീകൊടുത്തപ്പോൾ കണക്കൂകൂട്ടൽ തെറ്റി; പൊലീസിന്റെ നിഗമനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ഡോക്ടറായ അമ്മയെയും പ്രൊഫസറായ അച്ഛനെയും മെഡിക്കൽ വിദ്യാർത്ഥിനിയായ അനിയത്തിയെയും അമ്മയുടെ കുഞ്ഞമ്മയെയും കൊന്നു കത്തിക്കുകയും കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടിവയ്ക്കുകയും ചെയ്യാൻ മകൻ കേഡൽ ജിൻസൻ നടത്തിയതു മാസങ്ങൾ നീണ്ട ആസൂത്രണമെന്നു സൂചന. കുറച്ചു മാസം മുമ്പു പഠനം കഴിഞ്ഞ് ഓസ്ട്രേലിയയിൽനിന്നു മടങ്ങിവന്ന കേഡൽ ജിൻസൻ കുറച്ചുനാളായി വീട്ടിൽതന്നെയുണ്ടായിരുന്നു. എപ്പോൾ നോക്കിയാലും കംപ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരുന്ന കേഡൽ ഈ സമയമത്രയും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നെന്നാണു കരുതുന്നത്. കുട്ടൻ എന്നായിരുന്നു കാഡൽ ജിൻസനെ വിളിച്ചിരുന്നത്. അത്രയ്ക്ക് സ്നേഹമായിരുന്നു ജീൻ പത്മത്തിനും ഭർത്താവ് രാജ് തങ്കത്തിനും. വിതുരയ്ക്കടുത്ത് ഏക്കർകണക്കിനു സ്ഥലവും കോടികളുടെ ആസ്തിയുമുണ്ട്. ജീൻ തങ്കം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലത്താണ് തിരുവനന്തപുരത്തു സ്ഥിരതാമസമായത്. കാഡൽ ജിൻസനും സഹോദരിയും പഠനം ഭൂരിഭാഗവും തിരുവനന്തപുരത്തിനു പുറത്തായിരുന്നു. ഓസ്ട്രേലിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ ക
തിരുവനന്തപുരം: ഡോക്ടറായ അമ്മയെയും പ്രൊഫസറായ അച്ഛനെയും മെഡിക്കൽ വിദ്യാർത്ഥിനിയായ അനിയത്തിയെയും അമ്മയുടെ കുഞ്ഞമ്മയെയും കൊന്നു കത്തിക്കുകയും കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടിവയ്ക്കുകയും ചെയ്യാൻ മകൻ കേഡൽ ജിൻസൻ നടത്തിയതു മാസങ്ങൾ നീണ്ട ആസൂത്രണമെന്നു സൂചന. കുറച്ചു മാസം മുമ്പു പഠനം കഴിഞ്ഞ് ഓസ്ട്രേലിയയിൽനിന്നു മടങ്ങിവന്ന കേഡൽ ജിൻസൻ കുറച്ചുനാളായി വീട്ടിൽതന്നെയുണ്ടായിരുന്നു. എപ്പോൾ നോക്കിയാലും കംപ്യൂട്ടറിൽ എന്തോ ചെയ്തുകൊണ്ടിരുന്ന കേഡൽ ഈ സമയമത്രയും കൊലപാതകത്തിനുള്ള ആസൂത്രണം നടത്തുകയായിരുന്നെന്നാണു കരുതുന്നത്.
കുട്ടൻ എന്നായിരുന്നു കാഡൽ ജിൻസനെ വിളിച്ചിരുന്നത്. അത്രയ്ക്ക് സ്നേഹമായിരുന്നു ജീൻ പത്മത്തിനും ഭർത്താവ് രാജ് തങ്കത്തിനും. വിതുരയ്ക്കടുത്ത് ഏക്കർകണക്കിനു സ്ഥലവും കോടികളുടെ ആസ്തിയുമുണ്ട്. ജീൻ തങ്കം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന കാലത്താണ് തിരുവനന്തപുരത്തു സ്ഥിരതാമസമായത്. കാഡൽ ജിൻസനും സഹോദരിയും പഠനം ഭൂരിഭാഗവും തിരുവനന്തപുരത്തിനു പുറത്തായിരുന്നു. ഓസ്ട്രേലിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിൽ കംപ്യൂട്ടർ പഠനം പൂർത്തിയാക്കിയ കാഡൽ ജീൻസൺ 2009-ൽ നാട്ടിലെത്തുകയും പിന്നീട് വീട്ടിലിരുന്നുതന്നെ ജോലിചെയ്യുകയായിരുന്നു എന്നുമാണ് പൊലീസ് പറയുന്നത്.
ഓസ്ട്രേലിയയിൽ വൈദ്യശാസ്ത്രം പഠിക്കാനെത്തിയ കേഡൽ, ഒടുവിൽ കംപ്യൂട്ടർ എൻജിനീയറിങ് മേഖലയിലായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് മേഖലയിൽ പഠനം പൂർത്തിയാക്കിയ ഇയാൾ, മടങ്ങിയെത്തിയ ശേഷം വീഡിയോ ഗെയിം വികസിപ്പിക്കലായിരുന്നു ജോലിയായി സ്വീകരിച്ചിരുന്നത്. വിഡിയോ ഗെയിംമിൽ യുദ്ധങ്ങളൊരുക്കുന്നതിലായിരുന്നു കേഡലിന് താൽപ്പര്യം. ഈ യുന്തതന്ത്ര സമാനമായ രീതിയിലാണ് കൊലയും നടന്നിരിക്കുന്നത്. കേഡലിന് നാട്ടിൽ സുഹൃത്തുക്കളൊന്നുമില്ലായിരുന്നുവെന്നും സമീപവാസികൾ പറയുന്നു. കടയിലും മറ്റും പോകാനായി വൈകുന്നേരങ്ങളിൽ മാത്രമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ബാക്കിസമയമൊക്കെ വീട്ടിൽത്തന്നെയായിരുന്നുവെന്നും സമീപവാസികൾ പറയുന്നു.ഇയാളുടെ കംപ്യൂട്ടറുകളും മറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോണും വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
എന്തിനാണു കാഡൽ ജിൻസൻ ഈ ക്രൂരകൃത്യം ചെയ്തതെന്നു ബന്ധുക്കൾക്ക് ഇനിയും ചിന്തിച്ചെടുക്കാനായിട്ടില്ല. ഇവർ തമ്മിൽ യാതൊരു പ്രശ്നവും ഉള്ളതായും ബന്ധുക്കൾക്ക് അറിയില്ല. ജിൻസനെ പിടികൂടിയെങ്കിൽ മാത്രമേ കേസിൽ തുമ്പുണ്ടാകൂ. അതിനിടെ, ജിൻസൻ രാജ്യം വിട്ടെന്ന സൂചനയും ശക്തമായി. ഇന്നലെ പുലർച്ചെ കൃത്യം നിർവഹിച്ചശേഷം തിരുവനന്തപുരം വിട്ട ജിൻസൻ ചെന്നൈ വഴി രാജ്യം വിട്ടെന്നാണു സംശയം. കാഡൽ ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയതെന്ന കാര്യത്തിലും പൊലീസ് സംശിക്കുന്നുണ്ട്. മൂന്നുപേരെയും ഒരു ദിവസം വകവരുത്തിയെന്നാണു കരുതുന്നത്. കുഞ്ഞമ്മയെ മറ്റൊരു ദിവസവും.
കൊലപാതകം നടന്നത് വീടിന്റെ മുകൾ നിലയിൽ
മൂന്നു ദിവസത്തെ വരെ പഴക്കമായിരുന്നു മൃതദേഹങ്ങൾക്കുണ്ടായിരുന്നത്. രണ്ടു നിലകളായിരുന്നു വീടിനുണ്ടായിരുന്നത്. ഇതിൽ മുകളിലെ നിലയിലായിരുന്നു ജീൻ പത്മവും രാജ് തങ്കവും ജിൻസനും സഹോദരി കരോളിനും താമസിച്ചിരുന്നത്. അപൂർവമായേ ഇവർ താഴേക്കു വരാറുണ്ടായിരുന്നുള്ളൂ.വീട്ടിൽ പല ആവശ്യത്തിനും ജോലിക്കാരുണ്ടായിരുന്നു. ജോലിക്കാർ യാതൊരു ആവശ്യത്തിനും മുകളിലെ നിലയിലേക്കു പോകാറുണ്ടായിരുന്നില്ല.
വ്യാഴാഴ്ച ജീൻ പത്മത്തെയും രാജ് തങ്കത്തെയും കരോളിനെയും കൊന്നുവെന്നാണു കരുതുന്നത്. എന്നിട്ടും ജിൻസൻ ഈ നിലയിൽതന്നെ കഴിഞ്ഞു. വെള്ളിയാഴ്ചയായിരിക്കണം കുഞ്ഞമ്മ ലളിതയെ കൊന്നത്. ലളിതയ്ക്കു കാഴ്ചാശേഷിയുണ്ടായിരുന്നില്ല. ശനിയാഴ്ച രാത്രി എട്ടു മണിയോടെ പുറത്തുപോയിരുന്ന ജിൻസൻ വീട്ടിൽ മടങ്ങിയെത്തിയിരുന്നു. താഴെനിലയിലുള്ള തീന്മേശയിൽ ഒറ്റയ്ക്കുവന്നാണു ഭക്ഷണം കഴിച്ചത്. മറ്റുള്ളവർ എവിടെയെന്നു ചോദിച്ചപ്പോൾ കന്യകുമാരിയിൽ പോയിരിക്കുകയാണെന്നായിരുന്നു മറുപടി. വീടിനു ചുറ്റും ദുർഗന്ധമുണ്ടാകുന്നുണ്ടെന്നു വേലക്കാരി പറഞ്ഞപ്പോൾ അതു വേസ്റ്റഅ കിടക്കുന്നതുകൊണ്ടാണെന്നായിരുന്നു മറുപടി.
വേലക്കാരി കൊടുത്ത ഭക്ഷണം കഴിച്ച് കൊലചെയ്തു
ഭക്ഷണം കഴിച്ചു മുകളിലെ നിലയിലേക്കു പോയ ജിൻസൻ രാത്രി പത്തോടെ മൃതദേഹത്തിനു തീ കൊടുക്കുകയായിരുന്നെന്നാണു പൊലീസ് കരുതുന്നത്. ജിൻസനും മരിച്ചു എന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമമെന്നാണു പൊലിസ് കരുതുന്നത്. ഇതിനായിരിക്കണം ജിൻസൻ സ്വന്തം ഡമ്മിയും ഉണ്ടാക്കി തീവച്ചത്. ജിൻസന്റെ മുറിയിൽ രണ്ടു മഴു, കന്നാസുകളിൽ നിറച്ച പെട്രോൾ എന്നിവയുണ്ടായിരുന്നു. ഇതെല്ലാം പല സമയങ്ങളിലായി ജിൻസൻ കരുതിയതാണെന്നാണു കരുതുന്നത്.
കൊന്ന ശേഷം മൃതദേഹങ്ങളെല്ലാം നിരവധി തുണി ഉപയോഗിച്ചു പൊതിഞ്ഞിരുന്നു. ദുർഗന്ധം പുറത്തേക്കു വരാതിരിക്കാൻ വേണ്ടിയായിരിക്കണം ഇത്. ജീൻ പത്മത്തിന്റെയും രാജ് തങ്കത്തിന്റെയും കരോളിന്റെയും മൃതദേങ്ങൾ കുളിമുറിയിലാണ് കത്തിക്കാനായി എത്തിച്ചത്. ഡമ്മിയും ഇതോടൊപ്പമുണ്ടായിരുന്നു. ജീൻ പത്മത്തിന്റയെും രാജ് തങ്കത്തിന്റെയും മൃതദേഹത്തിനു തീ കൊടുത്തപ്പോൾതന്നെ ആളിപ്പടർന്നു. ജിൻസന്റെ കാലിനു പൊള്ളലേൽക്കുകയും ചെയ്തു. ഇതോടെ, വീട്ടിൽനിന്നു പുറത്തേക്കു പോവുകയായിരുന്നു. ഓടുന്നതു കണ്ട് അടുത്തവീട്ടിലുള്ളയാൾ ചോദിച്ചപ്പോൾ നായയെ ഓടിക്കുകയാണെന്നായിരുന്നു മറുപടി.
അതേസമയം, കാഡൽ ജിൻസൻ തന്നെയാണോ കൊലപാതകങ്ങൾ നടത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഡമ്മി കണ്ടെത്തിയതാണ് ജിൻസനിേലെക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കാരണം. അച്ഛനെയും അമ്മയെയും പെങ്ങളെയും കത്തിച്ചശേഷം അടുത്തമുറിയിൽ കിടന്നിരുന്ന കുഞ്ഞമ്മയെ കൊല്ലാനും കത്തിക്കനുമായിരുന്നു റിയയുടെ പദ്ധതി. ഇതിനായി മുറിയിൽ ഒരു കന്നാസ് മണ്ണെണ്ണ കരുതിയിരുന്നു. ജിൻസനെ പിടികൂടാൻ കഴിഞ്ഞെങ്കിൽ മാത്രമേ എന്തെങ്കിലും തുമ്പു കിട്ടൂ. ജിൻസനെ പിടികൂടാനുള്ള ശ്രമത്തിലാണു പൊലീസ്. അതിനിടെ, കേരള-തമിഴ്‌നാട് അതിർത്തിയിൽ ഉള്ള കൃഷിയിടത്തിൽ ഒളിച്ചു കഴിയാനുള്ള സാധ്യതയും തള്ളുന്നില്ല. ഇവിടെയും പൊലീസിന്റെ നിരീക്ഷണത്തിലാണ്.