- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിളിനക്കോട് പെൺകുട്ടികളെ അപമാനിച്ച കേസിൽ നാല് യുവാക്കൾ പിടിയിൽ; കസ്റ്റഡിയിലെടുത്തത് പെൺകുട്ടികൾക്കുള്ള മറുപടി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്; വേങ്ങര പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തത് ഇന്ന് രാത്രിയോടെ; അറസ്റ്റ് രേഖപ്പെടുത്തുക പെൺകുട്ടികൾ നൽകിയ പരാതിയിലെ യുവാക്കളാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷമെന്നും പൊലീസ്; പിടിയിലായവരിൽ ലീഗ് നേതാവും ഉൾപ്പെട്ടതായി സൂചന
മലപ്പുറം: കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായി. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികൾക്കുള്ള മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്. നാടിനെ കളിയാക്കിയെന്നാരോപിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സാമഹ്യമാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങൾ ഉയരുന്ന സംഭവമാണ് ഇത്. പെൺകുട്ടികളെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ ആറ് യുവാക്കൾക്കെതിരെ മലപ്പുറം വേങ്ങരയിൽ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടികൾ സെൽഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കൾ പെൺകുട്ടികളെ അപമാനിച്ചത്. തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളാണ് ഫേസ്‌ബുക്ക് വീഡിയോയുടെ പേരിൽ സൈബർ ആൾക്കുട്ടത്തിന്റെ കടുത്ത വിമർശനം കേൾക്കേണ്ടി വന്നത്. അതേസമയം പെൺകുട്ടികളുടെ പരാതിയിൽ പറയുന്ന ഏഴുപേരെ ഇന്ന് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്യും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിൽ ഒരു മുസ്ലിംലീഗ് നേതാവ് കൂടിയുണ്ട്. ഷംസു എന്നാണ് ഈ മുസ
മലപ്പുറം: കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ നാല് പേർ കസ്റ്റഡിയിലായി. വേങ്ങര പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികൾക്കുള്ള മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തവരാണ് പിടിയിലായത്.
നാടിനെ കളിയാക്കിയെന്നാരോപിച്ച് കഴിഞ്ഞ രണ്ട് ദിവസമായി സാമഹ്യമാധ്യമങ്ങളിൽ വാദ പ്രതിവാദങ്ങൾ ഉയരുന്ന സംഭവമാണ് ഇത്. പെൺകുട്ടികളെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ ആറ് യുവാക്കൾക്കെതിരെ മലപ്പുറം വേങ്ങരയിൽ പൊലീസ് കേസെടുത്തിരുന്നു. പെൺകുട്ടികൾ സെൽഫി വീഡിയോയിലൂടെ നാടിനെ കളിയാക്കിയെന്നാരോപിച്ചാണ് കിളിനക്കോട് സ്വദേശികളായ യുവാക്കൾ പെൺകുട്ടികളെ അപമാനിച്ചത്.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികളാണ് ഫേസ്‌ബുക്ക് വീഡിയോയുടെ പേരിൽ സൈബർ ആൾക്കുട്ടത്തിന്റെ കടുത്ത വിമർശനം കേൾക്കേണ്ടി വന്നത്. അതേസമയം പെൺകുട്ടികളുടെ പരാതിയിൽ പറയുന്ന ഏഴുപേരെ ഇന്ന് വേങ്ങര പൊലീസ് അറസ്റ്റ് ചെയ്യും എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അതിൽ ഒരു മുസ്ലിംലീഗ് നേതാവ് കൂടിയുണ്ട്. ഷംസു എന്നാണ് ഈ മുസ്ലിം ലീഗ് നേതാവിന്റെ പേര്. മുസ്ലിം ലീഗ് ജില്ലാ നേതാവാണ് ഷംസു എന്നാണ് സൂചന. പ്രതികളെ കുറിച്ച് വിവരങ്ങൾ പറയുന്ന വേങ്ങര പൊലീസ് പക്ഷെ സദാചാര വിചാരണ പെൺകുട്ടികൾക്ക് സ്റ്റേഷനിൽ നേരിടേണ്ടി വന്നു എന്ന വാർത്ത ആവര്ത്തിച്ച് നിഷേധിക്കുകയാണ്. ആൾക്കൂട്ടം അപ്പം ഉണ്ടായിരുന്നു.
ഒരു ഗ്രൂപ്പ് ആളുകൾ സ്റ്റേഷന് പുറത്തു ഉണ്ടായിരുന്നു. ഒരു ഗ്രൂപ്പ് ആളുകൾ സ്റ്റേഷനകത്തും ഉണ്ടായിരുന്നു. പക്ഷെ പെൺകുട്ടി പരാതി നൽകുമ്പോൾ ഞങ്ങൾ ആൾക്കൂട്ടത്തിനെ പൂർണ്ണമായി ഒഴിവാക്കിയിരുന്നു-വേങ്ങര പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. പക്ഷെ നേർ വിപരീത കാഴ്ചയാണ് ദൃശ്യങ്ങളിൽ തെളിയുന്നത്. കിളിനക്കോട് വിവാഹത്തിന്നെത്തി വരന്റെ സുഹൃത്തുക്കളാൽ അപമാനിതരായ പെൺകുട്ടികൾ വേങ്ങര സ്റ്റേഷനിലെത്തിയപ്പോൾ പക്ഷെ ആൾക്കൂട്ട വിചാരണയെ തുടർന്ന് വിങ്ങിപ്പൊട്ടുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പൊലീസിനെ സാക്ഷി നിർത്തിയുള്ള ആൾക്കൂട്ട വിചാരണയ്ക്കായാണ് പെൺകുട്ടികൾ വിധേയരായത്
പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുമ്പോൾ സദാചാരവാദികളുടെ ആക്രമണം കൂടി നേരിടേണ്ടി വന്ന കേരളത്തിലെ തന്നെ ആദ്യ സംഭവങ്ങളിലൊന്നുകൂടിയാണ് കിളിനക്കോട് പ്രശ്നങ്ങൾ. സദാചാര ഗുണ്ടായിസത്തിന് പൊലീസ് സ്റ്റേഷനുകൾ കൂടി താവളമാകുന്നതിന്റെ കൂടി സൂചനകളാണ് ഇപ്പോൾ കിളിനക്കോട് സംഭവത്തിലൂടെ വെളിയിൽ വരുന്നത്. ഇത്തരം ആൾക്കൂട്ട വിചാരണ സ്റ്റേഷനിൽ നടന്നിട്ടില്ലെന്ന് വേങ്ങര പൊലീസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കിയെങ്കിലും വീഡിയോ ഈ വാദങ്ങൾ നിഷേധിക്കുകയാണ്. സഹപാഠിയുടെ വിവാഹത്തിനെത്തിയ തിരൂരങ്ങാടി പിഎസ്എംഒ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനികൾക്കാണ് സദാചാര വാദികളുടെ ആക്രമണം നേരിടേണ്ടി വന്നത്. ഈ മാനസിക ആക്രമണത്തിന്നെതിരെയുള്ള ധാർമ്മിക രോഷം ഇവർ ഫേസ്‌ബുക്ക് വീഡിയോ വഴി പുറത്തുവിടുകയായിരുന്നു.
ഇതിനെ തുടർന്നാണ് ഇവർക്ക് നേരെയുള്ള സൈബർ ആക്രമണവും വരന്റെ സുഹൃത്തുക്കളിൽ നിന്നുള്ള ആക്രമണവും രൂക്ഷമായത്. അതിനുശേഷമാണ് പെൺകുട്ടികൾ തൊട്ടടുത്തുള്ള വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതി പ്രകാരം വരന്റെ സുഹൃത്തുക്കൾക്കെതിരെ ഐപിസിയിലെയും കേരളാ പൊലീസ് ആക്റ്റിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. വേങ്ങര സ്റ്റേഷനിലെ ക്രൈം നമ്പർ 296/2018 പ്രകാരം മുള്ള കേസിൽ 143, 147 , 509 , 149 എന്നിങ്ങനെ വിവിധ വകുപ്പുകൾ പ്രകാരം ഒരു കൂട്ടം ആളുകൾക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
മുസ്ലിം ലീഗ് നേതാവ് ഉൾപ്പെടെ ഏഴുപേരെയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികളെക്കുറിച്ച് പൊലീസിന് വിവരമുണ്ടെങ്കിലും അറസ്റ്റ് പൊലീസ് വൈകിപ്പിക്കുകയാണെന്ന് ആരോപണമുണ്ട്. അതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദം എന്നാണ് ആക്ഷേപമുയരുന്നത്. ഈ കഴിഞ്ഞ ഞായറാഴ്ചയാണ് ഇപ്പോൾ കേരളത്തിന്റെ തന്നെ സവിശേഷ ശ്രദ്ധയാകർഷിച്ചു നടന്ന കിളിനക്കോട് സംഭവങ്ങളുടെ ആരംഭം. സഹപാഠിയായ പെൺകുട്ടിയുടെ വിവാഹത്തിന് വേങ്ങര കിളിനക്കോട് പഞ്ചായത്തിലെത്തിയ കുട്ടികൾ ഫെയ്‌സ് ബുക്ക് വീഡിയോയിൽ പറഞ്ഞ കുസൃതികൾ ആണ് വേങ്ങരയിലെ കിളിനക്കോട് ഗ്രാമത്തെ ഇളക്കിമറിച്ചതും ഒടുവിൽ പൊലീസ് കേസിലും കലാശിച്ചത്.
സോഷ്യൽ മീഡിയയിൽ സംഭവം വിവാദമായതോടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ പെൺകുട്ടികളും യുവാക്കളും പരസ്പരം ക്ഷമ പറഞ്ഞ് വിഷയം അവസാനിപ്പിച്ചു. പക്ഷെ പിന്നാലെ യുവാക്കൾ പെൺകുട്ടികൾ മാപ്പുപറഞ്ഞെന്ന വിധത്തിൽ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതോടെയാണ് പെൺകുട്ടികൾ പൊലീസിൽ പരാതി നൽകിയത്.