ബാംഗ്ലൂർ: നാല് പേർ ചേർന്നായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്, ക്ലാസ്‌മേറ്റ് ആയ സുഹൃത്ത് പെൺകുട്ടിയെ പാർട്ടിക്ക് വിളിക്കുകയായിരുന്നു, ഇതിനായി പെൺകുട്ടിയോട് വൈറ്റ് ഫീൽഡ് റെയിൽവേ സ്റ്റേഷനിലക്ക് വരാൻ പറയുകയായിരുന്നു.

പെൺകുട്ടി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയപ്പോൾ സുഹൃത്തായ ക്ലാസ്‌മേറ്റിനെ കണ്ടിരുന്നില്ല, ഈ സമയത്ത് രണ്ട് പേർ വരികയും തങ്ങൾ സുഹൃത്തിന്റെ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്തു, ക്ലാസ്‌മേറ്റ് ആയ സിഹൃത്ത് പാർട്ടിയുടെ സ്ഥലത്ത് കാത്തിരിക്കുകയാണ് എന്നും തങ്ങൾ കൂട്ടിക്കൊണ്ട് വരാൻ വന്നതായിരുന്നു എന്നായിരുന്നു അവർ പറഞ്ഞത്.

തുടർന്ന് പെൺകുട്ടി ഇവരുടെ കൂടെ പോവുകയായിരുന്നു, തുടർന്ന ഒരു ലോഡ്ജിലെത്തുകയും ഒരു റൂമിൽ ഇരിക്കാൻ പറയുകയുമായിരുന്നു, കൂട്ടുകാരൻ മറ്റൊരു റൂമിൽ ഉണ്ടെന്നായിരുന്നു ഇവർ പറഞ്ഞത്.

കുറച്ച് കാത്തിരുന്നപ്പോൾ തിരികെ ഇവർ രണ്ട പേരും മടങ്ങി വരികയും പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയുമായിരുന്നു, തുടർന്ന കുറച്ച് കഴിഞ്ഞ് മറ്റൊരു ചെറുപ്പക്കാരൻ കൂടെ വന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു,

സംഭവം ലോഡ്ജ് ഉടമ അറിഞ്ഞതോടെ അമ്ബത്തഞ്ചുകാരനായ ലോഡ്ജ് ഉടമക്കും കൗമാരക്കാരിയെ പീഡിപ്പിക്കാൻ അവസരം നൽകുകയായിരുന്നു ഇവർ ചെയ്തത്. പത്ത് ദിവസത്തോളം പെൺകുട്ടിയെ ഇവർ നിത്യവും പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഇതിൽ മൂന്നു പേർ 22 നും 25 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. ബംഗളൂരുവിന് സമീപം വൈറ്റ്ഫീൽഡിൽ ചായക്കടനടത്തുയാളാണ് പ്രധാന പ്രതി. കെകെ പുരം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബർ 30 ന് പെൺകുട്ടിയെ കാണാനില്ലെന്നുകാട്ടി പിതാവ് പരാതി നൽകിയിരുന്നു

അതേ സമയം പെൺകുട്ടിയുടെ ക്ലാസ് മേറ്റിന് സംഭവത്തിൽ അറിവുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.