- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങി; നാല് വയസുകാരന് ദാരുണാന്ത്യം
മുംബൈ: ബലൂൺ തൊണ്ടയിൽ കുരുങ്ങി നാലുവയസുകാരൻ മരിച്ചു. മുംബൈ അന്ധേരിയിലാണ്സംഭവം. വീട്ടിൽ സഹോദരിയോടൊപ്പം കളിക്കുന്നതിനിടെയാണ് ദേവരാജ് എന്ന ബാലന് അപകടം ഉണ്ടായത്. ബലൂൺ വീർപ്പിച്ചും കാറ്റ് ഊതി കളഞ്ഞുമാണ് കുട്ടികൾ കളിച്ചിരുന്നത്. ഇതിനിടയിലാണ് നാലു വയസുള്ള ദേവരാജിന്റെ തൊണ്ടയിൽ ബലൂൺ കുരുങ്ങിയത്.
തുടക്കത്തിൽ ഇരുന്ന് കളിക്കുകയായിരുന്നു ദേവരാജ്. കളിക്കിടെ താഴെ കിടന്നും കുട്ടി ബലൂൺ വീർപ്പിക്കുന്നത് തുടർന്നു. അതിനിടെയാണ് അബദ്ധത്തിൽ ബലൂൺ വിഴുങ്ങിയത്. തൊണ്ടയിൽ കുരുങ്ങിയ ബലൂൺ പുറത്തെടുക്കാൻ മാതാപിതാക്കൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൊട്ടടുത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോകുന്ന വഴി ബോധം നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ അന്ധേരിയിലെ ആശുപത്രി അധികൃതർ പറഞ്ഞു. ഇതനുസരിച്ച്് നാനാവതി ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
മറുനാടന് ഡെസ്ക്