- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യ വില്പനയും നിർമ്മാണവും; കുവൈത്തിൽ ഒരു സ്ത്രീയടക്കം നാല് മലയാളികൾ പൊലീസ് പിടിയിലായി; റെയ്ഡ് നടന്നത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
കേരളത്തിൽ നിന്ന് പ്രവാസി നാട്ടിലെത്തി മദ്യക്കച്ചവടവും കള്ളക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരിൽ അധികവും മലയാളികൾ തന്നെയോ? കുവൈത്തിൽ അനധികൃത മദ്യ നിർമ്മാണവും വില്പനയും നടത്തിയതിന്റെ പേരിൽ പൊലീസ് പിടിയിലായ നാല് പേരും മലയാളികൾ എന്ന് റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആണ് ഒരു സ്ത്രീ അടക്കം നാ
കേരളത്തിൽ നിന്ന് പ്രവാസി നാട്ടിലെത്തി മദ്യക്കച്ചവടവും കള്ളക്കടത്തും നടത്തി പണം സമ്പാദിക്കുന്നവരിൽ അധികവും മലയാളികൾ തന്നെയോ? കുവൈത്തിൽ അനധികൃത മദ്യ നിർമ്മാണവും വില്പനയും നടത്തിയതിന്റെ പേരിൽ പൊലീസ് പിടിയിലായ നാല് പേരും മലയാളികൾ എന്ന് റിപ്പോർട്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആണ് ഒരു സ്ത്രീ അടക്കം നാല് മലയാളികൾ പൊലീസിന്റെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊതു സുരക്ഷാ വിഭാഗം അസിസ്റ്റന്റ്‌റ് അണ്ടർ സെക്രട്ടറി അബ്ദുൽ ഫത്താഹ് അലിയുടെ പ്രത്യേക നിർദേശപ്രകാരം ഫർവാനിയ ഗവർണറേറ്റ് സുരക്ഷാതലവൻ മേജർ ജെനറൽ മുഹമ്മദ് ആൻസിയുടെ മേൽനോട്ടത്തിൽ ആയിരുന്നു പരിശോധന.
രണ്ടു പേരെ ആന്തലൂസിൽ വച്ചും മറ്റു രണ്ടു പേരെ മെഹബൂലയിൽ വച്ചും ആണ് പിടികൂടിയത്യ ഈ മാസത്തെ ഏറ്റവും വലിയ മദ്യ വേട്ടയിൽ 192 മദ്യ വീപ്പകളും അഞ്ചു ചാരായ നിർമ്മാണ യന്ത്രങ്ങളും പൊലീസ് കണ്ടെടുത്തു .പിടിയിലായവരിൽ സ്ത്രീ അടക്കം മൂന്നു പേർ കൊല്ലം ജില്ലയിൽ നിന്നുള്ളവരും ഒരാൾ കാസർകോഡ് സ്വദേശിയുമാണെന്നാണ് വിവരം. പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ലെങ്കിലും മദ്യ നിർമ്മാണത്തിനു പുറമേ പലിശക്ക് പണം നൽകലും ഗുണ്ടാ പ്രവർത്തനങ്ങളും നടത്തിയിരുന്നതായാണ് വിവരം.