- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓരോ മന്ത്രി മാറ്റത്തിനൊപ്പവും മന്ത്രിമന്തിരങ്ങളും ജീവനക്കാരും മാറുമ്പോൾ ഖജനാവിൽ നിന്നും ചോരുന്നത് കോടികൾ; രാജി വെച്ച് പോകുന്ന മന്ത്രിയോടൊപ്പം പോകുന്ന മുഴുവൻജീവനക്കാർക്കും പെൻഷൻ നൽകേണ്ട ബാധ്യതയും സർക്കാരിന്റേത്; പിണറായി മുഖ്യമന്ത്രിയാ ശേഷം രാജി വെച്ചതും പുതിയതായി ചുമതലപ്പെടുത്തിയതുമായ നാലു മന്ത്രിമാർ പട്ടിണിയിലായ കേരളത്തിന്റെ ഖജനാവ് മുടിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: പ്രളയാനന്തര കേരളം പട്ടിണിയുടെ വക്കിലാണെങ്കിലും നവകേരള നിർമ്മിതിക്കു വേണ്ടി പൈസ സ്വരൂപിക്കുന്ന സർക്കാരിന്റെ ആഡംബരത്തിന് യാതൊരു കുറവും ഇല്ല. കോടികളാണ് ഇവർ കേരളത്തിന്റെ ഖജനാവിൽ നിന്നും ധൂർത്ത് അടിക്കുന്നത്. മന്ത്രിമാരുടെ രാജിവെയ്ക്കലും പുതിയ മന്ത്രിമാരുടെ സ്ഥാനമേൽക്കലും എല്ലാം ആണ് കേരളത്തിന്റെ ഖജനാവിലെ കോടികൾ വെറുതെ പാഴാക്കി കളയുന്നത്. ഓരോ മന്ത്രിമാർ മാറുമ്പോഴും അവരുടെ പെഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷനും പുതുതായി ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫിനും വേണ്ടി തന്നെ കോടികളാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കേണ്ടി വരുന്നത്. ഇങ്ങനെ മന്ത്രിമാരുടെ രാജിവയ്ക്കലും സ്ഥാനമേൽക്കലും വകുപ്പുമാറ്റവുംവഴി ഓരോ വർഷവും കോടികളാണ് പൊടിയുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിടുമ്പോൾ നാലു മന്ത്രിമാരാണ് രാജിവെച്ചത്. പുതുതായി നാലു പേർ ചുമതല ഏൽക്കുകയും ചെയ്തു. ഓരോ മന്ത്രിമാർ പുതുതായി ചുമതല ഏൽക്കുമ്പോഴും പഴയ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫുകളെ മാറ്റി പുതിയ പെഴ്‌സണൽ സ്റ്റാഫുകളെ നിയമ
തിരുവനന്തപുരം: പ്രളയാനന്തര കേരളം പട്ടിണിയുടെ വക്കിലാണെങ്കിലും നവകേരള നിർമ്മിതിക്കു വേണ്ടി പൈസ സ്വരൂപിക്കുന്ന സർക്കാരിന്റെ ആഡംബരത്തിന് യാതൊരു കുറവും ഇല്ല. കോടികളാണ് ഇവർ കേരളത്തിന്റെ ഖജനാവിൽ നിന്നും ധൂർത്ത് അടിക്കുന്നത്. മന്ത്രിമാരുടെ രാജിവെയ്ക്കലും പുതിയ മന്ത്രിമാരുടെ സ്ഥാനമേൽക്കലും എല്ലാം ആണ് കേരളത്തിന്റെ ഖജനാവിലെ കോടികൾ വെറുതെ പാഴാക്കി കളയുന്നത്. ഓരോ മന്ത്രിമാർ മാറുമ്പോഴും അവരുടെ പെഴ്‌സണൽ സ്റ്റാഫുകളുടെ പെൻഷനും പുതുതായി ചുമതലയേൽക്കുന്ന മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫിനും വേണ്ടി തന്നെ കോടികളാണ് സർക്കാർ ഖജനാവിൽ നിന്നും ചെലവാക്കേണ്ടി വരുന്നത്.
ഇങ്ങനെ മന്ത്രിമാരുടെ രാജിവയ്ക്കലും സ്ഥാനമേൽക്കലും വകുപ്പുമാറ്റവുംവഴി ഓരോ വർഷവും കോടികളാണ് പൊടിയുന്നത്. പിണറായി സർക്കാർ അധികാരത്തിലെത്തി രണ്ട് വർഷം പിന്നിടുമ്പോൾ നാലു മന്ത്രിമാരാണ് രാജിവെച്ചത്. പുതുതായി നാലു പേർ ചുമതല ഏൽക്കുകയും ചെയ്തു. ഓരോ മന്ത്രിമാർ പുതുതായി ചുമതല ഏൽക്കുമ്പോഴും പഴയ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫുകളെ മാറ്റി പുതിയ പെഴ്‌സണൽ സ്റ്റാഫുകളെ നിയമിക്കുകയും ചെയ്യുന്നു. പിരിഞ്ഞു പോയ മന്ത്രിമാരുടെ പെഴ്‌സണൽ സ്റ്റാഫുകൾക്ക് പെൻഷൻ നൽകേണ്ട ബാധ്യതയും ഇതോടെ സർക്കാരിൽ വന്ന് ചേരുകയും ചെയ്യുന്നു.
25 പഴ്‌സണൽ സ്റ്റാഫിനെയാണ് ഒരു മന്ത്രിക്കു നിയമിക്കാൻ കഴിയുക. ഡപ്യൂട്ടി സെക്രട്ടറി റാങ്കിൽ നിയമിക്കുന്ന മൂന്ന് അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ഒരു ലക്ഷം രൂപയും മൂന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർക്ക് 60,000 രൂപയും ഒരു പിഎയ്ക്കും മൂന്ന് അഡിഷനൽ പിഎമാർക്കും 45,000 രൂപയുമാണ് ശമ്പളം. ഡ്രൈവർ, കുക്ക്, പ്യൂൺ തുടങ്ങിയ ജീവനക്കാർ വേറെയും. ഇവരെല്ലാം രണ്ടു വർഷം ജോലി ചെയ്താൽ ആജീവനാന്ത പെൻഷൻ ഉറപ്പ്.
രാജിവച്ചവർക്കു പകരം അതേ പാർട്ടിയിൽപ്പെട്ട മന്ത്രിമാർ എത്തുമ്പോഴും പഴ്‌സനൽ സ്റ്റാഫിനെ പറഞ്ഞുവിട്ട് പുതിയവരെ നിയമിക്കുകയാണ്.മാത്യു ടി. തോമസിനൊപ്പം നിന്ന പഴ്‌സനൽ സ്റ്റാഫിനെ മാറ്റി പകരം 25 പേരെ കൃഷ്ണൻകുട്ടി നിയമിക്കുമെന്നതിനാൽ ഇരട്ടി പേർക്കാണ് സർക്കാർ പെൻഷൻ നൽകേണ്ടി വരുക. പുതിയ പഴ്‌സനൽ സ്റ്റാഫിന്റെ നിയമനത്തിന് പുറമെ വസതിയും ഓഫിസും മോടിപിടിപ്പിക്കൽ, കാർ നവീകരണം തുടങ്ങിയ വഴികളിലൂടെ കോടികൾ ഒഴുകുന്നു. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കെ. കൃഷ്ണൻകുട്ടിക്കായും പുതിയ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.
പുതിയ മന്ത്രി ചുമതലയേറ്റാൽ പുതിയ കാർ വാങ്ങുകയോ വിപുലമായി അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യുക പതിവാണ്. വീടു മോടികൂട്ടും. ഓഫിസ് സംവിധാനങ്ങളെല്ലാം പുനഃക്രമീകരിക്കും. വീണ്ടും മന്ത്രിയായി മടങ്ങിയെത്തിയ ഇ.പി. ജയരാജനു താമസിക്കാൻ നഗരത്തിൽ ഔദ്യോഗിക വസതിയില്ലാതിരുന്നതിനാൽ സർക്കാർ വാടകയ്ക്കു വീടെടുത്തു നൽകേണ്ടിവന്നു. ഉന്നത ഉദ്യോഗസ്ഥർ സമയം ചെലവിടാനെത്തുന്ന സിവിൽ സർവീസ് ഓഫിസേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് മന്ത്രിക്കായി ഒഴിഞ്ഞുകൊടുക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഐഎഎസ് ലോബി എതിർത്തു. അടുത്തിടെ ലക്ഷങ്ങൾ മുടക്കി സർക്കാർ നവീകരിച്ച കെട്ടിടമായിരുന്നു ഇത്.
മന്ത്രി കെ.കെ. ശൈലജ ഒഴിഞ്ഞ നോർത്ത് സാൻവിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിലെ 216-ാം നമ്പർ മുറിയാണ് മന്ത്രി ഇ.പി. ജയരാജൻ മടങ്ങിയെത്തിയപ്പോൾ നൽകിയത്. പകരം ശൈലജയ്ക്കായി അനെക്‌സ് മന്ദിരത്തിൽ ഓഫിസ് സജ്ജീകരിക്കാനും ലക്ഷങ്ങൾ പൊടിച്ചു. ശശീന്ദ്രനു പകരം തോമസ് ചാണ്ടിയെത്തിയപ്പോഴും പഴ്‌സനൽ സ്റ്റാഫിൽ ചിലരെ മാറ്റി. തിരികെ ശശീന്ദ്രൻ വന്നപ്പോഴും മാറ്റങ്ങളുണ്ടായി. ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത കെ. കൃഷ്ണൻകുട്ടിക്കായും പുതിയ സൗകര്യങ്ങൾ ഒരുക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. ഈ വകയിലും പൊടിയുന്നത് ലക്ഷങ്ങളാണ്.